Popular Finance offices ordered to close down

Popular Finance offices ordered to close down Popular Finance fraud: Keralites lose millions to the ponzi scheme   Popular Finance offices ordered to close down KOCHI: District Collector S Suhas has ordered to close the offices of shuttered Popular Finance in the district and to attach cash, gold and other assets of the non-banking finance firm. The offices will be closed under the Kerala Protection of Interests of Depositors in Financial Institutions Act, 2013. No asset should be shifted from the properties and offices under the ownership of Popular Finance,…

Read More

കോന്നിയില്‍ സൊസൈറ്റി തുടങ്ങി

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻസി ഐ റ്റി യു നേതൃത്വത്തിലുള്ള സംസ്ഥാനത്തെ അഞ്ചാമത്തെ സൊസൈറ്റി കോന്നി കേന്ദ്രമാക്കി പ്രവർത്തനം ആരംഭിച്ചു. സൊസൈറ്റിയുടെ പ്രസിഡണ്ട് ഷിജുഏബ്രഹാമിന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കോന്നി എം എല്‍ എ കെ യു ജനീഷ് കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു.ആദ്യഡിപ്പോസിറ്റ് സ്വീകരിക്കലിന്‍റെ ഉദ്ഘാടനംസി പി ഐ എം കോന്നി ഏരിയ സെക്രട്ടറി ശ്യാംലാൽ നിർവ്വഹിച്ചുഎസ്സ് ബി അക്കൗണ്ട് ഉദ്ഘാടനം മലയാലപ്പുഴ മോഹനനും, ആദ്യ വായ്പാ വിതരണം കോന്നി അസ്സി: രജിസ്ട്രാർഎസ്സ് . ബിന്ദുവും നിർവ്വഹിച്ചു. വ്യാപാര, മോട്ടോർ, സൊസൈറ്റി മേഖലയിലെ പ്രതിനിധികളായ ,പി കെ ശിവദാസൻ, ഗോപിനാഥൻ നായർ ,സന്തോഷ് മാത്യൂ, താജുദ്ദീൻ, പ്രിയൻ, വൈ: പ്രസിഡണ്ട് എം.നിഷാദ് , സംഘം ഓണററി സെക്രട്ടറി ഹരിശ്യാംകെ എസ്സ് എന്നിവർ സംസാരിച്ചു

Read More

ജീവനക്കാരെ വേണോ, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്യാം

  കോന്നി വാര്‍ത്ത ഡോട്ട് കോം : വ്യവസായികൾക്കും ബിസിനസുകാർക്കും ഇനി ജീവനക്കാരെയും തൊഴിലാളികളെയും തേടി അലയേണ്ട. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്താൽ ആവശ്യമായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ലഭിക്കും. സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായാണ് ഇ- എംപ്ലോയ്‌മെന്റ് എക്‌സേഞ്ച് സംവിധാനത്തിൽ തൊഴിൽദാതാക്കൾക്കായി ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനം ഒരുങ്ങുന്നത്. രജിസ്റ്റർ ചെയ്യുന്ന സ്വകാര്യ-പൊതുമേഖല സ്ഥാപനങ്ങൾക്ക് ആവശ്യമായ ജീവനക്കാരുടെ എണ്ണവും യോഗ്യതയടക്കമുള്ള വിവരങ്ങൾ ഓൺലൈനായി നൽകാം. ആവശ്യങ്ങൾ ഓൺലൈനായി ക്രോഡീകരിച്ച് ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ലഭ്യമാക്കും. തുടർന്ന് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് മുൻഗണനാക്രമത്തിൽ നിർദ്ദിഷ്ട യോഗ്യതയുള്ളവരുടെ വിവരങ്ങൾ ശേഖരിക്കും. അവരുടെ യോഗ്യത സർട്ടിഫിക്കറ്റുകളടക്കമുള്ളവ പരിശോധിച്ച് ഉറപ്പുവരുത്തി തിരഞ്ഞെടുക്കുന്നരുടെ ലിസ്റ്റ് എംപ്ലോയ്‌മെന്റ് 0എക്‌സ്‌ചേഞ്ചുകൾ തൊഴിൽ സ്ഥാപനങ്ങൾക്ക് കൈമാറും. ലിസ്റ്റിൽ നിന്ന് ആവശ്യമുള്ളവരെ സ്ഥാപനങ്ങൾക്ക് തിരഞ്ഞെടുക്കാം. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ജീവനക്കാരുടെ റിക്രൂട്ട്മന്റ്്ിന് സ്്ഥാപനങ്ങൾ നേരിടുന്ന കാലതാമസവും…

Read More

പോപ്പുലര്‍ ഫിനാന്‍സ് : നിക്ഷേപക സത്യഗ്രഹം 12ന്‌ : സിപിഐ (എം)

