മുംബൈയിൽ റെയിൽവേ സ്റ്റേഷൻ ദുരന്തം: 29 മരണം :30 പേര്‍ക്ക് പരിക്ക്

മുംബൈയ്ക്ക് സമീപത്തെ റെയിൽവേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 29 പേർ മരിച്ചു. 30 ഓളം പേർക്ക് പരിക്ക് . മുംബൈയ്ക്ക് സമീപമുള്ള എൽഫിൻസ്റ്റണ്‍ ലോക്കൽ സ്റ്റേഷനിലെ മേൽപ്പാലത്തിലാണ് സംഭവമുണ്ടായത്.
എൽഫിൻസ്റ്റണ്‍ സ്റ്റേഷനെയും സമീപത്തെ ലോവർ പാരൽ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന നടപ്പു മേൽപ്പാലത്തിലാണ് സംഭവമുണ്ടായത്. മുംബൈയിൽ കനത്ത മഴ പെയ്തിരുന്നു. ഇതോടെ ആളുകൾ കൂട്ടമായി പാലത്തിൽ കയറിയതോടെയാണ് തിക്കും തിരക്കുമുണ്ടായത്. വളരെ ഇടുങ്ങിയ പാലമായതിനാൽ കൂടുതൽ ആളുകൾ തള്ളിക്കയറിയതാണ് അപകടത്തിന് കാരണമായത്.

തിരക്കിനിടെ പലരും നിലത്തു വീണു. ചവിട്ടേറ്റാണ് പലരും മരിച്ചത്. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്.

error: Content is protected !!