പത്തനംതിട്ട ജില്ലയില്‍ ഒ.ആര്‍.സി പ്രൊജക്ട് അസിസ്റ്റന്‍റ് ;അപേക്ഷ ക്ഷണിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : വനിതാ ശിശു വികസന വകുപ്പ് പത്തനംതിട്ട ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ ഒഴിവുളള ഒ.ആര്‍.സി പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. സോഷ്യല്‍ വര്‍ക്കിലും ബിരുദാനന്തര ബിരുദം (എം.എസ്.ഡബ്ല്യൂ) അല്ലെങ്കില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബി.എഡ് അല്ലെങ്കില്‍ അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ബിരുദവും, ഒ.ആര്‍.സിക്ക് സമാനമായ പദ്ധതികളിലുള്ള മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത. 2021 മേയ് ഒന്നിന് 40 വയസ് കവിയരുത്. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സ്വയം സാക്ഷ്യപ്പെടുത്തിയത്, ഫോട്ടോ, ബയോഡേറ്റ, തിരിച്ചറിയല്‍ രേഖ, ഇമെയില്‍ വിലാസം, മൊബൈല്‍ നമ്പര്‍ എന്നിവ അടങ്ങിയ അപേക്ഷ പി.ഡി.എഫ് രൂപത്തിലാക്കി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, മൂന്നാം നില, മിനി സിവില്‍ സ്റ്റേഷന്‍, ആറന്‍മുള വിലാസത്തിലും careersdcpupta@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ജൂണ്‍…

Read More

 പത്തനംതിട്ട  പോലീസ് സഹകരണസംഘം വാക്സിന്‍ ചലഞ്ചിലേക്ക് രണ്ടു ലക്ഷം കൈമാറി  

 പത്തനംതിട്ട  പോലീസ് സഹകരണസംഘം വാക്സിന്‍ ചലഞ്ചിലേക്ക് രണ്ടു ലക്ഷം കൈമാറി   കോന്നി വാര്‍ത്ത ഡോട്ട് കോം : മുഖ്യമന്ത്രിയുടെ വാക്സിന്‍ ചലഞ്ചിലേക്കുള്ള ആദ്യഗഡുവായി രണ്ടു ലക്ഷം രൂപയുടെ ചെക്ക് കൈമാറി ജില്ലാ പോലീസ് സഹകരണ സംഘം. ജില്ലാ പോലീസ് ഓഫീസില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടന്ന ലളിതമായ ചടങ്ങില്‍ കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയ്ക്ക് സംഘം പ്രസിഡന്റ് ഇ. നിസാമുദീന്റെ നേതൃത്വത്തില്‍ ചെക്ക് കൈമാറി. ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. എആര്‍ ക്യാമ്പ് അസിസ്റ്റന്റ് കമ്മാന്‍ഡന്‍ഡ് സന്തോഷ്‌കുമാര്‍, സൊസൈറ്റി വൈസ് പ്രസിഡന്റ് അനീഷ്, പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ.ബി. അജി, അംഗം കെ.ജി. സദാശിവന്‍, പോലീസ് അസോസിയേഷന്‍ സെക്രട്ടറി സക്കറിയ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് പ്രതിരോധ കിറ്റുമായി പോലീസ് സൊസൈറ്റി   കോന്നി വാര്‍ത്ത ഡോട്ട് കോം…

Read More

ഭിന്നശേഷിക്കാരന് നേരെ കോന്നി പ്രിൻസിപ്പൽ എസ് ഐയുടെ പരാക്രമം;ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി

    കോന്നി വാര്‍ത്ത ഡോട്ട് കോം : ഭിന്നശേഷിക്കാരനായ യുവാവിന് നേരെ കോന്നി പ്രിൻസിപ്പൽ എസ് ഐ അകാരണമായി പരാക്രമം നടത്തുകയും വീട്ടിലെത്തി മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി . കോന്നി മങ്ങാരം പുളിക്കപ്പതാലിൽ വീട്ടിൽ മുഹമ്മദ് അജീസ്സാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത് .മുഹമ്മദ് അജീസ്സിന്‍റെ ഉടമസ്ഥതയിലുള്ള ബൈക്ക് കുറച്ച് ദിവസമായി സുഹൃത്താണ് ഉപയോഗിച്ച് വന്നിരുന്നത്.എന്നാൽ കഴിഞ്ഞ 24ന് തിങ്കളാഴ്ച്ച രാത്രി ഈ ബൈക്ക് കോന്നി പൊലീസ് കൈകാണിച്ച് നിർത്തുകയും പേരും ഫോൺനമ്പറും എഴുതി വാങ്ങുകയും ചെയ്തിരുന്നു.തുടർന്ന് അടുത്ത ദിവസം കോന്നി പ്രിൻസിപ്പൽ എസ് ഐ ബാബു കുറുപ്പ് പരാതിക്കാരൻ മുഹമ്മദ് അജീസിനെ ഫോണിൽ വിളിച്ച് കാര്യം പറഞ്ഞ ശേഷം വീട്ടിൽ എത്തുകയും വാഹനത്തിന്‍റെ ആർ സി ഓണർ മുഹമ്മദ് അജീസാണെന്ന് പറഞ്ഞ് പുറത്ത് അടിക്കുകയും…

Read More

ജെസി തോമസ് വിരമിക്കലിനൊപ്പം പി.എച്ച്.ഡി പഠനവും

    കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട കാതോലിക്കേറ്റ് ഹയർ സെക്കണ്ടന്ററി പ്രിൻസിപ്പൽ ജെസി തോമസ് മെയ് 31ന് സർവ്വീസിൽ നിന്ന് വിരമിക്കും. 1995 മുതൽ കാതോലിക്കേറ്റ് & എം.ഡി സ്കൂൾസ് കോ-ഓപ്പറേറ്റ് മനേജ്മെന്റിലെ നിയന്ത്രണത്തിലുള്ള കോഴിക്കോട് പുതുപ്പാടി എം.ജി. എം ഹയർ സെക്കണ്ടന്ററി സ്കൂൾ, കുണ്ടറ എം.ജി.ഡി സ്കൂൾ, കിഴവള്ളൂർ സെന്റ് ജോർജ്ജ് ഹൈസ്ക്കൂൾ എന്നിവടങ്ങളിൽഅദ്ധ്യാപികയായി സേവനം അനുഷ്ഠിച്ചു. ഇതേ തുടർന്ന് പ്രമേഷനായി തുമ്പമൺ എം.ജി ഹൈസ്ക്കൂൾ ഹെഡ്മിസ്ട്രസായി. അവിടെ നിന്ന് 2018ൽ പത്തനംതിട്ട കാതോലിക്കേറ്റ് ഹയർ സെക്കണ്ടന്ററി സ്കുളിന്റെ പ്രിൻസിപ്പളായി നിയമനം ലഭിച്ചു.   2018 _ 2020 വരെയുള്ള കാലയളവിൽ പ്ലസ് ടുവിലെ അഞ്ച് വിദ്യാർത്ഥികൾക്ക് ഫുൾ മാർക്ക് ( 1200 ) ലഭിച്ചു. ചുരുങ്ങിയ സമയം കൊണ്ട് നവതിയുടെ ഭാഗമായി അസംബ്ലിഹാൾ കം ഇൻഡോർ സ്‌റ്റേഡിയം നിർമ്മിക്കാൻ കഴിഞ്ഞു.കോവിഡ്,…

Read More

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്മെന്‍റ് സോണുകള്‍

  കോന്നി വാര്‍ത്ത ഡോട്ട് കോം :കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 05, കടപ്ര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 14 (ഇലഞ്ഞിമംപള്ളത്ത് കോളനി പ്രദേശം, ഗുരുമന്ദിരത്തിനും മുതലപ്പുഴ ജംഗ്ഷനും ഇടയ്ക്ക്), മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 07 മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 05 (പറക്കാവ് കോളനി മുതല്‍ കോട്ടൂരേത്ത് പടി വരെ ഭാഗങ്ങള്‍, ദീര്‍ഘിപ്പിക്കുന്നു), വാര്‍ഡ് 08(പാറയില്‍ ഭാഗം മുതല്‍ സീഡ് ഇന്ത്യ ഭാഗം വരെ), കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 07, കോയിപ്രം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 17 (നെല്ലിമല പുത്തന്‍പീടിക പടി മുതല്‍ മോളിക്കല്‍ മല ഇ.എ.എല്‍.പി.എസ് സ്‌കൂള്‍ പടി ഭാഗം വരെ, ദീര്‍ഘിപ്പിക്കുന്നു), വാര്‍ഡ് 11 (മാരിയത്ത് പള്ളി മുതല്‍ കുഞ്ഞന്‍വീട് ഭാഗം വരെയും, നെല്ലിക്കല്‍ ഭൂവനേശ്വരി അമ്പലം മുതല്‍ പാറയില്‍ ഭാഗം വരെയും), ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 02, കുളനട ഗ്രാമപഞ്ചായത്ത് വാര്‍ഡ് 04 (വെട്ടിക്കുന്ന് കോളനി, മുരിപ്പ്…

Read More

അച്ചന്‍ കോവില്‍ നദി കര കവിഞ്ഞു : വയക്കരയും കൊക്കാത്തോടും ആവണിപ്പാറയും ഒറ്റപ്പെട്ടു

