പത്തനംതിട്ട ലോക്‌സഭാ മണ്ഡലം : പ്രത്യേക അറിയിപ്പുകള്‍ ( 16/04/2024 )

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ ഏഴ് നിയോജകമണ്ഡലങ്ങളിലേക്കുമുള്ള ഇവിഎമ്മുകളുടെ (ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍) രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍  പൂര്‍ത്തിയായി.

 

ഒന്നാംഘട്ടത്തില്‍ മണ്ഡലങ്ങളിലേക്കായി തെരഞ്ഞെടുത്ത കണ്‍ട്രോള്‍ യൂണിറ്റുകള്‍, ബാലറ്റ് യൂണിറ്റുകള്‍, വിവിപാറ്റ് എന്നിവ കമ്പ്യൂട്ടറൈസ്ഡ് റാന്‍ഡമൈസേഷന്‍ പ്രക്രിയയിലൂടെ അതത് മണ്ഡലങ്ങളിലെ  പോളിംഗ് ബൂത്തുകളിലേക്ക് അനുവദിക്കുകയാണ് രണ്ടാംഘട്ടത്തില്‍ ചെയ്തത്. ഇതനുസരിച്ച് ഏഴ് നിയോജക മണ്ഡലങ്ങളിലെയും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരുടെ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിട്ടുള്ള മെഷീനുകള്‍ ക്രമീകരിക്കും. ഇവിഎമ്മുകളുടെ കമ്മീഷനിംഗ്  ഏപ്രില്‍ 17 ന് നടക്കും

കളക്ടറുടെ ചേംമ്പറില്‍ നടന്ന റാന്‍ഡമൈസേഷന്‍ പ്രക്രിയ തെരഞ്ഞെടുപ്പ് വരണാധികാരിയും ജില്ലാ കലക്ടറുമായ എസ് പ്രേം കൃഷ്ണന്റെ നേതൃത്വത്തിലാണ് പൂര്‍ത്തിയായത്. പൊതു നിരീക്ഷകന്‍ അരുണ്‍കുമാര്‍ കേംഭവി, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ സി പദ്മചന്ദ്രകുറുപ്പ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗ്  ഏപ്രില്‍ 17 ന് 

പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ ഏഴ് നിയോജകമണ്ഡലങ്ങളിലേക്കും ഇവിഎം കളുടെ (ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍) കമ്മീഷനിംഗ് ഏപ്രില്‍ 17 ന് നടത്തുമെന്ന് വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പറഞ്ഞു.

 

വോട്ടിംഗ് മെഷീനുകളില്‍ സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും അടങ്ങിയ ബാലറ്റ് പേപ്പര്‍ വയ്ക്കുന്നത് ഈ ഘട്ടത്തിലാണ്. അതത് വിതരണകേന്ദ്രങ്ങളില്‍ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരുടെ മേല്‍നോട്ടത്തിലാണ് നടപടിക്രമം പൂര്‍ത്തിയാക്കുക.

 

കമ്മീഷനിംഗിന്റെ ഭാഗമായി ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ്, വിവിപാറ്റ് എന്നിവ വോട്ട് ചെയ്യുന്നതിന് സജ്ജമാക്കും. കണ്‍ട്രോള്‍ യൂണിറ്റില്‍ സ്ഥാനാര്‍ഥികളെ സെറ്റ് ചെയ്യും. ബാലറ്റ് യൂണിറ്റില്‍ ബാലറ്റ് പേപ്പര്‍ സെറ്റ് ചെയ്യും. കണ്‍ട്രോള്‍ യൂണിറ്റിലും വിവിപാറ്റിലും ബാറ്ററി സജ്ജമാക്കും. കമ്മീഷനിംഗിനു ശേഷം അതത് മണ്ഡലങ്ങളിലെ സ്ട്രോംഗ് റൂമുകളില്‍ വോട്ടിംഗ് മെഷീനുകള്‍ സീല്‍ ചെയ്തു ഭദ്രമായി സൂക്ഷിക്കും. പിന്നീട് വിതരണ ദിവസം പുറത്തെടുക്കും.

 

വിശ്രമമില്ലാതെ ജില്ലാ ഭരണകൂടം;തെരഞ്ഞെടുപ്പിന് തീവ്ര ഒരുക്കം

തെരഞ്ഞെടുപ്പ് കാലഘട്ടമെന്നാല്‍ സര്‍ക്കാര്‍ ജീവനക്കാരെ സംബന്ധിച്ച് യുദ്ധവേളയ്ക്ക് സമാനമായ തയാറെടുപ്പുകളുടെ കാലമാണ്. വരണാധികാരിയും ജില്ലാ കലക്ടറുമായ എസ് പ്രേം കൃഷ്ണന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥര്‍ വിശ്രമമില്ലാതെ തെരഞ്ഞെടുപ്പിനായുള്ള തീവ്ര ഒരുക്കത്തിലാണ്.