  കോന്നി വാര്‍ത്ത ഡോട്ട് കോം : സാമ്പത്തിക തട്ടിപ്പിലൂടെ രണ്ടായിരം കോടിയോളം രൂപ കവർന്നെടുത്ത പോപ്പുലർ ഫിനാൻസ് ഉടമകളുടെ സ്വത്ത് കണ്ട് കെട്ടണമെന്നും നിക്ഷേപകർക്ക് ആശ്വാസം നൽകണമെന്നും ആവശ്യപ്പെട്ട്‌ ഈ മാസം 12 ന് സ്ഥാപനത്തിന്‍റെ എല്ലാ ബ്രാഞ്ചുകൾക്ക്‌ മുന്നിലും നിക്ഷേപകരുടെ സത്യഗ്രഹം നടത്താൻ സിപിഐ എം പത്തനംതിട്ട ജില്ലാകമ്മിറ്റി ആഹ്വാനം ചെയ്തു. പണവും സ്വർണവും നിക്ഷേപം നടത്തിയ ആയിരക്കണക്കിന് ആളുകളുടെ ജീവിതം പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. നിക്ഷേപകരെ കബിളിപ്പിച്ച ശേഷം വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച ഫിനാൻസ് ഉടമകളെ അറസ്‌റ്റ്‌ ചെയ്യാൻ കേരള സർക്കാരിന് കഴിഞ്ഞത് ആശ്വാസകരമാണ്. കേരള പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണ നടപടികൾ പുരോഗമിക്കുന്നുണ്ട്. സംസ്ഥാനത്തെ വിവിധ പൊലീസ് സ്‌റ്റേഷനുകളിൽ നൂറുകണക്കിന് പരാതികൾ ലഭിച്ചിട്ടുണ്ട്. എല്ലാ കേസുകളും ഒരുമിച്ച് വിചാരണ നടത്താൻ പത്തനംതിട്ടയിൽ ഒരു ജില്ലാ ജഡ്ജിയെ സപെഷ്യൽ കോടതിയായി ചുമതലപ്പെടുത്തണമെന്ന് ആവശ്യമുന്നയിച്ച്…

Read More

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : സി ബി ഐ അന്വേഷണത്തിന് കേന്ദ്രം അനുമതി നല്‍കിയില്ല

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ കേന്ദ്രമായുള്ള പോപ്പുലര്‍ ഫിനാന്‍സിലെ തട്ടിപ്പുകള്‍ സംബന്ധിച്ചു കേരള സര്‍ക്കാര്‍ സി ബി ഐ അന്വേഷണം നടത്തുവാന്‍ അനുമതി നല്‍കി എങ്കിലും കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയില്ല കേസേറ്റെടുക്കുന്നത് സംബന്ധിച്ച് നടപടികള്‍ പുരോഗമിക്കുകയാണെന്ന് സിബിഐ ഹൈക്കോടതിയില്‍ വ്യക്തമാക്കി. വിഷയത്തില്‍ കേന്ദ്ര അനുമതിയ്ക്കായി കാത്തിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കാന്‍ രണ്ടാഴ്ച്ച കൂടി സമയം വേണമെന്നും സി.ബി.ഐ കൂട്ടിച്ചേര്‍ത്തു.പോപ്പുല‌‌‌ർ ഫിനാൻസ് കേസിൽ സംസ്ഥാനത്ത് ഇതുവരെ 2900 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് സർക്കാർ ഹൈക്കോടതിയില്‍ അറിയിച്ചു . സിബിഐ അന്വേഷണം ആവശ്യമാണെന്നും പോപ്പുലറിന്റെ പ്രധാന സ്വത്തുക്കളെല്ലാം സംസ്ഥാനത്തിന് പുറത്താണെന്നും സർക്കാർ കോടതിയെ അറിയിച്ചു. അതേസമയം ഓരോ പരാതിയിലും കേസ് രജിസ്റ്റർ ചെയ്യണമെന്ന കോടതി ഉത്തരവ് നടപ്പാക്കുന്നില്ലെന്ന് ഹർജിക്കാർ പരാതിപ്പെട്ടു.പോപ്പുലർ ഫിനാൻസ് തട്ടിപ്പില്‍ പ്രത്യേകം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ പോലീസ് മടി കാണിക്കുന്നു എന്നായിരുന്നു…

