പത്തനംതിട്ട ജില്ലയില്‍ കോവിഡ് ടി.പി.ആര്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ പ്രത്യേക ജാഗ്രത

 

കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ്(ടി.പി.ആര്‍) കൂടുതലുള്ള പ്രദേശങ്ങളില്‍ പ്രത്യേക ജാഗ്രത നല്‍കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. കളക്ടറേറ്റില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടിപിആര്‍ 20 ശതമാനത്തിനു മുകളിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കോവിഡ് പരിശോധന വര്‍ധിപ്പിക്കണം. 20 ശതമാനം ടിപിആര്‍ എന്നത് വളരെ വലിയ കണക്കായതിനാല്‍ മതിയായ കരുതല്‍ ആവശ്യമാണ്. രോഗലക്ഷണമുള്ളവരുടെ ആന്റിജന്‍ പരിശോധനാ ഫലം നെഗറ്റീവാണെങ്കില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിനും വിധേയരാകണം. പരിശോധനകള്‍ക്കു രോഗലക്ഷണമുള്ളവര്‍ എത്തുന്നുണ്ടെന്ന് ജാഗ്രതാ സമിതികള്‍ ഉറപ്പ് വരുത്തണം.

ക്ലസ്റ്ററുകള്‍, രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന വര്‍ധിപ്പിക്കുന്നുണ്ട്. ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റില്‍ കുറവ് ഉണ്ടാകാത്തതിനാല്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതുണ്ട്. ടി.പി.ആര്‍ കൂടിയ പ്രദേശങ്ങളില്‍ പോലീസ്

പ്രതിരോധ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുവാനും യോഗം തീരുമാനിച്ചു. ഡൊമിസിലിയറി കെയര്‍ സെന്ററുകളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ മേല്‍നോട്ടം ഉറപ്പ് വരുത്തും. വീടുകളിലുള്ളവര്‍ വൈദ്യ സഹായത്തിനായി ഇ-സഞ്ജീവനിയുടെ സേവനം ലഭ്യമാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി വിവിധ വകുപ്പുകളില്‍ പ്രവര്‍ത്തിച്ച / പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും യോഗത്തില്‍ ചര്‍ച്ച ചെയ്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഓമല്ലൂര്‍ ശങ്കരന്‍, അഡീഷണല്‍ എസ്പി എന്‍.രാജന്‍, ഡിഎംഒ (ആരോഗ്യം) ഡോ. എ.എല്‍ ഷീജ, എന്‍എച്ച്എം ഡിപിഎം ഡോ.എബി സുഷന്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ. സി.എസ് നന്ദിനി, ഡിഡിപി, തഹസീല്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!