 

ഏറ്റവും കുറ്റമറ്റ സംവിധാനത്തിലൂടെ തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കാന്‍ അതീവ ജാഗ്രതയോടെയാണ് ജില്ലാ ഭരണകൂടത്തിന്റെ ഓരോ പ്രവര്‍ത്തനങ്ങളും. രാപ്പകലില്ലാതെ ജീവനക്കാര്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് മുന്‍പേ തന്നെ തുടങ്ങിയതാണ് ഓഫീസ് സമയം മറന്നുളള ഈ ജോലി. രാജ്യത്തെ എല്ലാ ജില്ലകളിലുമുള്ള തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്ന ഓഫീസുകള്‍ ഏതാണ്ട് ഇതുപോലെ തന്നെയാണ്. വിശ്രമമില്ലാതെ ജോലി ചെയ്യുകയാണ് ഓരോ ജീവനക്കാരും. അടുത്ത അഞ്ചു വര്‍ഷത്തേക്ക് രാജ്യത്തെ നയിക്കുന്നവരെ കണ്ടെത്താന്‍ സ്വന്തം കുടുംബത്തെപ്പോലും ഇവര്‍ക്ക് പലപ്പോഴും മാറ്റിനിര്‍ത്തേണ്ടി വരുന്നു. സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താനുള്ള തീവ്രയത്‌നത്തിലാണ് തെരഞ്ഞെടുപ്പ് വിഭാഗം.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ തുടക്കം മുതല്‍ വോട്ടെടുപ്പും വോട്ടെണ്ണലും വരെ വിവിധഘട്ടങ്ങളിലായി പണിയെടുക്കുന്നത് പതിനായിരത്തേളാം ജീവനക്കാരാണ്. കളക്ടറേറ്റ്, താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, എന്നതാണ് തെരഞ്ഞെടുപ്പിനുളള നെറ്റ്വര്‍ക്ക് സംവിധാനം. കൂടാതെ തെരഞ്ഞെടുപ്പില്‍ മാതൃകാപെരുമാറ്റച്ചട്ടം പാലിക്കുന്നതിനായി സ്‌ക്വാഡുകളുടെ പ്രവര്‍ത്തനങ്ങളും ജില്ലയില്‍ നടന്നുവരുന്നു. കളക്ടറേറ്റില്‍ ഇതിനോട് അനുബന്ധിച്ച് ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും ആരംഭിച്ചു കഴിഞ്ഞു. നിയമസഭാമണ്ഡലങ്ങളില്‍ അഞ്ച് വിഭാഗത്തിലുള്ള സ്‌ക്വാഡുകളെയാണ് പ്രവര്‍ത്തനങ്ങള്‍ക്കായി നിയമിച്ചിട്ടുള്ളത്. ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡ്, ഫ്ളൈയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വെയിലന്‍സ് സ്‌ക്വാഡ് , വീഡിയോ സര്‍വൈലന്‍സ് സ്‌ക്വാഡ്, വീഡിയോ വ്യൂയിംഗ് സ്‌ക്വാഡ്, സ്വീപ്പ് എന്നിങ്ങനെയാണ് സ്‌ക്വാഡുകളുടെ വിന്യാസം. എല്ലാ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരാണ് സ്‌ക്വാഡുകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്.

 

ജില്ലയില്‍ അസന്നിഹിത വോട്ടെടുപ്പ് ആരംഭിച്ചു

ലോക്സഭാ തെരഞ്ഞെടുപ്പില്‍ 85 വയസു പിന്നിട്ട മുതിര്‍ന്ന വോട്ടര്‍മാര്‍ക്കും ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും വീട്ടിലെത്തി വോട്ടു രേഖപ്പെടുത്തുന്ന നടപടി ജില്ലയില്‍ ആരംഭിച്ചു. അസന്നിഹിത (ആബ്‌സെന്റീ) വോട്ടര്‍ വിഭാഗത്തിലുള്ളവര്‍ക്കുള്ള വോട്ടിങ്ങിനായി നിയോഗിച്ച പ്രത്യേക പോളിംഗ് സംഘങ്ങളുടെ ഭവനസന്ദര്‍ശനം ഏപ്രില്‍ 19 വരെയുണ്ടാകും. ഇത്തരത്തില്‍ വീടുകളില്‍ രേഖപ്പെടുത്തുന്ന വോട്ട് അന്നന്ന് തന്നെ വോട്ടെണ്ണല്‍ കേന്ദ്രമായ ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തിലേക്ക് മാറ്റും. ഉദ്യോഗസ്ഥര്‍ വീട്ടിലെത്തുന്ന തീയതിയും സമയവും വോട്ടര്‍മാരെ എസ്.എം.എസ് മുഖേനയോ ബി.എല്‍.ഒ. വഴിയോ അറിയിക്കും

