കോന്നിയില്‍ ദുരിതാശ്വാസ ക്യാമ്പു തുറന്നു : ക്യാമ്പില്‍ 12 പേര്‍ പത്തനംതിട്ട ജില്ലയില്‍ രണ്ടു താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു; 17 പേര്‍ ക്യാമ്പുകളില്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : കനത്തമഴയെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ രണ്ടു താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. കോന്നി, കോഴഞ്ചേരി താലൂക്കുകളിലാണു രണ്ടു ക്യാമ്പുകള്‍ തുറന്നത്. 17 പേരാണ് രണ്ടു ക്യാമ്പുകളിലായി കഴിയുന്നത്. എട്ടു പുരുഷന്മാരും എട്ടു സ്ത്രീകളും ഒരു ആണ്‍കുട്ടിയുമാണു ക്യാമ്പിലുള്ളത്. കോഴഞ്ചേരി താലൂക്കില്‍ ഒരു കുടുംബത്തിലെ മൂന്നു പുരുഷന്മാരും രണ്ടു സ്ത്രീകളും ഉള്‍പ്പടെ അഞ്ചുപേരാണുള്ളത്. കോന്നിയില്‍ മൂന്നു കുടുംബത്തിലെ അഞ്ചു പുരുഷന്മാരും ആറു സ്ത്രീകളും ഒരു ആണ്‍കുട്ടിയും ഉള്‍പ്പടെ 12 പേരാണ് കഴിയുന്നത്. കോവിഡ് രോഗ ലക്ഷണമുള്ളവരോ, ഹോം ക്വാറന്റൈനില്‍ ഉള്ളവരോ ഇതുവരെ ക്യാമ്പുകളില്‍ ഇല്ല. പരിയാരം മോനിഷഭവനില്‍ മോഹനന്‍ എന്നയാളിന്റെ വീടിന് മുകളില്‍ മരം…
Read Moreലേഖകന്‍: News Editor
മഴക്കെടുതിയിൽ നാശനഷ്ടങ്ങൾ ഉണ്ടായ പ്രദേശങ്ങൾ അഡ്വ. കെ. യു ജനീഷ് കുമാർ എം എൽ എ സന്ദർശിച്ചു
മഴക്കെടുതിയിൽ നാശനഷ്ടങ്ങൾ ഉണ്ടായ പ്രദേശങ്ങൾ അഡ്വ. കെ. യു ജനീഷ് കുമാർ എം എൽ എ സന്ദർശിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം :കോന്നി നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ മഴക്കെടുതിയിൽ നാശനഷ്ടങ്ങൾ ഉണ്ടായ പ്രദേശങ്ങൾ അഡ്വ. കെ. യു ജനീഷ് കുമാർ എം എൽ എ സന്ദർശിച്ചു. മഴക്കെടുതിയിലും, കാറ്റിലും നിയോജക മണ്ഡലത്തിൽ വലിയ നാശ നഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി കേരളത്തിൽ തന്നെ ഏറ്റവുമധികം മഴ പെയ്ത പ്രദേശം കോന്നിയാണ്. മഴയ്ക്കൊപ്പം തന്നെ ശക്തമായ കാറ്റും, ഇടിമിന്നലും ഉണ്ടായിട്ടുണ്ട്. ഇവ മൂലം വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായത്. കലഞ്ഞൂര്‍ കലഞ്ഞൂർ പഞ്ചായത്തിൽ നാശനഷ്ടങ്ങൾ തുടർച്ചയായി ഉണ്ടാവുകയാണ്. കലഞ്ഞൂർ വലിയതോട് കര കവിഞ്ഞ് കുറ്റിമൺ കോളനിയിൽ വെള്ളം കേറിയതിനെ തുടർന്ന് 6 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഇവരെ മാറ്റിപ്പാർപ്പിക്കണമെന്ന എം.എൽ.എയുടെ നിർദ്ദേശത്തെ തുടർന്ന് തഹസീൽദാർ കലഞ്ഞൂർ ഗവ.ഹൈസ്കൂളിൽ ക്യാമ്പ്…
Read Moreകലഞ്ഞൂര്‍ പഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കി
