Trending Now

അമ്മഭാഷയെ സംരക്ഷിക്കേണ്ടത് കടമയാണ്:മുഖ്യമന്ത്രി


മലയാളം പള്ളിക്കൂടത്തിന്‍റെ ആഭിമുഖ്യത്തിൽ സാംസ്‌കാരിക നായകരും കുരുന്നുകളും ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയന് പൂച്ചെണ്ട് സമ്മാനിച്ചു. സംസ്ഥാനത്ത് മാതൃഭാഷയിൽ പഠിക്കാനും ഭരണഭാഷ മലയാളമാക്കാനും നിയമം കൊണ്ടുവന്ന സർക്കാർ നടപടിയെ അനുമോദിച്ചുകൊണ്ടാണ് മലയാളം പള്ളിക്കൂടം മന്ത്രിസഭയ്‌ക്കൊരു പൂച്ചെണ്ട് എന്ന പരിപാടി സംഘടിപ്പിച്ചത്.
അമ്മഭാഷയെ സംരക്ഷിക്കേണ്ടത് കടമയാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു . എല്ലാ വിദ്യാലയങ്ങളിലും മലയാളം പഠിപ്പിക്കണമെന്ന സർക്കാർ ആലോചനയെ എതിർത്തത് ചില പ്രത്യേക പ്രദേശങ്ങളിലുള്ള ഭാഷാ ന്യൂനപക്ഷങ്ങൾ മാത്രമാണ്. സർക്കാർ ഇങ്ങനെയൊരു തീരുമാനമെടുത്തതുകൊണ്ട് ന്യൂനപക്ഷ ഭാഷകൾക്ക് യാതൊരു ക്ഷീണവുമുണ്ടാവില്ലെന്നും അവർക്ക് അവരുടെ ഭാഷയിൽ പഠനം നടത്താമെന്നും അറിയിച്ചപ്പോൾ ആ പ്രതിഷേധം തീർന്നു. ഭരണഭാഷയും പ്രാഥമിക വിദ്യാഭ്യാസ ഭാഷയും മലയാളത്തിലാക്കിയ നടപടിയിൽ നിന്ന് സർക്കാർ പിന്നോട്ടുപോകുന്ന പ്രശനമില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു . കുട്ടികൾക്ക് മധുര പലഹാരങ്ങളും സ്ലേറ്റും പെൻസിലും സമ്മാനിച്ചാണ് മുഖ്യമന്ത്രി യാത്രയാക്കിയത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു