ട്രംപിനെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി

Spread the love


ട്രംപിനെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി. അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ അല്ല. ഉത്തര ദല്‍ഹിയിലെ റൂപ് നഗര്‍ സ്വദേശിയുടെ വളര്‍ത്തുനായ ആയ ‘ട്രംപി’നെയാണ് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്. മഹേന്ദ്ര നാഥ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ട്രംപ്.

ഇന്നലെ വൈകിട്ട് 6.30 ഓടെവീട്ടിലെ സുരക്ഷാ ഗാര്‍ഡിനൊപ്പം നടക്കാന്‍ പോകവേയാണ് ഒന്‍പതു വയസ്സുകാരനായ ട്രംപിനെ കടത്തിക്കൊണ്ടുപോയത്. വൈകീട്ട് നടന്നുപോകുമ്പോള്‍ കാറിലെത്തിയ രണ്ടു പേര്‍ ട്രംപിനെ തട്ടിപ്പറിച്ചുകൊണ്ടു പോകുകയായിരുന്നുവെന്നും ഇവരുടെ കാറിനു പിന്നാലെ ഓടിയെത്താന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നുവെന്നും സെക്യൂരിറ്റി ഓംവീര്‍ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

Related posts

Leave a Comment