Trending Now

കേന്ദ്ര സർക്കാർ “വലിപ്പീരും” നിരോധിച്ചു

Spread the love

ന്യൂഡൽഹി: നക്ഷത്ര ഹോട്ടലുകൾ, റസ്റ്ററന്‍റുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലെ പുകവലി കേന്ദ്രങ്ങളിൽ ഹൂക്ക വലിക്കുന്നതിന് കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തി. പുകവലി സോണിൽ പുക വലിക്കാൻ മാത്രമാണ് അനുവാദമുള്ളത്. എന്നാൽ പല ഹോട്ടലുകളും ഇതു മറയാക്കി പുകവലി കേന്ദ്രങ്ങളിൽ ഹൂക്ക വലിക്കാൻ സൗകര്യമൊരുക്കുന്നതായി നിരവധി പരാതി ലഭിച്ചതിനെ തുടർന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നിരോധനം ഏർപ്പെടുത്തിയത്.

ഹോട്ടലുകളിലെ പുകവലി കേന്ദ്രങ്ങൾക്കു മുന്നിൽ 60*30 സെന്‍റീമീറ്റർ വലിപ്പത്തിലുള്ള ബോർഡിൽ പുകവലി ആരോഗ്യത്തിനു ഹാനികരമാണെന്ന് രേഖപ്പെടുത്തിയിട്ടുള്ള മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണമെന്നും ഉത്തരവിൽ പറയുന്നു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!