വി കോട്ടയം നെടുമ്പാറ മലയില്‍ ഉല്ലാസത്തിന് വേണ്ടി എത്തുന്നവര്‍ക്ക് ലഹരിയും പെണ്ണും : മാഫിയ സംഘം ഇവിടെയും

Spread the love

 

konnivartha.com : കോന്നി പ്രമാടം പഞ്ചായത്ത് പരിധിയില്‍പതിനാറാം  വാര്‍ഡില്‍ ഉള്ള നെടുമ്പാറ മലയില്‍ ഉല്ലാസത്തിന് വേണ്ടി എത്തുന്ന ആളുകള്‍ക്ക് ലഹരി വസ്തുക്കള്‍ ,പെണ്‍കുട്ടികള്‍ എന്നിവരെ  വിതരണം ചെയ്യാന്‍ ചില ആളുകള്‍ പുറമേ നിന്നും എത്തുന്നതായി വിശ്വാസകേന്ദ്രങ്ങളില്‍ നിന്നും അറിയിച്ചു . അന്വേഷണത്തില്‍ ഇത് സത്യവും ആണ് .

വൈകുന്നേരം കാറ്റ് കൊള്ളുവാനും മാനസിക ഉല്ലാസത്തിനും വേണ്ടി ഇവിടെ എത്തുന്നവര്‍ക്ക് ലഹരി വസ്തുക്കള്‍ വേണോ എന്ന് ചോദിച്ചു ഏതാനും ദിവസമായി ചില ചെറുപ്പക്കാര്‍ ചുറ്റി അടിയ്ക്കുന്നു എന്നാണ് പരാതി .

 

കുടുംബപരമായി ആളുകള്‍ ഇവിടെ ദിനവും എത്തുന്നുണ്ട് . ഒഴിഞ്ഞ് ഏകരായി ഇരിക്കുന്നവരെ ലക്‌ഷ്യം ഇട്ടാണ് ലഹരി മാഫിയ സമീപിക്കുന്നത് . സിഗരറ്റ് തുടങ്ങി മുന്തിയ ഇനം ലഹരി വസ്തുക്കള്‍ വരെ ഈ മാഫിയ കയ്യില്‍ ഉണ്ട് . ചിലര്‍ വാങ്ങി ഉടനെ ഇവിടം വിടുന്നു .

കുടുംബപരമായി എത്തുന്ന ആളിലെ ചെറുപ്പകാരനായ അംഗം ഒറ്റയ്ക്ക് മാറി കാഴ്ചകള്‍ കാണുമ്പോള്‍ സംഘത്തിലെ രണ്ടു ആളുകള്‍ സമീപിക്കുകയും പരിചയ ഭാവത്തില്‍ അടുത്ത് കൂടുകയും തുടര്‍ന്ന് ലഹരി വസ്തുക്കള്‍ പറയുന്ന സ്ഥലത്ത് എത്തിച്ചു തരുമെന്നും കോളേജ് പെണ്‍കുട്ടികളെയടക്കം പറയുന്ന സ്ഥലത്ത് എത്തിച്ചു തരുമെന്നും വാഗ്ദാനം ചെയ്യുന്നു . പുറമേ നിന്നുള്ള പെണ്‍വാണിഭ ലഹരി മാഫിയ സംഘത്തിലെ ഏറ്റവും താഴെ ഉള്ള ആളുകള്‍ ആണ് ഇവര്‍ എന്ന് വിശ്വാസ കേന്ദ്രങ്ങളില്‍ നിന്നും അറിയുന്നു .

ഇടയ്ക്ക് എക്സ്സൈസ് പാര്‍ട്ടി ഇവിടെ എത്തുന്നു എങ്കിലും അവരുടെ കണ്ണില്‍ ഈ ലഹരി മാഫിയപ്പെട്ടില്ല . പോലീസ് സ്പെഷ്യല്‍ ബ്രാഞ്ച് പോലും ഇക്കാര്യം അറിഞ്ഞിട്ടില്ല .

