Dreamztree അക്കാദമി: നമ്മുടെ കോന്നിയിൽ പ്രവര്‍ത്തനം ആരംഭിക്കുന്നു(ഒക്ടോബര്‍ 12- തീയതി ശനിയാഴ്ച്ച)Dreamztree അക്കാദമി: നമ്മുടെ കോന്നിയിൽ പ്രവര്‍ത്തനം ആരംഭിക്കുന്നുകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്‍റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംസാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ @ കോന്നിവാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുക

കോന്നി പഞ്ചായത്ത് ട്രാഫിക് അഡ്വൈസറി കമ്മറ്റി തീരുമാനങ്ങള്‍ ( 11/09/2024 )

 

konnivartha.com: കോന്നി പഞ്ചായത്ത് ട്രാഫിക് അഡ്വൈസറി കമ്മറ്റിയുടെ യോഗം ചേര്‍ന്നു . പഞ്ചായത്ത് പ്രസിഡന്റ് അനി സാബു അധ്യക്ഷത വഹിച്ചു .

വഴിയോരകച്ചവടം ടൗൺ ഭാഗത്ത്‌ നിന്നും മാറ്റുന്നതിന് തീരുമാനം എടുത്തു . വ്യാപാരി വ്യവസായി സമിതി കഴിഞ്ഞ ദിവസം ബന്ധപ്പെട്ടവര്‍ക്ക് നിവേദനം നല്‍കിയിരുന്നു . വഴിയോര കച്ചവടം മൂലം ലൈസന്‍സ് എടുത്തു പ്രവര്‍ത്തിക്കുന്ന വ്യാപാരികള്‍ക്കു കച്ചവടം നടക്കുന്നില്ല എന്ന് വ്യാപാരികള്‍ പരാതി ഉന്നയിച്ചിരുന്നു .

വ്യാപാര സ്ഥാപനങ്ങള്‍ നടപ്പാത കയ്യേറിയത് ഉടനടി ഒഴിപ്പിക്കാന്‍ തീരുമാനിച്ചു . മേല്‍ മൂടിയില്ലാത്ത ഓടകളുടെ മേല്‍ സ്ലാബ് ഇടുവാന്‍ തീരുമാനിച്ചു . കോന്നി ടൗണിൽ നൂറു മീറ്റര്‍ പരിധിയില്‍ പാര്‍ക്കിംഗ് നിരോധിച്ചു , അനധികൃത വാഹന പാര്‍ക്കിംഗ് അനുവദിക്കില്ല ,നിര്‍ദേശങ്ങള്‍ മൈക്കില്‍ക്കൂടി പൊതു ജനത്തെ അറിയിക്കും .

ബസ്സുകള്‍ കൂടുതല്‍ സമയം നിര്‍ത്തിയിട്ടു യാത്രക്കാരെ എടുക്കുന്നതിനാല്‍ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നു . ഇത് നിയന്ത്രിയ്ക്കാന്‍ തീരുമാനം എടുത്തു