കേരളത്തെ സമ്പൂര്‍ണ്ണ വൈദ്യുതീകരണ സംസ്ഥാനമായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു

കോഴിക്കോട്: കേരളത്തെ സമ്പൂര്‍ണ്ണ വൈദ്യുതീകരണ സംസ്ഥാനമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു.സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിലൂടെ വലിയ നേട്ടമാണ് സർക്കാർ കൈവരിച്ചിരിക്കുന്നത്. നാടാകെ ഒന്നിച്ചു നീങ്ങിയാൽ ഇനിയും വലിയ നേട്ടങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കോ​​​ഴി​​​ക്കോ​​​ട് ഗ​​​വ. മോ​​​ഡ​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ൽ ന​​​ട​​​ന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം.

കെഎസ്ഇബിയെ മാത്രം ആശ്രയിച്ച് കേരളത്തിന്‍റെ വൈദ്യുതി ആവശ്യം പരിഹരിക്കാനാക്കില്ലെന്നും സോളാർ അടക്കമുള്ള മറ്റ് കാര്യങ്ങളിലേക്ക് മാറേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. സമ്പൂര്‍ണ്ണ വൈദ്യുതീകരണമെന്ന ലക്ഷ്യത്തിലേക്ക് കെഎസ്ഇബിയെ എത്തിക്കുന്നതിൽ മന്ത്രി എം.എം. മണി വലിയ പങ്കു വഹിച്ചു. ഇതിൽ മണിയെയും കെഎസ്ഇബി പ്രവർത്തകരെയും അഭിന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി. കെഎസ്ഇബി ജീവനക്കാരുടെ അർപ്പണ ബോധവും പദ്ധതിയുടെ വിജയത്തിനു കാരണമായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!