കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അലംഭാവം.കോന്നി പഞ്ചായത്തോഫീസ് പ്രതിപക്ഷ അംഗങ്ങൾ ഉപരോധിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം :കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തുന്ന കോന്നി ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ നിലപാടിനെതിരെ പ്രതിപക്ഷ ജന പ്രതിനിധികളുടെ പ്രതിഷേധം. പഞ്ചായത്തിലെ പ്രതിപക്ഷ ജനപ്രതിനിധികൾ പഞ്ചായത്തോഫീസ് ഉപരോധിച്ചു. സർക്കാർ നിർദ്ദേശത്തെതുടർന്ന് ഡോമിലിസറി കെയർ സെന്റർ ആരംഭിച്ചെങ്കിലും യാതൊരു അടിസ്ഥാന സൗകര്യവും ഇവിടെ ഇല്ല.കട്ടിലുകൾക്ക് പകരം ബെഞ്ചുകൾ കൂട്ടികെട്ടിയാണ് കിടക്കകൾ ഒരുക്കിയിരിക്കുന്നത്. ടോയ്ലറ്റ് സൗകര്യവും അപര്യാപ്തമാണ്. ആവശ്യത്തിന് സ്റ്റാഫിനെയും ഇവിടെ നിയോഗിച്ചിട്ടില്ല.മണ്ഡലത്തിൽ തന്നെ ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള പഞ്ചായത്തുകളിൽ ഒന്നായിട്ടും നാളിതുവരെ കമ്യൂണിറ്റി കിച്ചൻ ആരംഭിക്കുന്നതിന് പോലും ഭരണ സമതി തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. യാതൊരു നിർദേശങ്ങളും പാലിക്കാതെ ഡി. സി. സി ആരംഭിക്കാൻ അനുവദിക്കില്ല എന്ന നിലപാട് പ്രതിപക്ഷം എടുത്തതോടെ രാവിലെ നിശ്ചയിച്ച ഉദ്ഘാടനം…
Read Moreലേഖകന്‍: News Editor
ഗുരു നിത്യചൈതന്യയതി അനുസ്മരണം
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പബ്ലിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ 2021 മെയ് 19 വൈകിട്ട് 8 മണിക്ക് ഗുരു നിത്യചൈതന്യ യതി അനുസ്മരണം ഓണ്‍ലൈനായി സംഘടിപ്പിക്കും . ഗുരു നിത്യചൈതന്യ യതി പഠന ഗവേഷണ കേന്ദ്രം സെക്രട്ടറി സുരേഷ് അനുസ്മരണ പ്രഭാഷണംനിർവ്വഹിക്കും എന്ന് ലൈബ്രറി പ്രസിഡന്‍റ് സലില്‍ വയലാത്തല അറിയിച്ചു . ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടത്തുന്ന പരിപാടിയുടെ ലിങ്ക് കോന്നി പബ്ലിക്ക് ലൈബ്രറി സൈറ്റിൽ ലഭ്യമാണ്
Read Moreറോഡ് പണികള്‍ക്കായിട്ടുള്ള അതിഥി തൊഴിലാളികളില്‍ കോവിഡ് രോഗവ്യാപനം
റോഡ് പണികള്‍ക്കായിട്ടുള്ള അതിഥി തൊഴിലാളികളില്‍ കോവിഡ് രോഗവ്യാപനം കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ റോഡ് പണികള്‍ക്കായി എത്തിയിട്ടുള്ള അതിഥി തൊഴിലാളികളില്‍ രോഗവ്യാപനം കാണുന്നുണ്ട്. പ്രമാടം, കോന്നി, റാന്നി, തിരുവല്ല എന്നിവിടങ്ങളിലായാണ് വ്യാപനം കണ്ടു വരുന്നത്. നഗരങ്ങളിലും ജംഗ്ഷനുകളിലും ആള്‍ക്കൂട്ടം കാണപ്പെടുന്നതിനാല്‍ പോലീസ് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. പത്തനംതിട്ട ജില്ലയില്‍ കോവിഡ് രോഗവ്യാപനം ഉള്ളതിനാല്‍ പ്രതിരോധത്തില്‍ ജനങ്ങള്‍ ജാഗ്രത തുടരണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. കളക്ടറേറ്റില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ ജില്ലയിലെ ആശുപത്രികളില്‍ ഐസിയു കിടക്കകളുടെ എണ്ണം കുറവാണ്. രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ അവസ്ഥ സങ്കീര്‍ണ്ണമാകും. രോഗവ്യാപനം വലിയ രീതിയില്‍ കുറഞ്ഞിട്ടില്ലെന്നും യോഗത്തില്‍ ചര്‍ച്ച ചെയ്തു.…