അച്ചന്‍ കോവില്‍ നദി കര കവിഞ്ഞു : വയക്കരയും കൊക്കാത്തോടും ആവണിപ്പാറയും ഒറ്റപ്പെട്ടു കോന്നി വാര്‍ത്ത ഡോട്ട് കോം : അച്ചന്‍ കോവില്‍ നദി കര കവിഞ്ഞതിനെ തുടര്‍ന്നു കല്ലേലി വയക്കര ഒന്നാം ചപ്പാത്തും രണ്ടാം ചപ്പാത്തും മുങ്ങി .2800 ഓളം ജനം അധിവസിക്കുന്ന കൊക്കാത്തോട് ഗ്രാമം ഒറ്റപ്പെട്ടു . ആദിവാസി കോളനിയായ ആവണിപ്പാറയും പുറം ലോകവുമായി ഒറ്റപ്പെട്ടു .അച്ചന്‍ കോവില്‍ നദിയില്‍ ഒഴുക്ക് കൂടിയതിനാല്‍ കടത്ത് വള്ളം നിര്‍ത്തി വെച്ചു . കല്ലേലി വയക്കര പ്രദേശവും ഒറ്റപ്പെട്ടു . വയക്കര ഒന്നും രണ്ടും ചപ്പാത്ത് ഉയര്‍ത്തി റോഡ് നിര്‍മ്മിച്ചു എങ്കിലേ വെള്ളം കയറാതെ ഇരിക്കൂ . അച്ചന്‍ കോവില്‍ നദിയുടെ ഉത്ഭവ സ്ഥാനങ്ങളില്‍ മഴയ്ക്ക് നേരിയ കുറവ് ഉണ്ട് .വെള്ളം താഴേക്കു വലിഞ്ഞു തുടങ്ങിയതിനാല്‍ കോന്നിയ്ക്ക് താഴെ ഉള്ള പ്രദേശങ്ങളില്‍ വെള്ളം ഉയരുവാന്‍ സാധ്യത നില…

Read More

കോന്നിയില്‍ ഇന്നലെയും ഇന്നുമായി 126 സെന്‍റീമീറ്റര്‍ മഴ പെയ്തു

കോന്നിയില്‍  126 സെന്‍റീമീറ്റര്‍ മഴ പെയ്തു കോന്നി വാര്‍ത്ത ഡോട്ട് കോം : ഇന്നലെയും ഇന്നുമായി കോന്നിയില്‍ 126 സെന്‍റീമീറ്റര്‍ മഴ രേഖപ്പെടുത്തി . കോന്നി വനം ഐ ബി പരിസരത്തെ മഴ മാപിനിയില്‍ ആണ് മഴ കണക്ക് എടുക്കുന്നത് , കഴിഞ്ഞ രണ്ടു ദിവസമായി കോന്നിയില്‍ ശക്തമായ മഴയാണ് ലഭിച്ചത് . കിഴക്ക് അച്ചന്‍ കോവില്‍ മല നിരകളില്‍ ഇപ്പൊഴും കനത്ത മഴ ലഭിക്കുന്നു .അച്ചന്‍ കോവില്‍ നദിയിലെ ജല നിരപ്പ് ക്രമാതീതമായി ഉയര്‍ന്നു എങ്കിലും ഇപ്പോള്‍ അല്‍പ്പം കുറവ് വന്നിട്ടുണ്ട് . കഴിഞ്ഞ രണ്ടു ദിവസത്തെ മഴ കണക്ക് ആണ് ഐ ബി യിലെ മഴ മാപിനിയില്‍ രേഖപ്പെടുത്തിയത് . 70 വർഷം മുൻപ് തുടങ്ങിയ വനം വകുപ്പിന്റെ ചിട്ടയ്ക്ക് ഇപ്പോഴും മാറ്റമില്ല. നാഴികമണിയിൽ രാവിലെ എട്ട് ആയാൽ മഴമാപിനി തുറന്ന് അളവെടുക്കും.വനം വകുപ്പ്‌…

