ഓണാഘോഷം: മാര്‍ഗനിര്‍ദേശങ്ങളുമായി പോലീസ്

  കോവിഡ് 19 പശ്ചാത്തലത്തില്‍ പത്തനംതിട്ട ജില്ലയില്‍ ഓണത്തോട് അനുബന്ധിച്ച് കര്‍ശന മാര്‍ഗനിര്‍ദേശങ്ങളുമായി ജില്ലാ പോലീസ്. പൊതുവായ ഓണാഘോഷപരിപാടികള്‍ അനുവദിക്കില്ലെന്നും വീടുകളിലും ആരാധനാലയങ്ങളിലുമായി ഒതുക്കണമെന്നും ജില്ലാപോലീസ് മേധാവി കെ.ജി സൈമണ്‍ പറഞ്ഞു. കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായും പാലിക്കണം. ക്ലബ്ബുകള്‍, സന്നദ്ധസംഘടനകള്‍ തുടങ്ങിയവയ്ക്ക് ആഘോഷപരിപാടികള്‍ നടത്താന്‍ അനുവാദം നല്‍കില്ല. ചതയദിനത്തോടനുബന്ധിച്ചുള്ള ഘോഷയാത്രകള്‍ക്കും അനുമതി നല്‍കില്ല. ഓണസദ്യ ഒരുക്കുമ്പോള്‍ കോവിഡ് പ്രോട്ടോകോള്‍ ശ്രദ്ധിക്കണം. സാമൂഹിക അകലം പാലിക്കുകയും ശുചിത്വ മാനദണ്ഡങ്ങള്‍ അനുസരിക്കുകയും വേണമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. കോവിഡ് നിബന്ധനകള്‍ പാലിച്ചു അംഗീകൃത മത്സ്യമാര്‍ക്കറ്റുകള്‍ക്കു പ്രവര്‍ത്തിക്കാം. വഴിയോരക്കച്ചവടം നിരോധിച്ചതിനാല്‍ ലംഘനങ്ങളുണ്ടാകാതെ നോക്കണമെന്ന് എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കി. വഴിയോര മത്സ്യക്കച്ചവടവും വീടുവീടാന്തരം വാഹനമാര്‍ഗമോ തലച്ചുമടായോ ഉള്ള കച്ചവടവും അനുവദിക്കില്ല. ഓണവിപണികളും സ്ഥിരവിപണികളും തദ്ദേശ സ്വയംഭരണ വകുപ്പ് അധികൃതരുടെ നിര്‍ദേശാനുസരണം പ്രവര്‍ത്തിക്കണം. സ്ഥാപനങ്ങള്‍ രാവിലെ 7 മുതല്‍…

Read More

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

  പന്തളം നഗരസഭയിലെ വാര്‍ഡ് 8, 9, 11, വാര്‍ഡ് 25 ലെ മലമുകളില്‍ കോളനി ഭാഗം ഉള്‍പ്പെട്ട പ്രദേശം, തിരുവല്ല നഗരസഭയിലെ വാര്‍ഡ് 3 ല്‍ ഉള്‍പ്പെട്ട തോപ്പില്‍മല ഭാഗം, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 5, 12, 14, 16, 17 എന്നീ സ്ഥലങ്ങളില്‍ 2020 ആഗസ്റ്റ് 25 മുതല്‍ 7 ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം. രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണു പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പ്രഖ്യാപിച്ച് ഉത്തരവായത്. കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിച്ചു കടമ്പനാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 5 എന്നിവിടങ്ങളില്‍ 2020 ആഗസറ്റ് 26 മുതല്‍ 7 ദിവസത്തേക്കും പന്തളം നഗരസഭയിലെ വാര്‍ഡ് 10 ല്‍ ഉള്‍പ്പെട്ടിട്ടുള്ള കടയ്ക്കാട് മാര്‍ക്കറ്റ് പ്രദേശത്ത്…

Read More

സംസ്ഥാനത്ത് ഇന്ന് 2375 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: പത്തനംതിട്ട: 93

  സംസ്ഥാനത്ത് ഇന്ന് 2375 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 454 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 391 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 260 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 227 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 163 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 152 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 150 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 99 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 93 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 87 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 86 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. 10 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 24ന് മരണമടഞ്ഞ മലപ്പുറം…

Read More

ജില്ലയിലെ ആദ്യ മൊബൈല്‍ മെഡിക്കല്‍ ആന്‍ഡ് സര്‍വൈലന്‍സ്  യൂണിറ്റ് ഫ്‌ളാഗ് ഓഫ് ചെയ്തു