കോന്നി വാര്‍ത്ത ഡോട്ട് കോം :കലഞ്ഞൂർ പഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കും. ഇതിനായി പഞ്ചായത്ത് തല കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകന യോഗം നിയുക്ത എം.എൽ.എ അഡ്വ.കെ.യു.ജനീഷ് കുമാറിന്‍റെ നേതൃത്വത്തിൽ ചേർന്നു. വാർഡ്തല ജാഗ്രതാ സമിതിയുടെ പ്രവർത്തനം കൂടുതൽ സന്നദ്ധ പ്രവർത്തകരെ ഉൾപ്പെടുത്തി സജീവമാക്കും. രോഗബാധിത കുടുംബങ്ങളിൽ ഭക്ഷണം എത്തിക്കുന്നതിനും തീരുമാനമായി.ഇതിനായി ജനകീയ ഹോട്ടൽ, സാമൂഹിക അടുക്കള എന്നിവ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്.കലഞ്ഞൂർ ഐ.എച്ച്.ആർ.ഡി കോളേജിൽ സി.എഫ്.എൽ.റ്റി.സി പ്രവർത്തനം ഉടൻ പുനരാരംഭിക്കാനും തീരുമാനമായി.ഡൊമിസിലറി കെയർ സെൻ്റർ ആയി കൂടൽ ഗവ.എൽ.പി.സ്കൂളിനെ സജ്ജമാക്കി. 24 മണിക്കൂറും പ്രവർത്തിക്കുന്ന കോവിഡ് വാർ റൂം പഞ്ചായത്തിലെ പ്രവർത്തനങ്ങൾ കൃത്യമായി ഏകോപിപ്പിക്കുന്നുണ്ട്. രോഗം ബാധിച്ചവർക്ക് ആംബുലൻസ് സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. ഓട്ടോറിക്ഷകളും, ടാക്സികളും കൂടുതൽ യാത്രാ ക്രമീകരണങ്ങൾക്കായി ഉപയോഗിക്കാനും യോഗത്തിൽ തീരുമാനമായി. വാർഡ്തല പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കി മാത്രമേ കോവിഡ് വ്യാപന…
Read Moreക്വാറികളുടെ പ്രവര്‍ത്തനവും മണ്ണെടുപ്പും പത്തനംതിട്ട ജില്ലയില്‍ നിരോധിച്ചു
കോന്നി വാര്‍ത്ത ഡോട്ട് കോം : രണ്ടു ദിവസമായി ജില്ലയില്‍ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിന് മുന്‍കരുതല്‍ എന്ന നിലയില്‍ മേയ് 15നും 16 നും പത്തനംതിട്ട ജില്ലയിലെ എല്ലാ ക്വാറികളുടെയും പ്രവര്‍ത്തനവും, മലയോരത്തു നിന്നും മണ്ണ് വെട്ടിമാറ്റുക, ആഴത്തിലുള്ള കുഴികള്‍ നിര്‍മിക്കുക, നിര്‍മാണത്തിനായി ആഴത്തില്‍ മണ്ണ് മാറ്റുക എന്നീ പ്രവര്‍ത്തനങ്ങളും നിരോധിച്ച് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ഉത്തരവായി. ഇക്കാര്യങ്ങള്‍ ദുരന്ത നിവാരണ നിയമം 2005 പ്രകാരം ജില്ലാ പോലീസ് മേധാവി, ജില്ലാ ജിയോളജിസ്റ്റ്, റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ അടൂര്‍/തിരുവല്ല, തഹസില്‍ദാര്‍മാര്‍ എന്നിവര്‍ ഉറപ്പ് വരുത്തണം. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമം 2005 പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കും. ഇത്തരത്തിലുള്ള ഏതു ലംഘനവും ശ്രദ്ധയില്‍പ്പെട്ടാല്‍…
Read Moreസംസ്ഥാനത്ത് ഇന്ന് 32,680 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു : 96 മരണം