Read Moreകോവിഡ് ചികിത്സ: പത്തനംതിട്ട ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു
കോവിഡ് ചികിത്സ: പത്തനംതിട്ട ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് 19 കാലഘട്ടത്തില്‍ പത്തനംതിട്ട ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍ പാലിക്കേണ്ട കര്‍ശന മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പുറപ്പെടുവിച്ചു. പത്തനംതിട്ട ജില്ലയിലെ എല്ലാ ആശുപത്രികളും കോവിഡ് കാലത്ത് ധാര്‍മ്മികതയോടെ പെരുമാറാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി (ഡിഡിഎംഎ) ആവശ്യപ്പെട്ടു. കോവിഡ് വ്യാപനത്തിന്റെ ഈ ഘട്ടത്തില്‍ എല്ലാ സ്വകാര്യ ആശുപത്രികളും മാനദണ്ഡങ്ങള്‍ പാലിച്ച് ജില്ലാ ഭരണ കേന്ദ്രത്തോട് സഹകരിക്കണമെന്നും ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു. ഓക്‌സിജന്‍ ഉപയോഗം കുറയ്ക്കുന്നതിന് ഓക്‌സിജന്‍ ആവശ്യമായ അടിയന്തര ശസ്ത്രക്രിയകള്‍ മാത്രമേ ചെയ്യാവൂ. ഗുരുതരമല്ലാത്ത, മുന്‍കൂര്‍ നിശ്ചയിച്ചിരുന്ന ശസ്ത്രക്രിയകള്‍ ഒഴിവാക്കണം. ഓക്‌സിജന്റെ കാര്യക്ഷമമായ ഉപയോഗം ഉറപ്പാക്കാന്‍ ആശുപത്രി തലത്തില്‍ ഓക്‌സിജന്‍ ഓഡിറ്റ് കമ്മിറ്റി രൂപീകരിക്കണം. ഓഡിറ്റ്…
Read Moreകലഞ്ഞൂര്‍ നിവാസി കെ എന്‍ ബാലഗോപാല്‍ മന്ത്രി സഭയിലേക്ക്
കലഞ്ഞൂര്‍ നിവാസി കെ എന്‍ ബാലഗോപാല്‍ മന്ത്രി സഭയിലേക്ക് കോന്നി വാര്‍ത്ത ഡോട്ട് കോം :കലഞ്ഞൂര്‍ നിവാസിയായ കൊട്ടാരക്കര മണ്ഡലം എം എല്‍ എയായി തെരഞ്ഞെടുത്ത കെ എന്‍ ബാലഗോപാല്‍ രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിയായി ചുമതല വഹിക്കും . സി.പി.ഐ (എം) പാർലമെന്ററി പാര്‍ട്ടി നേതാവായും മുഖ്യമന്ത്രിയായും പിണറായി വിജയനെ സി.പി.ഐ(എം) സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. മന്ത്രിമാരായി എം.വി.ഗോവിന്ദൻ, കെ.രാധാകൃഷ്ണൻ, കെ.എൻ ബാലഗോപാൽ , പി.രാജീവ്, വി.എൻ.വാസവൻ, സജി ചെറിയാൻ, വി.ശിവൻകുട്ടി, മുഹമ്മദ് റിയാസ്, ഡോ.ആർ.ബിന്ദു, വീണാ ജോർജ്, വി.അബ്ദുൾ റഹ്മാൻ എന്നിവരെ നിശ്ചയിച്ചു. സ്പീക്കർ സ്ഥാനാർത്ഥിയായി എം.ബി രാജേഷിനേയും, പാര്‍ട്ടി വിപ്പായി കെ.കെ.ശൈലജ ടീച്ചറേയും. പാർലമെന്ററി പാര്‍ട്ടി സെക്രട്ടറിയായി ടി.പി രാമകൃഷ്ണനേയും തീരുമാനിച്ചു. യോഗത്തിൽ എളമരം കരീം അധ്യക്ഷത വഹിച്ചു. പി.ബി അംഗങ്ങളായ എസ്.രാമചന്ദ്രൻപിള്ള, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എം.എ ബേബി എന്നിവർ…
Read Moreആറന്‍മുള എം എല്‍ എ വീണ ജോര്‍ജ് മന്ത്രി സഭയിലേക്ക്
