Trending Now

ജൂനിയർ ടീച്ചർ താത്കാലിക ഒഴിവ്

എറണാകുളം ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ഈഴവ/തിയ്യ/ബില്ല വിഭാഗത്തിനു സംവരണം ചെയ്ത ജൂനിയർ ടീച്ചർ തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. കൺസെർവേഷനിൽ 55 ശതമാനം മാർക്കോടെ ബിരദാനന്തര ബിരുദമുളളവർക്ക് അപേക്ഷിക്കാം. നിശ്ചിത യോഗ്യതയുളളവരുടെ അഭാവത്തിൽ കെമിസ്ട്രിയിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും കൺസർവേഷനിൽ പി.ജി ഡിപ്ലോമയുമുളളവരെ പരിഗണിക്കും. പ്രതിദിനം 1500 രൂപ ശമ്പളം ലഭിക്കും. 20-41 വയസ്സ് (നിയമാനുസൃത വയസ്സിളവ് ബാധകം) ഈഴവ.
പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 21ന് മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ & എക്‌സിക്യുട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്യുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുളള എൻ.ഒ.സി ഹാജരാക്കണം.

error: Content is protected !!