സംസ്ഥാനത്ത് ഇന്ന് 32,680 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 4782, എറണാകുളം 3744, തൃശൂര്‍ 3334, തിരുവനന്തപുരം 3292, പാലക്കാട് 3165, കോഴിക്കോട് 2966, കൊല്ലം 2332, കോട്ടയം 2012, ആലപ്പുഴ 1996, കണ്ണൂര്‍ 1652, പത്തനംതിട്ട 1119, കാസര്‍ഗോഡ് 847, ഇടുക്കി 737, വയനാട് 702 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,22,628 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.65 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,78,12,355 സാമ്പിളുകളാണ് പരിശോധിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (115), സൗത്ത്…
Read Moreകനത്ത മഴ: പത്തനംതിട്ട ജില്ലയില്‍ പോലീസ് സേവനസജ്ജം
കോന്നി വാര്‍ത്ത ഡോട്ട് കോം : കനത്തമഴ തുടരുന്നത് കണക്കിലെടുത്ത് ഏത് അടിയന്തിര സാഹചര്യം നേരിടുന്നതിനും ജില്ലയിലെ പോലീസ് പ്രവര്‍ത്തനസജ്ജമെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി അറിയിച്ചു. അധികമായി മഴ പെയ്യുന്നതിനാല്‍ നദികളിലും ഡാമുകളിലും ജലനിരപ്പ് ഉയരുന്നതും, മൂഴിയാര്‍ ഡാം തുറക്കാനുള്ള സാധ്യതയും കണക്കിലെടുത്ത് പോലീസ് സേവനങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്. പ്രളയമുന്നറിയിപ്പ് നിലവിലുള്ളതും, കേന്ദ്ര ജലകമ്മീഷന്‍ ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിപ്പിച്ചിട്ടുള്ളതും കണക്കിലെടുത്ത് പോലീസ് പ്രവര്‍ത്തിക്കും. ജനങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്നും, ഇതര വകുപ്പുകളുമായി ചേര്‍ന്ന് പോലീസ് പ്രവര്‍ത്തിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. ജനങ്ങള്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും സേവനങ്ങളും നല്‍കി പോലീസ് കൂടെയുണ്ടാവുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
Read Moreമേയ് മാസ സൗജന്യ കിറ്റുകള്‍ പത്തനംതിട്ട ജില്ലയില്‍ വിതരണത്തിന് തയ്യാറായി
മേയ് മാസ സൗജന്യ കിറ്റുകള്‍ പത്തനംതിട്ട ജില്ലയില്‍ വിതരണത്തിന് തയ്യാറായി തുണിസഞ്ചി ഉള്‍പ്പെടെ 12 ഇനങ്ങള്‍: അതിഥി തൊഴിലാളികള്‍ക്കും കിറ്റ് കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന മേയ് മാസത്തിലെ സൗജന്യ ഭക്ഷ്യ കിറ്റുകള്‍ പത്തനംതിട്ട ജില്ലയില്‍ വിതരണത്തിന് തയ്യാറാകുന്നു. ജില്ലയുടെ വിവിധ ഭാഗത്തായിട്ടുള്ള 73 സെന്ററുകളിലാണ് കിറ്റ് നിറയ്ക്കല്‍ അതിവേഗം പുരോഗമിക്കുന്നത്. ജില്ലയില്‍ ആകെ 3,51,436 കിറ്റുകളാണ് വിതരണം ചെയ്യേണ്ടത്. മഞ്ഞ കാര്‍ഡുള്ള (എഎവൈ) 23,887 പേര്‍, പിങ്ക് കാര്‍ഡുള്ള 1,08,671 പേര്‍, നീല കാര്‍ഡുള്ള 97,289 പേര്‍, വെള്ള കാര്‍ഡുള്ള 1,21,589 പേര്‍ എന്നിങ്ങനെയാണ് കിറ്റ് വിതരണം ചെയ്യാനുള്ളത്. ഇതിനുപുറമെ 5000 അതിഥി തൊഴിലാളികള്‍ക്കും സൗജന്യ കിറ്റ് ലഭ്യമാക്കും. അര കിലോ വീതം ചെറുപയര്‍, ഉഴുന്ന്, കാല്‍ കിലോ വീതം തുവരപ്പരിപ്പ്, കടല, ഒരു കിലോ വീതം…
Read Moreപത്തനംതിട്ട ജില്ലയില്‍ ഇന്ന് 1119 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