കോന്നി വാര്‍ത്ത ഡോട്ട് കോം :രണ്ടാം തവണയും ആറന്മുള നിയമസഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ച വീണാ ജോര്‍ജിന്റെ സ്ഥാനലബ്ദി മലയോര ജില്ലയുടെ വികസന നേട്ടങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകും. ആറന്മുള മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ദീര്‍ഘവീക്ഷണത്തിന്റെയും ഇച്ഛാശക്തിയുടെയും ഫലമാണ്. നാല്പത്തി അഞ്ചുകാരിയായ വീണാ ജോര്‍ജ് എസ്എഫ്‌ഐയിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചു. സിപിഐ(എം)പത്തനംതിട്ട ഏരിയ കമ്മിറ്റി അംഗമാണ്. 2012 ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ തെരഞ്ഞെടുക്കപ്പെട്ട അഞ്ച് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരില്‍ ഒരാളാണ്. കൈരളി, ഇന്ത്യാവിഷന്‍, എംഎംന്യൂസ്, റിപ്പോര്‍ട്ടര്‍ ചാനലുകളിലെ സേവനത്തിലൂടെ ജനഹൃദയങ്ങളില്‍ ഇടം നേടി. ജനപക്ഷ നിലപാടുകളാണ് വീണാ ജോര്‍ജിനെ ജനകീയയാക്കിയത്. മലയാള മാധ്യമ രംഗത്തെ പ്രഥമ വനിത എക്‌സിക്യൂട്ടീവ് ഡയറക്ടറായി സേവനം അനുഷ്ടിച്ചു. നിലവില്‍ സംസ്ഥാന സര്‍ക്കാരിന്റെ നാം മുന്നോട്ടെന്ന പരിപാടിയില്‍ ആങ്കറാണ്. കേരള സര്‍വകലാശാലയില്‍നിന്ന് എംഎസ്സി ഫിസിക്‌സിനും, ബിഎഡിനും റാങ്ക് ജേതാവായി. ഏഷ്യാ…
Read Moreകെ കെ ശൈലജയ്ക്ക് സ്പീക്കര്‍ പദവിയോ അല്ലെങ്കില്‍ പാര്‍ട്ടി വിപ്പായോ സ്ഥാനം ലഭിക്കും
കെ കെ ശൈലജയ്ക്ക് സ്പീക്കര്‍ പദവിയോ അല്ലെങ്കില്‍ പാര്‍ട്ടി വിപ്പായോ സ്ഥാനം ലഭിക്കും കോന്നി വാര്‍ത്ത ഡോട്ട് കോം : കേരളത്തിലെ പുതിയ സ്പീക്കര്‍ ആരെന്ന് അഭ്യൂഹം തുടരുന്നതിന് ഇടയില്‍ കഴിഞ്ഞ മന്ത്രി സഭയില്‍ ആരോഗ്യ വകുപ്പ് മന്ത്രിയായി ലോക ശ്രദ്ധ നേടിയ കെ കെ ശൈലജയെ സ്പീക്കര്‍ പദവിയിലേക്ക് ഉയര്‍ത്തുവാനോ അല്ലെങ്കില്‍ പാര്‍ട്ടി വിപ്പായോ സ്ഥാനം ലഭിക്കും . ലോകത്ത് കോവിഡ് രോഗം വ്യാകമായതോടെ മാതൃകാ പ്രവര്‍ത്തനത്തിന് കേരളത്തില്‍ ചുക്കാന്‍ പിടിച്ചത് ആരോഗ്യ വകുപ്പ് മന്ത്രിയായ കെ കെ ശൈലജയായിരുന്നു . ഭരണത്തിലെ കൃത്യമായ നീക്കം ആരോഗ്യ മേഖലയില്‍ പുതിയൊരു മാറ്റത്തിന് തുടക്കം കുറിച്ചു . കോവിഡ് രോഗത്തിന് എതിരെ കൃത്യമായ ജാഗ്രതാ നിര്‍ദേശം നല്‍കുവാന്‍ കെ കെ ശൈലജ നയിക്കുന്ന ആരോഗ്യ വകുപ്പിന് കഴിഞ്ഞു . രോഗം പടര്‍ന്ന് പിടിക്കുമ്പോള്‍ മരണ നിരക്ക് ഏറ്റവും…
Read Moreലോക്ക് ഡൗൺ: കൂടുതൽ ഭാഗ്യക്കുറികൾ റദ്ദാക്കി
കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാനത്തെ ലോക്ക് ഡൗൺ സാഹചര്യത്തിൽ ഈ മാസം 28, 29, 31 തീയതികളിൽ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന കേരള ഭാഗ്യക്കുറിയുടെ നിർമൽ -226, കാരുണ്യ-501, വിൻ വിൻ -618 ഭാഗ്യക്കുറികൾ കൂടി റദ്ദാക്കി. നേരത്തെ 13 മുതൽ 27 വരെയുള്ള ഭാഗ്യക്കുറികൾ റദ്ദാക്കിയിരുന്നു. ഈ മാസം 14, 23 തീയതികളിൽ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന ഭാഗ്യമിത്ര ബി.എം-06, ലൈഫ് വിഷു ബമ്പർ ബി.ആർ-79 ഭാഗ്യക്കുറികളുടെയും 4, 5, 6, 7, 10, 11, 12 തീയതികളിൽ നറുക്കെടുക്കേണ്ടിയിരുന്ന പ്രതിവാര ഭാഗ്യക്കുറികളുടെയും നറുക്കെടുപ്പ് പിന്നീട് നടത്തും. പുതുക്കിയ നറുക്കെടുപ്പ് തീയതി പിന്നീടറിയിക്കും.
