ഒ​ന്ന​ര​ല​ക്ഷം പേ​രു​ടെ ഡ്രൈവിംഗ് ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെയ്യും

Kerala MVD to suspend 1.5 lakh driving licenses of traffic offenders

തി​രു​വ​ന​ന്ത​പു​രം: ഗ​താ​ഗ​ത​നി​യ​മം ലം​ഘി​ച്ച​വ​രു​ടെ ലൈ​സ​ന്‍​സ് സ​സ്പെ​ന്‍​ഡ് ചെ​യ്യാ​ൻ മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വ്. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​റി​നു ശേ​ഷം ഗ​താ​ഗ​ത​നി​യ​മം ലം​ഘി​ച്ച​വ​രു​ടെ ലൈ​സ​ൻ​സാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്യു​ന്ന​ത്. ഇ​തോ​ടെ കേ​ര​ള​ത്തി​ലെ ഒ​ന്ന​ര​ല​ക്ഷം പേ​രു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്യ​പ്പെ​ടും. മൂ​ന്നു​മാ​സ​ത്തേ​ക്കാ​ണ് സ​സ്പെ​ൻ​ഷ​ൻ. സു​പ്രീം​കോ​ട​തി നി​ർ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ് പു​തി​യ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്. ഉ​ത്ത​ര​വ് ശ​നി​യാ​ഴ്ച മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ലാ​കും.

രാ​ജ്യ​ത്ത് റോ​ഡ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കാ​ൻ സു​പ്രീം​കോ​ട​തി നി​ർ​ദ്ദേ​ശം ന​ൽ​കി​യ​ത്. 2016 ഒ​ക്ടോ​ബ​റി​ലാ​ണ് ഈ ​നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച​തെ​ങ്കി​ലും ചി​ല ഇ​ള​വു​ക​ൾ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കി​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!