  ജില്ലയിലെ ആദ്യ മൊബൈല്‍ മെഡിക്കല്‍ ആന്‍ഡ് സര്‍വൈലന്‍സ് യൂണിറ്റ് ജില്ലാ കളക്ടര്‍ പി.ബി നൂഹ് കളക്ടറേറ്റില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. കോവിഡ് രോഗമില്ലാത്ത എന്നാല്‍ ഇത് പെട്ടെന്ന് വരാന്‍ സാധ്യതയുള്ളവരുടെ അടുത്തെത്തി അവര്‍ക്ക് നിലവിലുള്ള രോഗങ്ങള്‍ക്ക് ചികിത്സ ലഭ്യമാക്കുകയാണു മൊബൈല്‍ മെഡിക്കല്‍ ആന്‍ഡ് സര്‍വൈലന്‍സ് യൂണിറ്റിന്റെ ലക്ഷ്യം. ജീവിത ശൈലീ രോഗമുള്ളവര്‍ക്കും പ്രായമായവര്‍ക്കുമായാണ് ഇവ പ്രവര്‍ത്തിക്കുക. വാഹനത്തില്‍ ഡോക്ടര്‍, നഴ്‌സ്, ലാബ് ടെക്‌നീഷ്യന്‍, അറ്റന്‍ഡര്‍ ഉള്‍പ്പടെ നാലു പേരാണുണ്ടാകുക. ഹീമോഗ്ലോബിനോ മീറ്റര്‍, വിവിധ പകര്‍ച്ചവ്യാധി ടെസ്റ്റ് കിറ്റുകള്‍ തുടങ്ങിയവ വാഹനത്തിലുണ്ടാകും. ആദിവാസി ഊരുകളും ഉള്‍നാടന്‍ പ്രദേശങ്ങളും കേന്ദ്രീകരിച്ചാണു യൂണിറ്റ് പ്രവര്‍ത്തിക്കുക. 20 സ്ഥലങ്ങളിലാണ് യൂണിറ്റ് എത്തുന്നത്. തണ്ണിത്തോട് പൂച്ചക്കുളത്താണ് ആദ്യ പരിശോധന നടത്തുന്നത്. വീടുകളില്‍ നിന്ന് പ്രായമുള്ളവര്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കാനുള്ള സംവിധാനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മൊബൈല്‍ മെഡിക്കല്‍ ആന്‍ഡ് സര്‍വൈലന്‍സ് യൂണിറ്റ് സംസ്ഥാന സര്‍ക്കാര്‍…

Read More

പോപ്പുലര്‍ ബാങ്ക് നിക്ഷേപ തട്ടിപ്പ് : പോലീസില്‍ നിക്ഷേപക പ്രവാഹം

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ കേന്ദ്രമായ പോപ്പുലര്‍ ഗ്രൂപ്പ് നിക്ഷേപകര്‍ക്ക് പണം മടക്കി നല്‍കുന്നില്ലാ എന്ന പരാതിയുമായി കോന്നി പോലീസ് സ്റ്റേഷനിലേക്ക് നിക്ഷേപകരുടെ പരാതി പ്രളയം .നേരിട്ടും ഓണ്‍ലൈന്‍ പരാതിയും ലഭിച്ചു കൊണ്ടിരിക്കുന്നു . ദിനവും അന്‍പത്തില്‍ ഏറെ പേരാണ് പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുന്നത് . ഓണ്‍ലൈന്‍ കൂടിയും പരാതി ലഭിച്ചു . 43 വര്ഷം (1976 ) മുന്നേ കോന്നി വകയാര്‍ ആസ്ഥാനമായി ചെറിയ നിലയില്‍ തുടങ്ങിയ പോപ്പുലര്‍ ബാങ്ക് പിന്നീട് ഏറെ വളര്‍ന്നു . കേരളത്തിന് അകത്തും പുറത്തുമായി 273 ബ്രാഞ്ചും ഉപ ശാഖകളുമായിപ്രവര്‍ത്തിച്ചു വന്നു . നിക്ഷേപം സ്വീകരിക്കാന്‍ ആര്‍ ബി ഐയുടെ അംഗീകാരം ഇല്ലാത്തതിനാല്‍ സംഭാവന , ഷെയര്‍ ഇടപാടുകളില്‍ മറ്റ് ഉപ കമ്പനി രൂപീകരിച്ചു പണം നിക്ഷേപിച്ചു . നിക്ഷേപകര്‍ ഇവര്‍…

Read More

ശ്രീകോവില്‍കട്ടിള വെയ്പ്പും , തൃപ്പാദ മണ്ഡപങ്ങളുടെ ശിലാ സമര്‍പ്പണവും നടന്നു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വി കോട്ടയം പെരുമ്പ അമ്മൂമ്മ ചാവരപ്പൂപ്പന്‍ കാവിലെ ശ്രീ കോവില്‍ കട്ടിള വെയ്പ്പും , തൃപ്പാദ മണ്ഡപങ്ങളുടെ ശിലാ സമര്‍പ്പണവും നടന്നു . കാവ് ഊരാളി സി എന്‍ രാമന്‍ ,പ്രസാദ് എഴുമണ്‍ എന്നിവരുടെ കാര്‍മ്മികത്വത്തില്‍ വെണ്‍കുളം ഷാജി സ്വാമി നാഥന്‍ സ്ഥാന നിര്‍ണ്ണയം നടത്തി . പ്രസിഡണ്ട് കെ കെ പുഷ്പരാജന്‍ , സെക്രട്ടറി കെ ഗോപീ ദാസ്സ് ,എ ആര്‍ രാഘവന്‍ ,ഉല്ലാസ്സ് കൈതക്കര ,അഡ്വ സി വി ശാന്ത കുമാര്‍ , റോബിന്‍ പീറ്റര്‍ , സുലോചന ദേവി , ജി പ്രമോദ് എന്നിവര്‍ സംസാരിച്ചു  