Read More

വിജിലന്‍സ് പരിശോധന : 27 ക്വാറികളില്‍ ക്രമക്കേട് കണ്ടെത്തി

  സംസ്ഥാനത്ത് ക്വാറികളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍(ഓപ്പറേഷന്‍ സ്റ്റോണ്‍ വാള്‍) വ്യാപക ക്രമക്കേട് കണ്ടെത്തി. മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ പാസില്ലാതെ ഓടുന്ന 133 വാഹനങ്ങളും, പെര്‍മിറ്റ് അനുവദിച്ചതിനെക്കാളും കൂടുതല്‍ ലോഡ് കയറ്റുന്ന 157 വാഹനങ്ങളും പരിശോധനയില്‍ കണ്ടെത്തി. ചിലയിടങ്ങളില്‍ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ ക്രമക്കേടിന് ഒത്താശ ചെയ്യുന്നതായാണ് വിജിലന്‍സ് വിവരം .അനധികൃത ഖനനവും, ക്രമക്കേടുകളും സംബന്ധിച്ച പരാതികളെ തുടര്‍ന്നാണ് ഓപ്പറേഷന്‍ സ്റ്റോണ്‍ വാള്‍ എന്ന പേരില്‍ വിജിലന്‍സ് സംസ്ഥാന വ്യാപകമായി ക്വാറികളില്‍ പരിശോധന നടത്തിയത്. ക്വാറികളില്‍ ഉപയോഗിക്കേണ്ട വെടിമരുന്ന് മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്നും പരാതിയുണ്ടായിരുന്നു. സംസ്ഥാനത്താകെ 67 സ്‌ക്വാഡായി തിരിഞ്ഞാണ് പരിശോധന നടത്തിയത്. പരിശോധന നടത്തിയതില്‍ പകുതിയോളം വാഹനങ്ങളും മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ പാസില്ലാതെയാണ് ക്വാറികളില്‍ നിന്ന് ലോഡ് കയറ്റുന്നതെന്നും,പെര്‍മിറ്റില്‍ അനുവദിച്ചതിനേക്കാള്‍ ഉയര്‍ന്ന അളവില്‍ ലോഡ് കയറ്റുന്നതായും വിജിലന്‍സ് കണ്ടെത്തി.306 വാഹനങ്ങള്‍…

Read More

പ്രിൻസിപ്പാൾ കരാർ നിയമനം

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ പാലക്കാട്, എറണാകുളം ജില്ലകളിലെ പ്രീ എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിലെ പ്രിൻസിപ്പാൾ തസ്തികയിൽ കരാർ നിയമനം നടത്തുന്നു. പ്രതിമാസം 20,000 രൂപ ഓണറേറിയം വ്യവസ്ഥയിൽ ഒരു വർഷത്തേക്കാണ് നിയമനം. ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്നും പ്രിൻസിപ്പാൾ/ സെലക്ഷൻ ഗ്രേഡ് ലക്ചറർ/ സീനിയർ ഗ്രേഡ് ലക്ചറർ തസ്തികകളിൽ നിന്നും വിരമിച്ചവർക്ക് അപേക്ഷിക്കാം. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, സ്വയം തയ്യാറാക്കിയ അപേക്ഷ എന്നിവ സഹിതം 27ന് വൈകിട്ട് അഞ്ചിന് മുമ്പായി ഡയറക്ടർ, പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, മ്യൂസിയം – നന്ദാവനം റോഡ്, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം 695033 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ: 0471 2737246.

Read More

കോന്നി പഞ്ചായത്തിന് ശുചിത്വ പദവി

  കോന്നി വാര്‍ത്ത ഡോട്ട് കോം : ശുചിത്വ മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങളിൽ പത്തനംതിട്ട ജില്ലയിലെ കോന്നി ബ്ലോക്കിൽ 2 മത് സ്ഥാനത്താണ് കോന്നി ഗ്രാമ പഞ്ചായത്ത്. 2018 ജനുവരി 26 ന് ജില്ലയിൽ ആദ്യമായി ഹരിത കർമ്മസേനയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചതു മുതൽ മാലിന്യ സംസ്ക്കരണത്തിൽ മാതൃകാ പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുവാൻ കോന്നി ഗ്രാമ പഞ്ചായത്തിന് സാധിച്ചിട്ടുണ്ട്. ഹരിത കേരളം മിഷൻ ശുചിത്വ മിഷനുമായി ചേർന്ന് ജില്ലാ തല ശുചിത്വ അവലോകന സമിതി നടത്തിയ വിലയിരുത്തലിൽ 70% മാർക്ക് വാങ്ങിയാണ് കോന്നി പഞ്ചായത്ത് രണ്ടാമത് എത്തിച്ചേർന്നത്. ഹരിത കർമ്മസേനയുടെ മാതൃകാ പ്രവർത്തനങ്ങൾ, ഉറവിടത്തിൽ തരം തിരിക്കൽ, പാഴ് വസ്തു ശേഖരണത്തിനുള്ള സംവിധാനമൊരുക്കൽ, പാഴ് വസ്തു ശേഖരണത്തിനുള്ള സംവിധാനമൊരുക്കൽ, പാഴ് വസ്തുക്കർ തരം തിരിച്ച് പുന:ചംക്രമണത്തിനുള്ള വിഭവങ്ങളാക്കി മാറ്റി അതിൽ നിന്നും വരുമാനം ഉറപ്പാക്കൽ എന്നീ പ്രവർത്തനങ്ങൾ കൃത്യമായി…

