കോന്നി മെഡിക്കൽ കോളേജിൽ കോവിഡ് പരിശോധനയും, ചികിത്സയും ആരംഭിച്ചു

 

കോന്നി വാര്‍ത്ത ഡോട്ട് കോം :ഗവ.മെഡിക്കൽ കോളേജിൽ കോവിഡ് പരിശോധനയും, ചികിത്സയും ആരംഭിച്ചു. വിപുലമായ സൗകര്യങ്ങളോടെയാണ് കോവിഡ് ചികിത്സ ആരംഭിച്ചിരിക്കുന്നത്. ആദ്യ ദിനത്തിൽ 8 പേരാണ് കോവിഡ് പരിശോധനയ്ക്ക് എത്തിയത്.

ആൻ്റിജൻ, ആർ.ടി.പി.സി.ആർ പരിശോധനകളാണ് നടത്തുന്നത്. ആദ്യ ദിന പരിശോധനയിൽ ഒരാൾകോവിഡ് പോസറ്റീവായി.പോസറ്റീവായ വ്യക്തിക്ക് രോഗലക്ഷണങ്ങൾ ഇല്ലാതിരുന്നതിനാൽ വീട്ടിൽ കോറൻറയിനിൽ ഇരിക്കാർ നിർദ്ദേശം നല്‍കി.

മെഡിക്കൽ കോളേജിൽ പരിശോധന നടത്തി പോസറ്റീവാകുന്നവരിൽ കിടത്തി ചികിത്സ ആവശ്യമുള്ളവരെ മെഡിക്കൽ കോളേജിൽ തന്നെ പ്രവേശിപ്പിക്കും.മറ്റു സ്ഥലങ്ങളിൽ പരിശോധന നടത്തിയവർക്ക് ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദ്ദേശാനുസരണമാണ് മെഡിക്കൽ കോളേജിൽ കിടത്തി ചികിത്സ അനുവദിക്കുന്നത്.
രണ്ടു ഘട്ടങ്ങളിലായി 240 കിടക്കകളാണ് കോവിഡ് ചികിത്സയ്ക്കായി മെഡിക്കൽ കോളേജിൽ തയ്യാറാകുന്നത്. എല്ലാ കിടക്കകളിലും ഓക്സിജൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ചികിത്സയ്ക്കായി പ്രവേശിപ്പിക്കുന്നവർക്ക് ഭക്ഷണവും മെഡിക്കൽ കോളേജിൽ തന്നെ ലഭ്യമാക്കും.അരുവാപ്പുലം ഗ്രാമ പഞ്ചായത്താണ് ഭക്ഷണം നല്‍കുന്നത് .
ജീവനക്കാർ ആശുപത്രിയിൽ താമസിച്ചാണ് ചികിത്സ നടത്തുന്നത്.ജീവനക്കാർക്കായി 8 മുറികളാണ് മാറ്റി വച്ചിരിക്കുന്നത്.

അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ കോവിഡ് വാർഡും, പരിശോധനാ ലാബും സന്ദർശിച്ചു.അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രേഷ്മ മറിയം റോയി, വൈസ് പ്രസിഡൻ്റ് മണിയമ്മ രാമചന്ദ്രൻ , മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ: എസ്.സജിത്കുമാർ, രഘുനാഥ് ഇടത്തിട്ട തുടങ്ങിയവർ എം .എൽ.എയ്ക്കൊപ്പമുണ്ടായിരുന്നു.

error: Content is protected !!