മ​ല​യാ​ളി യു​വ​തി 23 അം​ഗ സം​ഘ​ത്തി​ന്‍റെ കൂ​ട്ട ബ​ലാ​ത്സം​ഗ​ത്തി​നി​ര​യായി

രാജസ്ഥാനിലാണ് സംഭവം . പെണ്‍കുട്ടി മലയാളിയാണ്. ബി​കാ​നീ​ർ പോ​ലീ​സ് മേ​ധാ​വി​യാ​ണ് ഇ​ക്കാ​ര്യം പറഞ്ഞത് . വ​ള​ക്ക​ച്ച​വ​ട​വു​മാ​യി പെട്ട് കേരളത്തില്‍ നിന്നും മാ​താ​പി​താ​ക്ക​ൾ ഡ​ൽ​ഹി​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ​വ​രാ​ണ്. പെ​ൺ​കു​ട്ടി ഡ​ൽ​ഹി​യി​ലാ​ണ് ജ​നി​ച്ച് വളര്‍ന്നത്‌ .

28 വ​യ​സു​കാ​രി​ക്കാ​ണ് ക്രൂ​ര​പീ​ഡ​നം നേ​രി​ടേ​ണ്ടി വ​ന്ന​ത്. സെ​പ്റ്റം​ബ​ർ 25-നാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ബി​കാ​നെ​റി​ന് സ​മീ​പം ത​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ​സ്തു സ്ഥി​തി ചെ​യ്യു​ന്നി​ട​ത്ത് പോ​യ ശേ​ഷം യു​വ​തി മ​ട​ങ്ങാ​ൻ വാ​ഹ​നം കാ​ത്തു നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഖാ​ട്ടു ശ്യാം ​മ​ന്ദി​ർ എ​ന്ന സ്ഥ​ല​ത്തു നി​ന്നും യു​വ​തി​യെ ര​ണ്ടം​ഗ സം​ഘം കാ​റി​ലെ​ത്തി ത​ട്ടി​ക്കൊ​ണ്ടു പോയി ഖ​നി​ക​ൾ സ്ഥി​തി ചെ​യ്യു​ന്ന സ്ഥലത്ത് വെച്ച് മ​ണി​ക്കൂ​റു​ക​ളോ​ളം പീ​ഡി​പ്പി​ച്ച ശേ​ഷം മ​റ്റ് സു​ഹൃ​ത്തു​ക്ക​ള്‍ക്ക് കാഴ്ച വെച്ചു.

മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പീ​ഡ​ന​ങ്ങ​ൾ​ക്ക് ശേ​ഷം 26ന് ​പു​ല​ർ​ച്ചെ നാ​ലി​ന് ത​ട്ടി​ക്കൊ​ണ്ടു​ പോ​യ സ്ഥ​ല​ത്ത് ത​ന്നെ സം​ഘം പെ​ണ്‍​കു​ട്ടി​യെ ഇ​റ​ക്കി​വി​ട്ടു. പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി പ്ര​കാ​രം 27ന് ​പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!