പത്തനംതിട്ട ജില്ല കോവിഡ്19 കണ്‍ട്രോള്‍സെല്‍ ബുളളറ്റിന്‍ തീയതി. 15.05.2021 ………………………………………………………………………. കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1119 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശത്ത് നിന്നും വന്നവരും, 15 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 1099 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത ഏഴു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍: 1. അടൂര്‍ 20 2. പന്തളം 24 3. പത്തനംതിട്ട 64 4. തിരുവല്ല 93 5. ആനിക്കാട് 14 6. ആറന്മുള 29 7. അരുവാപുലം 16 8. അയിരൂര്‍ 21 9. ചെന്നീര്‍ക്കര 13 10. ചെറുകോല്‍ 7 11. ചിറ്റാര്‍…
Read Moreമഴക്കെടുതി: കര്‍ഷകരെ സഹായിക്കാന്‍ കൃഷി വകുപ്പ് കണ്‍ട്രോള്‍ റൂം ആരംഭിച്ചു
മഴക്കെടുതി: കര്‍ഷകരെ സഹായിക്കാന്‍ കൃഷി വകുപ്പ് കണ്‍ട്രോള്‍ റൂം ആരംഭിച്ചു: രണ്ടുദിവസത്തിനിടെ 3.87 കോടി രൂപയുടെ കൃഷിനാശം www.konnivartha.com : പത്തനംതിട്ട ജില്ലയുടെ വിവിധ പ്രദേശങ്ങളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും വെള്ളപ്പൊക്കത്തിലും കര്‍ഷകര്‍ക്ക് കൃഷി നാശം സംഭവിച്ചത് കണക്കിലെടുത്ത് കര്‍ഷകരെ സഹായിക്കുന്നതിനായി കൃഷി വകുപ്പ് പ്രത്യേകം ജില്ലാ കണ്‍ട്രോള്‍ റൂം ആരംഭിച്ചു. കഴിഞ്ഞ രണ്ടു ദിവസമായി ഉണ്ടായ മഴക്കെടുതിയില്‍ 1400 കര്‍ഷകരുടെ 133 ഹെക്ടറിലെ കൃഷിക്ക് നാശം സംഭവിച്ചതായാണ് കണക്കാക്കിയിരിക്കുന്നത്. പന്തളം, കുളനട, കടപ്ര, കവിയൂര്‍ പഞ്ചായത്തുകളിലെ കൊയ്ത്തിനു പാകമായ 88 ഹെക്ടര്‍ നെല്‍ കൃഷി പൂര്‍ണ്ണമായും വെള്ളം കയറിക്കിടക്കുന്ന നിലയിലാണ്. കൂടാതെ ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി കുലച്ചതും, കുലയ്ക്കാത്തതുമായ മുപ്പത്തി രണ്ടായിരത്തിലധികം വാഴ, നാലായിരത്തില്‍പ്പരം റബ്ബര്‍ മരങ്ങള്‍, ഏഴു ഹെക്ടര്‍ വെറ്റില കൃഷി ഒരു ഹെക്ടര്‍ മരച്ചീനി, മറ്റ് വിളകള്‍ എന്നിവ നഷ്ടപ്പെട്ടത് ഉള്‍പ്പെടെ ഏകദേശം 387…
Read Moreമലയാലപ്പുഴയില്‍ സെക്യൂരിറ്റി, അറ്റന്‍ഡര്‍ ഒഴിവ്: അപേക്ഷ ക്ഷണിച്ചു
മലയാലപ്പുഴയില്‍ സെക്യൂരിറ്റി, അറ്റന്‍ഡര്‍ ഒഴിവ്: അപേക്ഷ ക്ഷണിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് കോവിഡ് 19 ഡോമിസിലിയറി കെയര്‍ സെന്ററിലേക്ക് സെക്യൂരിറ്റി, അറ്റന്‍ഡര്‍ തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ താല്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര്‍ ഈ മാസം 18 ന് മൂന്നിന് മുന്‍പായി പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.www.konnivartha.com
Read More