konnivartha.com: കോന്നി പഞ്ചായത്ത് ട്രാഫിക് അഡ്വൈസറി കമ്മറ്റിയുടെ യോഗം ചേര്‍ന്നു . പഞ്ചായത്ത് പ്രസിഡന്റ് അനി സാബു അധ്യക്ഷത വഹിച്ചു .
വഴിയോരകച്ചവടം ടൗൺ ഭാഗത്ത് നിന്നും മാറ്റുന്നതിന് തീരുമാനം എടുത്തു . വ്യാപാരി വ്യവസായി സമിതി കഴിഞ്ഞ ദിവസം ബന്ധപ്പെട്ടവര്‍ക്ക് നിവേദനം നല്‍കിയിരുന്നു . വഴിയോര കച്ചവടം മൂലം ലൈസന്‍സ് എടുത്തു പ്രവര്‍ത്തിക്കുന്ന വ്യാപാരികള്‍ക്കു കച്ചവടം നടക്കുന്നില്ല എന്ന് വ്യാപാരികള്‍ പരാതി ഉന്നയിച്ചിരുന്നു .
വ്യാപാര സ്ഥാപനങ്ങള്‍ നടപ്പാത കയ്യേറിയത് ഉടനടി ഒഴിപ്പിക്കാന്‍ തീരുമാനിച്ചു . മേല്‍ മൂടിയില്ലാത്ത ഓടകളുടെ മേല്‍ സ്ലാബ് ഇടുവാന്‍ തീരുമാനിച്ചു . കോന്നി ടൗണിൽ നൂറു മീറ്റര്‍ പരിധിയില്‍ പാര്‍ക്കിംഗ് നിരോധിച്ചു , അനധികൃത വാഹന പാര്‍ക്കിംഗ് അനുവദിക്കില്ല ,നിര്‍ദേശങ്ങള്‍ മൈക്കില്‍ക്കൂടി പൊതു ജനത്തെ അറിയിക്കും .
ബസ്സുകള്‍ കൂടുതല്‍ സമയം നിര്‍ത്തിയിട്ടു യാത്രക്കാരെ എടുക്കുന്നതിനാല്‍ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നു . ഇത് നിയന്ത്രിയ്ക്കാന്‍ തീരുമാനം എടുത്തു