അരുവാപ്പുലം പഞ്ചായത്തിലെ വാര്‍ഡ് 9, 15 കണ്ടെയ്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു

അരുവാപ്പുലം പഞ്ചായത്തിലെ വാര്‍ഡ് 9, 15 കണ്ടെയ്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്‍മെന്‍റ് സോണുകള്‍ അരുവാപ്പുലം പഞ്ചായത്ത് വാര്‍ഡ് 9 (മ്ലാന്തടം ) വാര്‍ഡ് : 15 (ഐരവണ്‍ ) konnivartha.com : അരുവാപ്പുലം പഞ്ചായത്ത് വാർഡ് ഒൻപത്,വാർഡ് 15, വള്ളിക്കോട്‌ പഞ്ചായത്ത് വാർഡ് ഒന്ന് (ഭുവനേശ്വരം, പല്ലാകുഴി, തൊട്ടുകടവ് പ്രദേശം) , വാർഡ് അഞ്ച് (ഇലഞ്ഞിവേലിൽ, തൈവടക്കേൽ സൊസൈറ്റി പ്രദേശം ), വാർഡ് ഒൻപത് (കൊച്ചാലുമൂട് മുതൽ ഞക്കുനിലം വരെയുള്ള പ്രദേശം )കോയിപ്രം പഞ്ചായത്ത് വാർഡ് 17 (നെല്ലിമല പുത്തൻപീടികപടി മുതൽമോളിയ്ക്കമല ഇ എ.എൽ.പി.സ്കൂൾ പടി വരെ ), തിരുവല്ല മുനിസിപ്പാലിറ്റി വാർഡ് 20 (ആഞ്ഞിലിമൂട് )പൂർണമായും, വാർഡ് 22 (ശ്രീരാമകൃഷ്ണാശ്രമം പൂർണമായും ), വാർഡ് 23(കുളക്കാട് പൂർണമായും ), വാർഡ്24(തുകലശ്ശേരി പൂർണമായും ), വാർഡ്25…

Read More

പത്തനംതിട്ട ജില്ലയില്‍ വ്യാഴാഴ്ച (മേയ് 20) വാക്‌സിനേഷന്‍ നടക്കുന്ന കേന്ദ്രങ്ങള്‍

പത്തനംതിട്ട ജില്ലയില്‍ വ്യാഴാഴ്ച (മേയ് 20) വാക്‌സിനേഷന്‍ നടക്കുന്ന കേന്ദ്രങ്ങള്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ 18-45 വയസ് പ്രായപരിധിയിലുള്ളവര്‍ക്ക് വ്യാഴാഴ്ച(മേയ് 20) മൂന്നു കേന്ദ്രങ്ങളില്‍ വാക്‌സിന്‍ വിതരണം ചെയ്യും. 18-45 പ്രായപരിധിയിലെ മറ്റ് അസുഖങ്ങളുള്ളവരായ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്ത് അപ്രൂവല്‍ വാങ്ങിയവര്‍ക്ക് മാത്രമേ കുത്തിവയ്പ്പ് ഉണ്ടാകു. അടൂര്‍ ജനറല്‍ ആശുപത്രി, പത്തനംതിട്ട ജനറല്‍ ആശുപത്രി, തിരുവല്ല താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് വാക്‌സിനേഷന്‍ നല്‍കുന്നത്. ജില്ലയില്‍ 45 വയസിന് മുകളില്‍ പ്രായമായവര്‍ക്ക് ഉള്‍പ്പെടെ വാക്‌സിന്‍ വിതരണത്തിനായി സ്റ്റോക്ക് ഉടന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read More

കേരളത്തില്‍ ഇന്ന് 32762 പേർക്ക് കോവിഡ്; പ്രതിദിന മരണ സംഖ്യ: 112

കേരളത്തില്‍ ഇന്ന് 32762 പേർക്ക് കോവിഡ്; പ്രതിദിന മരണ സംഖ്യ: 112 കേരളത്തില്‍ ഇന്ന് 32,762 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4282, മലപ്പുറം 4212, തിരുവനന്തപുരം 3600, കൊല്ലം 3029, തൃശൂര്‍ 2888, പാലക്കാട് 2709, കോഴിക്കോട് 2668, ആലപ്പുഴ 2034, കോട്ടയം 1988, കണ്ണൂര്‍ 1789, ഇടുക്കി 1281, പത്തനംതിട്ട 1108, കാസര്‍ഗോഡ് 677, വയനാട് 497 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,40,545 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.31 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,82,89,940 സാമ്പിളുകളാണ് പരിശോധിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ…

Read More

കോന്നിയില്‍ 48 പേര്‍ക്കും കലഞ്ഞൂരില്‍ 37 പേര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

