കോന്നി സി എഫ് ആര്‍ ഡി വളപ്പില്‍ പന്നിയുടെ ആക്രമണം : ഡ്രൈവര്‍ക്ക് പരിക്ക്

 

konnivartha.com: കോന്നി സി എഫ് ആര്‍ ഡി വളപ്പില്‍ പന്നിയുടെ ആക്രമണം. ഡ്രൈവര്‍ കുമ്മണ്ണൂർ പുഷ്പ വിലാസത്തില്‍ പുഷ്പകുമാറിന് പരിക്ക് പറ്റി . ഇന്ന് രാവിലെയാണ് സി എഫ് ആര്‍ ഡി വളപ്പില്‍ കൂട്ടമായി പന്നി എത്തിയത് .

വീട്ടില്‍ നിന്നും സി എഫ് ആര്‍ ഡി ഓഫീസിലേക്ക് വന്ന പുഷ്പകുമാര്‍ ബൈക്ക് വെച്ചിട്ട് ഓഫീസിലേക്ക് പോകാന്‍ തുടങ്ങിയപ്പോള്‍ മുന്നിലൂടെ പാഞ്ഞു പോയ പന്നിക്കൂട്ടത്തെ നോക്കി നിന്നപ്പോള്‍ പിന്നിലൂടെ മറ്റൊരു പന്നി വന്നിടിച്ചു . കാലുകള്‍ക്ക് പരിക്ക് പറ്റി .നാല് കുത്തിക്കെട്ട് ഉണ്ട് . ഉടന്‍ തന്നെ കോന്നി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി

error: Content is protected !!