വശ്യ മനോഹരമായ സ്ഥലമായതിനാല്‍ വൈകിട്ട് ആണ് കുടുംബപരമായും അല്ലാതെയും വിനോദ സഞ്ചാരികള്‍ ഇവിടെ എത്തുന്നത് . ഈ ജന ബാഹുല്യം കണ്ടു തന്നെ ആണ് ലഹരി മാഫിയ ഇവിടെ പിടിമുറുക്കുന്നത് .

 

പ്രദേശ വാസികള്‍ക്ക് ഇതൊന്നും അറിയില്ല . ഇപ്പോഴേ ഈ മാഫിയാകളെ തളച്ചില്ല എങ്കില്‍ നാളെ വലിയ നിലയില്‍ ഈ മാഫിയ വളരും എന്ന് മുന്നറിയിപ്പ് നല്‍കുന്നു . കൃത്യമായ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ആണ് ” കോന്നി വാര്‍ത്ത ” ഈ വാര്‍ത്ത പബ്ലിഷ് ചെയ്യുന്നത് .

 

കോളേജ്പെണ്‍കുട്ടികളെയടക്കം പറയുന്ന സ്ഥലത്ത് എത്തിച്ചു നല്‍കാം എന്നാണ് വാഗ്ദാനം . വലിയ അളവില്‍ ഇവരുടെപക്കല്‍ ലഹരി വസ്തുക്കള്‍ ഉണ്ട് എന്ന് പേടിയോടെ എങ്കിലും ഒരു ചെറുപ്പക്കാരന്‍ പറഞ്ഞു .ഇയാള്‍ ഫാമിലിയായി കാഴ്ചകള്‍ കാണുവാന്‍ എത്തിയയാളാണ് . കാഴ്ച കണ്ടു കുടുംബത്തില്‍ നിന്നും അല്പം മാറിയപ്പോള്‍ തന്നെ ലഹരി മാഫിയ വട്ടം പിടിച്ചു . ഇയാളോട് ആണ് ലഹരി മാഫിയ തങ്ങളുടെ “കഴിവ് ‘നിരത്തിയത് .

പോലീസ് സ്പെഷ്യല്‍ ബ്രാഞ്ച് ഈ മേഖല കൃത്യമായി നിരീക്ഷിക്കുക  . പകല്‍ അല്ല .വൈകുന്നേരം ആണ് ലഹരി മാഫിയ . ഇവര്‍  താഴേക്കിട ഉള്ള ആള്‍ ആണ്  .അവരുടെ ഭാക്ഷയില്‍ “പേപ്പര്‍” ആണ് .  ( ന്യൂസ്‌ പേപ്പര്‍ ) കച്ചവടം . മുകളിലെ ഓരോ ആളുകള്‍ക്കും പ്രത്യേക പേരുകള്‍ ഉണ്ട് . ഏറ്റവും മുകളിലെ ആളിന്‍റെ ഇരട്ട പേര് ആണ് “ഹീറോ “ബാക്കി ഇടയില്‍ ഉള്ള പേരുകള്‍ ലഭിച്ചിട്ടില്ല . ഇവരുടെ ലഹരി മാഫിയാ വാഹകര്‍ കൂടുതലും പെണ്‍കുട്ടികള്‍ ആണ് എന്നും കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നു .

 

ഈ മാഫിയ വിംഗ് വളരെ സജീവം ആണ് .ഏതാനും മാസമായി ഇവര്‍ ഇവിടം കേന്ദ്രീകരിച്ച് ആണ് പ്രവര്‍ത്തനം . പാറയുടെ അടുത്തുള്ള ജല ടാങ്കിനു മുന്നില്‍ നിന്നാല്‍ പത്തനംതിട്ട പട്ടണം കാണാം . ആധുനിക സംവിധാനം എല്ലാംഇവരുടെ കയ്യില്‍  ഉണ്ട് എന്നും അറിയുന്നു . ഈ വ്യക്തികളെകുറിച്ച് മറ്റു വിവരം ലഭ്യമല്ല . അധികാരികള്‍ കൃത്യതയോടെ അന്വേഷിക്കുക .

error: Content is protected !!