കോന്നിയില്‍ 48 പേര്‍ക്കും കലഞ്ഞൂരില്‍ 37 പേര്‍ക്കും അരുവാപ്പുലത്ത് 20 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു പത്തനംതിട്ട ജില്ല കോവിഡ് 19 കണ്‍ട്രോള്‍സെല്‍ ബുളളറ്റിന്‍ തീയതി. 19.05.2021 ……………………………………………………………………… കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1108 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്ത് നിന്നും വന്നതും, 21 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 1086 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 16 പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍: 1. അടൂര്‍ 21 2. പന്തളം 61 3. പത്തനംതിട്ട 56 4. തിരുവല്ല 50 5. ആനിക്കാട് 17 6. ആറന്മുള 50 7. അരുവാപുലം 20 8.…

Read More

അടിയന്തര ആവശ്യങ്ങള്‍ക്കും സേവനങ്ങള്‍ക്കും പോലീസ് സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താം

അടിയന്തര ആവശ്യങ്ങള്‍ക്കും സേവനങ്ങള്‍ക്കും പോലീസ് സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താം കോന്നി വാര്‍ത്ത ഡോട്ട് കോം : അടിയന്തര ആവശ്യങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി പോലീസ് സൗകര്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താം. മാധ്യമപ്രവര്‍ത്തകര്‍ക്ക് ജില്ലവിട്ടുള്ള യാത്രകള്‍ക്കും പോലീസ് പാസ് വേണ്ടതില്ല. സ്ഥാപനം നല്‍കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്, പ്രസ് അക്രഡിറ്റേഷന്‍ കാര്‍ഡ്, പ്രസ് ക്ലബ് നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഉപയോഗിച്ച് യാത്ര ചെയ്യാമെന്ന സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ് എല്ലാ പോലീസുദ്യോഗാരെയും അറിയിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം തുടങ്ങിയതുമുതല്‍ ഈമാസം 18 വരെ ജില്ലയില്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങള്‍ക്ക് എടുത്തത് ആകെ 27874 കേസുകളാണ്. ആകെ പ്രതികള്‍ 32389. ആകെ അറസ്റ്റ് 29054. ഈ കാലയളവില്‍ 14766 വാഹനങ്ങള്‍ പിടിച്ചെടുത്ത് നിയമ നടപടികള്‍ സ്വീകരിച്ചു. ലോക്ക് ഡൗണില്‍ ചൊവാഴ്ച വരെ രജിസ്റ്റര്‍ ചെയ്ത കോവിഡ് പ്രോട്ടോകോള്‍ ലംഘന കേസുകള്‍ 836 ആണ്. ആകെ 920…

Read More

മഴ: പത്തനംതിട്ട ജില്ലയില്‍ 11 ദുരിതാശ്വാസ ക്യാമ്പുകളിലായി 204 പേര്‍

  കോന്നി വാര്‍ത്ത ഡോട്ട് കോം : മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ മൂന്നു താലൂക്കുകളില്‍ 11 ദുരിതാശ്വാസ ക്യാമ്പുകളിലായി 204 പേര്‍ കഴിയുന്നു. തിരുവല്ല, കോഴഞ്ചേരി, മല്ലപ്പള്ളി താലൂക്കുകളിലാണ് 11 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. 75 പുരുഷന്മാരും 78 സ്ത്രീകളും 27 ആണ്‍കുട്ടികളും 24 പെണ്‍കുട്ടികളുമാണു ക്യാമ്പിലുള്ളത്. തിരുവല്ല താലൂക്കില്‍ 7 ക്യാമ്പുകളിലായി 43 കുടുംബങ്ങളിലെ 63 പുരുഷന്മാരും 70 സ്ത്രീകളും 27 ആണ്‍കുട്ടികളും 24 പെണ്‍കുട്ടികളും ഉള്‍പ്പടെ 182 പേരാണുള്ളത്. കോഴഞ്ചേരി താലൂക്കിലെ രണ്ടു ക്യാമ്പുകളിലായി മൂന്നു കുടുംബത്തിലെ അഞ്ച് പുരുഷന്മാരും നാലു സ്ത്രീകളും രണ്ടു പെണ്‍കുട്ടികളും ഉള്‍പ്പടെ 11 പേരാണുള്ളത്. മല്ലപ്പള്ളി താലൂക്കിലെ രണ്ടു ക്യാമ്പില്‍ മൂന്നു കുടുംബത്തിലെ ഏഴു പുരുഷന്മാരും നാലു സ്ത്രീകളും ഉള്‍പ്പടെ 11 പേരുമാണു കഴിയുന്നത്. കോഴഞ്ചേരിയില്‍ ക്യാമ്പില്‍ കഴിയുന്നവരില്‍ രണ്ടും തിരുവല്ലയില്‍ ക്യാമ്പില്‍ കഴിയുന്ന 28 പേരും…

Read More

പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ സമീപത്തെ തദ്ദേശ സ്ഥാപനത്തില്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണം

പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ സമീപത്തെ തദ്ദേശ സ്ഥാപനത്തില്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണം കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളെ സഹായിക്കുന്നതിനായി അതത് തദ്ദേശസ്ഥാപനങ്ങളില്‍ താമസിക്കുന്ന അവശ്യ സര്‍വീസ് ഒഴികെയുള്ള സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാര്‍, അധ്യാപകര്‍ എന്നിവരുടെ പട്ടിക ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ ജില്ലാ കളക്ടര്‍ക്ക് ലഭ്യമാക്കിയിരുന്നു. ഈ ജീവനക്കാരെ വിവിധ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നിയോഗിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. ഈ വിഭാഗത്തിലുള്ള എല്ലാ ജീവനക്കാരും അതത് തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ മുമ്പാകെ അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യണമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

Read More

പത്തനംതിട്ട ജില്ലയില്‍ കോവിഡ് ടി.പി.ആര്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ പ്രത്യേക ജാഗ്രത

  കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ്(ടി.പി.ആര്‍) കൂടുതലുള്ള പ്രദേശങ്ങളില്‍ പ്രത്യേക ജാഗ്രത നല്‍കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. കളക്ടറേറ്റില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടിപിആര്‍ 20 ശതമാനത്തിനു മുകളിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കോവിഡ് പരിശോധന വര്‍ധിപ്പിക്കണം. 20 ശതമാനം ടിപിആര്‍ എന്നത് വളരെ വലിയ കണക്കായതിനാല്‍ മതിയായ കരുതല്‍ ആവശ്യമാണ്. രോഗലക്ഷണമുള്ളവരുടെ ആന്റിജന്‍ പരിശോധനാ ഫലം നെഗറ്റീവാണെങ്കില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിനും വിധേയരാകണം. പരിശോധനകള്‍ക്കു രോഗലക്ഷണമുള്ളവര്‍ എത്തുന്നുണ്ടെന്ന് ജാഗ്രതാ സമിതികള്‍ ഉറപ്പ് വരുത്തണം. ക്ലസ്റ്ററുകള്‍, രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന വര്‍ധിപ്പിക്കുന്നുണ്ട്. ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റില്‍ കുറവ് ഉണ്ടാകാത്തതിനാല്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതുണ്ട്. ടി.പി.ആര്‍ കൂടിയ പ്രദേശങ്ങളില്‍ പോലീസ് പ്രതിരോധ…

Read More

കല്ലേലി കാവില്‍ ആയില്യം പൂജ സമര്‍പ്പിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഇടവമാസ ആയില്യം പൂജയോട് അനുബന്ധിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ആയില്യം പൂജ ,നാഗപൂജ ,മഞ്ഞള്‍ നീരാട്ട് ,നൂറും പാലും , കരിക്ക് അഭിഷേകം എന്നിവ നടന്നു . കാവ് മുഖ്യ ഊരാളി ഭാസ്കരന്‍ വിനീത് ഊരാളി എന്നിവര്‍ കാര്‍മികത്വം വഹിച്ചു

Read More

ആറന്‍മുള എം എല്‍ എ വീണ ജോര്‍ജ് ആരോഗ്യ വകുപ്പ് മന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും

 ആരോഗ്യ വകുപ്പ് മന്ത്രിയായി  ആറന്‍മുള എം എല്‍ എ വീണ ജോര്‍ജ്  നാളെ സത്യപ്രതിജ്ഞ ചെയ്യും കോന്നി വാര്‍ത്ത ഡോട്ട് കോം : രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകൾ തീരുമാനിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റേതാണ് തീരുമാനം. വകുപ്പുകൾ നിശ്ചയിക്കാൻ മുഖ്യമന്ത്രിയെയാണ് ഇടതുമുന്നണി യോഗം ചുമതലപ്പെടുത്തിയിരുന്നത്. ആഭ്യന്തരം, ഐടി, പൊതുഭരണം, വിജിലൻസ്, മെട്രോ, ആസൂത്രണം എന്നീ ചുമതകൾ മുഖ്യമന്ത്രി തന്നെ വഹിക്കും. മന്ത്രിമാരും വകുപ്പുകളും പിണറായി വിജയന്‍- പൊതുഭരണം, ആഭ്യന്തരം, വിജിലന്‍സ്, ഐടി, പരിസ്ഥിതി കെ.എന്‍. ബാലഗോപാല്‍- ധനകാര്യം കെ.രാജന്‍- റവന്യു വീണ ജോര്‍ജ്- ആരോഗ്യം പി. രാജീവ്- വ്യവസായം കെ.രാധാകൃഷണന്‍- ദേവസ്വം, പാര്‍ലമെന്ററി കാര്യം, പിന്നാക്കക്ഷേമം ആര്‍.ബിന്ദു- ഉന്നത വിദ്യാഭ്യാസം വി.ശിവന്‍കുട്ടി – തൊഴില്‍ എം.വി. ഗോവിന്ദന്‍- തദ്ദേശസ്വയംഭരണം, എക്സൈസ് പി.എ. മുഹമ്മദ് റിയാസ്- പൊതുമരാമത്ത്, ടൂറിസം വി.എന്‍. വാസവന്‍- സഹകരണം, രജിസ്ട്രേഷൻ കെ.…

Read More