കോന്നി :ഇടത് പക്ഷത്തിന് പ്രത്യേകിച്ച് സി പി ഐ എം എന്നും രാഷ്ട്രീയ ശത്രു പക്ഷത്ത് കാണുന്ന ജനകീയ പ്രതിനിധിയാണ് മുന്‍ മന്ത്രിയും നിലവിലെ കോന്നി എം എല്‍ എ യുമായ അഡ്വ :അടൂര്‍ പ്രകാശ് .കഴിഞ്ഞ യു .ഡി എഫ് സര്‍ക്കാര്‍ കാലത്ത് എം എല്‍ എ എന്ന നിലയില്‍ തന്‍റെ മണ്ഡലത്തിന്‍റെ വികസനകാര്യത്തില്‍ ഏറെ ശ്രദ്ധ നല്‍കിയ അടൂര്‍ പ്രകാശിന് ഉള്ള ജനകീയ പിന്തുണ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഇടതു പക്ഷം ഏതു അടവും പയറ്റുവാന്‍ തുനിഞ്ഞിറങ്ങി യതിന്‍റെ ഏറ്റവും ഒടുവിലത്തെ വിഷയമാണ് കോന്നി താലൂക്കി ല്‍ കഴിഞ്ഞ സര്‍ക്കാര്‍ അനുവദിച്ച പട്ടയങ്ങളില്‍ വനഭൂമി എന്ന് കണ്ടെത്തിയ ഭൂമിയുടെ പട്ടയം കര്‍ഷകരില്‍ നിന്നും തിരികെ വാങ്ങികൊണ്ട് അടൂര്‍ പ്രകാശിനെ പ്രതിരോധത്തില്‍ നിര്‍ത്തുന്ന രാഷ്ട്രീയ തന്ത്രം .
മണ്ഡലത്തിലെ ജനങ്ങളുടെ ചിരകാല ആവശ്യം ആയിരുന്നു വര്‍ഷങ്ങളായി കൃഷി ചെയ്തു ഉപജീവനം നടത്തുന്ന ഭൂമിക്കു പട്ടയം എന്നകാര്യം .നിവേദനങ്ങള്‍ ഒരുപാട് നല്‍കി വന്യ മൃഗത്തോട് മല്ലടിച്ച് ജീവിക്കുന്ന മലയോര ജനതയുടെ ആവശ്യം നേടി കൊടുക്കാന്‍ അടൂര്‍ പ്രകാശ് നടപടി സ്വീകരിക്കുകയും നൂറു കണക്കിന് കര്‍ഷകര്‍ക്ക് പട്ടയം നല്‍കുവാന്‍ നടപടി സ്വീകരിച്ചു .പട്ടയ വിതരണം നടത്തിക്കൊണ്ടു അടൂര്‍ പ്രകാശ് കൂടുതല്‍ മനസ്സുകളില്‍ ഇടം നേടി .
ഭരണം മാറി മറിഞ്ഞത് കോന്നിക്ക് നഷ്ട പെടലുകളുടെ ദിനമാണ് സമ്മാനിക്കുന്നത് .
കോന്നി താലൂക്കിലെ നാല് സ്ഥലത്ത് അനുവദിച്ച രണ്ടായിരത്തിനു അടുത്ത പട്ടയം ക്രമ വിരുദ്ധമായാണ് അനുവദിച്ചത് എന്നും അത്തരം പട്ടയം റദ്ദുചെയ്തു കൊണ്ട് കോന്നി തഹസീല്‍ദാര്‍ നടപടി സ്വീകരിച്ചു .
വന ഭൂമിയില്‍ ആരും കൃഷി ചെയ്യുന്നില്ല .1977 ന് മുന്‍പ് കുടിയേറിയ കര്‍ഷകരുടെ കൃഷി ഭൂമിക്കു പട്ടയം നല്‍കുവാന്‍ കാലാ കാലങ്ങളില്‍ ഉള്ള സര്‍ക്കാരുകള്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് .പക്ഷെ കോന്നി ക്ക് മാത്രം ഈ നടപടികള്‍ ബാധകം അല്ലാത്ത സ്ഥിതി ചോദ്യം ചെയ്യപ്പെടണം .സമീപ നിയോജകമണ്ഡലമായ റാന്നി യില്‍ വന ഭൂമിയോട് ചേര്‍ന്ന കൃഷിയുള്ള ഭൂമിക്കു പട്ടയം നല്‍കിയിരുന്നു .ഇത് മറന്നു കൊണ്ട് കോന്നി ക്ക് മാത്രം ഒരു വനം നിയമം കണ്ടെത്തുകയും കര്‍ഷകരുടെ സന്തോഷം തല്ലി ക്കെടുതുകയും ചെയ്യുമ്പോള്‍ കോന്നി യിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോള്‍ ഉള്ള മെല്ലെ പോക്ക് സംബന്ധിച്ച് “കോന്നി വാര്‍ത്ത ഡോട്ട് കോമിന്‍റെ” ചോദ്യത്തിനു കോന്നി എം എല്‍ എ അടൂര്‍ പ്രകാശിന് ഉള്ള മറുപടി ഇങ്ങനെ …..