Read More

ഓപ്പറേഷന്‍ സ്‌റ്റോണ്‍ വാള്‍ ; 6 ക്വാറികളില്‍ നിന്നും പിഴ ചുമത്തി : 5,66,000 രൂപ പിഴ ഈടാക്കി

  കോന്നി വാര്‍ത്ത ഡോട്ട് കോം : വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടറുടെ നിര്‍ദേശപ്രകാരം ‘ഓപ്പറേഷന്‍ സ്‌റ്റോണ്‍ വാള്‍’ എന്ന പേരില്‍ സംസ്ഥാന വ്യാപകമായി വ്യാഴാഴ്ച (ഒക്ടോബര്‍ 8)ക്വാറികളില്‍ പരിശോധന നടത്തി. പത്തനംതിട്ട ജില്ലയില്‍ വ്യാഴാഴ്ച രാവിലെ ആറു മുതല്‍ വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ 26 ടിപ്പര്‍ ലോറികളില്‍ അളവില്‍ കൂടുതല്‍ ക്വാറി ഉല്‍പ്പന്നങ്ങള്‍ കടത്തി കൊണ്ടുവന്നതായി കണ്ടെത്തി. ലോറി ഉടമകള്‍ 5,66,000 രൂപ പിഴ ഒടുക്കുന്നതിനായി മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് നോട്ടീസ് നല്‍കി. മതിയായ രേഖകള്‍ ഇല്ലാതെ പാറ കടത്തികൊണ്ടുവന്ന ഒരു ടിപ്പര്‍ ലോറി തുടര്‍നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി അടൂര്‍ ഡി.വൈ.എസ്.പിയെ ചുമതലപ്പെടുത്തി. ആറു ക്വാറികളില്‍ വിജിലന്‍സ് സംഘം നേരിട്ട് പരിശോധന നടത്തി. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ദക്ഷിണ മേഖലാ പോലീസ് സൂപ്രണ്ട് ആര്‍.ജയശങ്കറുടെ നിര്‍ദേശ പ്രകാരം പത്തനംതിട്ട യൂണിറ്റ്…

Read More

പോപ്പുലര്‍ ഫിനാന്‍സ് :തട്ടിപ്പിന് ഇരയായ നിക്ഷേപകരില്‍ പലര്‍ക്കും ഹൃദയാഘാതം

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാറിലെ പോപ്പുലര്‍ ഫിനാന്‍സില്‍ നിക്ഷേപം നടത്തിയ പലര്‍ക്കും ഹൃദയാഘാതം വന്നു ചികില്‍സയില്‍ . 4 പേര്‍ മരണപ്പെട്ടു . ജീവിതത്തില്‍ സ്വരുകൂട്ടിയ പണം നാളെയുടെ പ്രതീക്ഷയായി പോപ്പുലറില്‍ നിക്ഷേപിച്ചു . ജീവിക്കാന്‍ മറ്റ് വരുമാന മാര്‍ഗം ഇല്ലാതായതോടെ 4 ആളുകള്‍ ഹൃദയ വേദനയോടെ പിടഞ്ഞു മരിച്ചു . എഴുകോണ്‍ ശശി എന്ന നിക്ഷേപകന്‍ ഹൃദയാഘാതം വന്നു ആശുപത്രിയില്‍ ആണ് . പലരും ആത്മഹത്യയുടെ മുന്നില്‍ ആണെന്ന് 5 ദിവസമായി അറിയിയ്ക്കുന്നു .സര്‍ക്കാര്‍ ഉണരുക . എത്രയും വേഗം ഒരു ബോധവത്കരണ മീറ്റിങ് വിളിക്കുക്ക . അല്ലെങ്കില്‍ നിക്ഷേപകരില്‍ പലരുടേയും ജീവന്‍ പോകും . അത്രമാത്രം വഞ്ചിതര്‍ ആയവര്‍ ആണ് സര്‍ക്കാര്‍ കരുണ യാചിക്കുന്നത് . കൊടികണക്കിനുരൂപാ മോഷ്ഠിച്ചു കൊണ്ട് അന്യ രാജ്യത്തേക്ക് പോകുവാന്‍ ഉള്ള ഉടമകളുടെ നീക്കം…

Read More