പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

 

കൊറ്റനാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 8, 12, വാര്‍ഡ് 13ല്‍ ഉള്‍പ്പെട്ട ചാലാപ്പള്ളി, താളിയാനിച്ചല്‍ ഭാഗം, തിരുവല്ല നഗരസഭയിലെ വാര്‍ഡ് 38 ല്‍ ഉള്‍പ്പെട്ട മുത്തൂര്‍-ചുമത്ര റോഡില്‍ തൃക്കണ്ണാപുരം ക്ഷേത്രം മുതല്‍ എന്‍എസ്എസ് സ്‌കൂളിന്റെ പിന്‍വശം ഭാഗം വരെയും, നാങ്കരമല ഭാഗം, തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 6, പെരിങ്ങര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 4, 8 എന്നീ സ്ഥലങ്ങളില്‍ 2020 ആഗസ്റ്റ് 24 മുതല്‍ 7 ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.

രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപട്ടികകള്‍ ഉയരുന്നതുകണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പ്രഖ്യാപിച്ച് ഉത്തരവായത്.

കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി

തിരുവല്ല നഗരസഭയിലെ വാര്‍ഡ് 4, കുളനട ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12, കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 1 എന്നീ പ്രദേശങ്ങളെ 2020 ആഗസ്റ്റ് 25 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു.
നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയന്‍മെന്റ് സോണ്‍ നിയന്ത്രണ അവസാനിക്കുന്ന സാഹചര്യത്തിലും കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിക്കണമെന്നുള്ള പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ ലഭ്യമാകാത്ത സാഹചര്യത്തിലുമാണ് ഉത്തരവായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!