Read More

കേരളത്തില്‍ (24/08/2020 ) 1242 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

വൈകികിട്ടിയ കണക്കുകള്‍  കേരളത്തില്‍ (24/08/2020 ) 1242 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 182 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 169 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 165 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 112 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 99 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 89 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 81 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 76 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 60 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 20 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. 11 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 16ന്…

Read More

പോപ്പുലര്‍ ബാങ്ക് : നിക്ഷേപകരുടെ പണം കിട്ടണം എങ്കില്‍ സിവില്‍ കേസ്സ് മാത്രം

പോലീസിന് അധികാരം പ്രതികളെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാകുവാന്‍ മാത്രം കോന്നി വാര്‍ത്ത ഡോട്ട് കോം: പോപ്പുലര്‍ ബാങ്ക് ഗ്രൂപ്പ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതികള്‍ എത്ര പേര് ഉണ്ടെന്ന് പോലും പോലീസിന് അറിയില്ല . ഒരു സ്ഥാപനത്തിന്‍റെ പേരില്‍ വിവിധ സ്വകാര്യ കമ്പനികള്‍ രൂപീകരിച്ചു കൊണ്ടാണ് നിക്ഷേപം സ്വീകരിച്ചത് . ഈ നിക്ഷപം ഭൂരിപക്ഷവും ഷെയര്‍ രീതിയില്‍ ആണ് വാങ്ങിയത് . ഷെയര്‍ മാര്‍ക്കറ്റില്‍ നഷ്ടം സംഭവിച്ചാല്‍ ഇരുകൂട്ടരും നഷ്ടത്തിന് ഉത്തരവാദികള്‍ അല്ലെങ്കില്‍ തുല്യ ദുഖിതര്‍ ആകണം എന്നാണ് നിയമം . കരുതികൂട്ടി ചതിക്കുക എന്ന ലക്ഷ്യത്തോടെ ആണ് തുകകള്‍ ഷെയറായി വാങ്ങിയത് . ഇതിനാല്‍ സമീപ ഭാവിയില്‍ കേസ് നിലനില്‍ക്കില്ല എന്നു അറിയുന്നു . ഇതിനാല്‍ ചതിയില്‍ പെട്ട നിക്ഷേപകര്‍ സിവില്‍ കേസ് നല്‍കുകയാണ് ഉചിതം . വിശ്വാസ വഞ്ചന കേസ്സ് എടുത്തു പോലീസ്…

Read More

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

  കൊറ്റനാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 8, 12, വാര്‍ഡ് 13ല്‍ ഉള്‍പ്പെട്ട ചാലാപ്പള്ളി, താളിയാനിച്ചല്‍ ഭാഗം, തിരുവല്ല നഗരസഭയിലെ വാര്‍ഡ് 38 ല്‍ ഉള്‍പ്പെട്ട മുത്തൂര്‍-ചുമത്ര റോഡില്‍ തൃക്കണ്ണാപുരം ക്ഷേത്രം മുതല്‍ എന്‍എസ്എസ് സ്‌കൂളിന്റെ പിന്‍വശം ഭാഗം വരെയും, നാങ്കരമല ഭാഗം, തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 6, പെരിങ്ങര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 4, 8 എന്നീ സ്ഥലങ്ങളില്‍ 2020 ആഗസ്റ്റ് 24 മുതല്‍ 7 ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം. രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപട്ടികകള്‍ ഉയരുന്നതുകണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പ്രഖ്യാപിച്ച് ഉത്തരവായത്. കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി തിരുവല്ല നഗരസഭയിലെ വാര്‍ഡ് 4, കുളനട ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12, കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 1 എന്നീ പ്രദേശങ്ങളെ 2020 ആഗസ്റ്റ്…

Read More

കോന്നി താലൂക്ക് ആശുപത്രിയില്‍ അറ്റന്‍ഡര്‍ ഒഴിവ് ഉണ്ട്

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി താലൂക്ക് ആശുപത്രിയിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ഗ്രേഡ് 2 ആശുപത്രി അറ്റന്‍ഡര്‍മാരെ നിയമിക്കുന്നു. രണ്ട് ഒഴിവുണ്ട്. അടിസ്ഥാന യോഗ്യത 7-ാം തരം. പ്രായ പരിധി 18-40. നിര്‍ദ്ദിഷ്ട യോഗ്യതയുള്ള കോന്നി ഗ്രാമ പഞ്ചായത്ത് പരിധിയിലുള്ള ഉദ്യോഗാര്‍ത്ഥികളില്‍ അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വയസ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ ഈ മാസം 27ന് ഉച്ചയ്ക്ക് 12 നകം ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0468 2243469.

Read More