Read Moreപത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്മെന്‍റ് സോണുകള്‍
*പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്മെന്‍റ് സോണുകള്*: *കലഞ്ഞൂര്‍ വാര്‍ഡ് 14, വാര്‍ഡ് 13( പെരുന്താളൂര്‍ കോളനി, ഒന്നാകുറ്റി മുകള്‍ ഭാഗം)*(*മേയ് 17 മുതല്‍ ഏഴു ദിവസത്തേക്ക്*) *കലഞ്ഞൂര്‍ , പത്തനംതിട്ട മുനിസിപ്പാലിറ്റി,ഇലന്തൂര്‍, കോഴഞ്ചേരി ,ചെന്നീര്‍ക്കര, ഏനാദിമംഗലം, പന്തളം മുനിസിപ്പാലിറ്റി , ആനിക്കാട്, പെരിങ്ങര , കോയിപ്രം, കുളനട, നാരങ്ങാനം മേഖലകള്‍* കോന്നി വാര്‍ത്ത ഡോട്ട് കോം :കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 14, വാര്‍ഡ് 13( പെരുന്താളൂര്‍ കോളനി, ഒന്നാകുറ്റി മുകള്‍ ഭാഗം), കോയിപ്രം ഗ്രാമപഞ്ചായത്ത് വാര്‍ഡ് ആറ് (പടയണി ഗ്രാമം മുതല്‍, ശാസ്താംകാവ് ഭാഗം വരെ), കുളനട ഗ്രാമപഞ്ചായത്ത് വാര്‍ഡ് മൂന്ന് ( തെക്കേക്കുറ്റിയില്‍ മുതല്‍ കാവിന്റെ വടക്കേതില്‍ ഭാഗം വരെ), വാര്‍ഡ് 14 ( കുളനട ടൗണില്‍ കുളനട- ആറന്മുള റോഡിന് വലത് വശത്തുള്ള വട്ടയത്ത് പടി മുതല്‍ കൊല്ലാശേരില്‍ വരെ ഭാഗം), പത്തനംതിട്ട മുനിസിപ്പാലിറ്റി…
Read Moreകോന്നി മെഡിക്കൽ കോളേജിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കും
കോന്നി മെഡിക്കൽ കോളേജിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കും കോന്നി വാര്‍ത്ത ഡോട്ട് കോം :കോന്നി ഗവ.മെഡിക്കൽ കോളേജിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ തീരുമാനമായി.അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ അധ്യക്ഷതയിൽ ജില്ലാ കളക്ടർ കൂടി പങ്കെടുത്ത് മെഡിക്കൽ കോളേജിൽ നടത്തിയ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. കോവിഡ് സെക്കന്‍റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍റര്‍ മെഡിക്കൽ കോളേജിൽ ഈ മാസം തന്നെ പ്രവർത്തനം ആരംഭിക്കും. കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ആശുപത്രിയിൽ ഏർപ്പെടുത്തേണ്ടതിന്‍റെ അടിയന്തിര ആവശ്യകത മുന്നിൽ കണ്ടാണ് ആശുപത്രി ആധുനിക സംവിധാനങ്ങളോടെ സജ്ജമാക്കാൻ തീരുമാനിച്ചത്. ആശുപത്രിയിലെ സൗകര്യങ്ങൾ എത്രയും വേഗം വർദ്ധിപ്പിക്കാനും യോഗത്തിൽ തീരുമാനമായി.ആദ്യഘട്ടത്തിൽ 120 കിടക്കകളോടുകൂടിയാണ് ആശുപത്രി പ്രവർത്തനം ആരംഭിക്കുന്നത്. രണ്ട് ആഴ്ചയ്ക്കകം 120 കിടക്കകൾ കൂടി തയ്യാറാക്കും.ആകെ 240 കിടക്കകൾ 2 നിലകളിലായി സജ്ജമാക്കും. എല്ലാ കിടക്കകളിലും ഓക്സിജൻ സൗകര്യം ലഭ്യമായിരിക്കും. കാഷ്വാലിറ്റിയും സജ്ജമാക്കും.ഇതിനായി 30 ലക്ഷം രൂപ…
Read More