Read More

മഴ : മൂഴിയാറില്‍ നിന്ന് കക്കി ഡാമിലേക്കുള്ള റോഡില്‍ മണ്ണിടിഞ്ഞു

  കോന്നി വാര്‍ത്ത ഡോട്ട് കോം :പത്തനംതിട്ട ജില്ലയില്‍ കനത്ത മഴ പെയ്യുന്നു . പമ്പ അച്ചന്‍ കോവില്‍ നദികള്‍ പല ഭാഗത്തും കര കവിഞ്ഞു . താണ സ്ഥലത്ത് താമസിക്കുന്നവര്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം എന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു . മൂഴിയാറില്‍ നിന്ന് കക്കി ഡാമിലേക്കുള്ള റോഡില്‍ മണ്ണിടിച്ചില്‍ ഉണ്ടായി ‍. കഴിഞ്ഞ വര്‍ഷവും ഇവിടെ മണ്ണിടിച്ചില്‍ ഉണ്ടായി. മഴക്കെടുതിയുമായി ബന്ധപ്പെട്ട ജില്ലയിലെ പ്രധാന വാര്‍ത്തകള്‍   കോഴഞ്ചേരി താലൂക്ക് ഓഫീസ് കണ്‍ട്രോള്‍ റൂം നമ്പര്‍ മഴക്കെടുതിയുമായി ബന്ധപ്പെട്ട് കോഴഞ്ചേരി താലൂക്ക് ഓഫീസില്‍ കണ്‍ട്രോള്‍റും തുറന്നു. ബന്ധപ്പെടേണ്ട നമ്പര്‍ : 0468 2962221. വെള്ളം കയറിയ കുടുംബങ്ങള്‍ക്ക് അടിയന്തര സഹായം നല്‍കണം: നിയുക്ത ഡെപ്യൂട്ടി സ്പീക്കര്‍ പന്തളം തെക്കേക്കര തോലുഴത്ത് വെള്ളം കയറി നാശനഷ്ടം സംഭവിച്ച കുടുംബങ്ങള്‍ക്ക് അടിയന്തര സഹായം നല്‍കണമെന്ന് നിയുക്ത ഡെപ്യൂട്ടി…

Read More

കോന്നി മെഡിക്കൽ കോളേജിൽ കോവിഡ് പരിശോധനയും, ചികിത്സയും ആരംഭിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം :ഗവ.മെഡിക്കൽ കോളേജിൽ കോവിഡ് പരിശോധനയും, ചികിത്സയും ആരംഭിച്ചു. വിപുലമായ സൗകര്യങ്ങളോടെയാണ് കോവിഡ് ചികിത്സ ആരംഭിച്ചിരിക്കുന്നത്. ആദ്യ ദിനത്തിൽ 8 പേരാണ് കോവിഡ് പരിശോധനയ്ക്ക് എത്തിയത്. ആൻ്റിജൻ, ആർ.ടി.പി.സി.ആർ പരിശോധനകളാണ് നടത്തുന്നത്. ആദ്യ ദിന പരിശോധനയിൽ ഒരാൾകോവിഡ് പോസറ്റീവായി.പോസറ്റീവായ വ്യക്തിക്ക് രോഗലക്ഷണങ്ങൾ ഇല്ലാതിരുന്നതിനാൽ വീട്ടിൽ കോറൻറയിനിൽ ഇരിക്കാർ നിർദ്ദേശം നല്‍കി. മെഡിക്കൽ കോളേജിൽ പരിശോധന നടത്തി പോസറ്റീവാകുന്നവരിൽ കിടത്തി ചികിത്സ ആവശ്യമുള്ളവരെ മെഡിക്കൽ കോളേജിൽ തന്നെ പ്രവേശിപ്പിക്കും.മറ്റു സ്ഥലങ്ങളിൽ പരിശോധന നടത്തിയവർക്ക് ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദ്ദേശാനുസരണമാണ് മെഡിക്കൽ കോളേജിൽ കിടത്തി ചികിത്സ അനുവദിക്കുന്നത്. രണ്ടു ഘട്ടങ്ങളിലായി 240 കിടക്കകളാണ് കോവിഡ് ചികിത്സയ്ക്കായി മെഡിക്കൽ കോളേജിൽ തയ്യാറാകുന്നത്. എല്ലാ കിടക്കകളിലും ഓക്സിജൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. ചികിത്സയ്ക്കായി പ്രവേശിപ്പിക്കുന്നവർക്ക് ഭക്ഷണവും മെഡിക്കൽ കോളേജിൽ തന്നെ ലഭ്യമാക്കും.അരുവാപ്പുലം ഗ്രാമ പഞ്ചായത്താണ് ഭക്ഷണം നല്‍കുന്നത് .…

Read More

പള്‍സ് ഓക്‌സീമീറ്റര്‍ കൈമാറി

    കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏനാദിമംഗലം ഗ്രാമപഞ്ചായത്തിന് കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ അഞ്ച് പള്‍സ് ഓക്‌സീമീറ്ററുകള്‍ കൈമാറി. ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലന്‍ നായര്‍ ഓക്‌സീമീറ്ററുകള്‍ ഏറ്റുവാങ്ങി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശങ്കര്‍ മാരൂര്‍, കെ.എസ്.ടി.എ ഭാരവാഹി സുനില്‍ കുമാര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബി.സുനില്‍, മെഡിക്കല്‍ ഓഫീസര്‍ വിമല്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആശ എന്നിവര്‍ പങ്കെടുത്തു.

Read More