റാന്നി നിയോജക മണ്ഡലത്തിലെ വീടുകളില്‍ ടീമുകള്‍
എത്തിചേരുന്ന തീയതിയും ബൂത്തുകളുടെ നമ്പരും:

ഏപ്രില്‍ 17 –
4,5,12,13,20,21,25,26,27,39,40,41,47,48,49,50,56,57,58,59,60,72,73,74,79,80,81,82,94,95, 112,113,114,115,116,126,127,128,129,139,140,147,148,149,152,155,156,158,159,160,161,176,177,184,185,186,195,196,197.

ഏപ്രില്‍ 18-
7,8,10,14,15,16,17,22,24,28,29,31,32,43,45,46,51,52,53,61,64,67,68,71,75,76,77,87,88,89,
90,91,99,100,101,102,103,104,105,106,107,110,111,118,119,130,131,132,133,134,135,141,142,143,150,151,162,163,164,165,166,167,173,178,179,180,187,188,189,193,194,198,199,200,201,202.

ആറന്മുള നിയോജക മണ്ഡലത്തിലെ വീടുകളില്‍ ടീമുകള്‍
എത്തിചേരുന്ന തീയതിയും ബൂത്തുകളുടെ നമ്പരും:

ഏപ്രില്‍ 17 –
3,4,14,15,21,22,23,28,29,30,35,36,37,41,42,51,52,60,61,62,63,69,70,78,79,80,85,86,87,88,93,94,101,102,103,104,105,110,111,117,118,119,120,124,125,126,127,133,134,143,144,145,146,153,154,155,161,162,163,164,165,175,176,177,178,179,192,193,194,195,196,204,205,206,213,214,215,216,217,227,228,229,230,244,245,246

ഏപ്രില്‍ 18-
5,6,7,9,16,17,18,19,23,24,30,31,3237,38,43,44,45,53,54,55,56,64,65,70,71,72,73,74,81,82,89,90,95,96,97,98,105,106,107,112,113,114,120,121,122,128,129,130,135,136,137,138,147,148,156,157,166,167,168,169,170,180,181,182,183,184,185,186,187,197,198,200,207,208,218,219,220,221,222,231,232,235,236,237,238,239,241.

തിരുവല്ല നിയോജക മണ്ഡലത്തിലെ വീടുകളില്‍ ടീമുകള്‍
എത്തിചേരുന്ന തീയതിയും ബൂത്തുകളുടെ നമ്പരും:

ഏപ്രില്‍ 17 – 8,9,16,17,22,23,29,30,36,37,55,56,3,4,61,62,72,73,74,86,87,43,44,92,93,94,95,96,97,130,131,175,176,162,167,168,169,114,115,108,139,140,142,149,104,133,134,135,136,155,156,179,180,187,188,190,193,194,203,204,205.

ഏപ്രില്‍ 18- 10,11,12,18,19,24,25,31,32,38,39,57,58,45,46,47,63,64,65,75,81,88,89,77,78,98,99,101,106,161,163,164,177,124,172,173,116,119,123,143,144,145,105,120,141,150,157,158,181,182,183,189,197,195,196,199,206,207,208.

ഏപ്രില്‍ 19-
13,14,20,26,33,52,53,59,60,48,49,66,67,68,82,83,40,41,79,80,100,107,109,165,166,125,126,174,129,146,147,121,151,152,159,160,198,200.

അടൂര്‍ നിയോജക മണ്ഡലത്തിലെ വീടുകളില്‍ ടീമുകള്‍
എത്തിചേരുന്ന തീയതിയും ബൂത്തുകളുടെ നമ്പരും:

ഏപ്രില്‍ 17- 3,4,5,6,16,17,18,19,20,28,29,30,31,37,38,39,43,44,45,46,47,51,52,56,63,64,65,71,72,73,78,79,80,86,87,93,94,95,103,104,105,109,110,115,116,117,118,124,125,126,127,128,129,130,140,141,142,143,148,149,150,151,152,153,159,160,161,162,163,173,174,175,176,183,190,191,200,201,202,208,209.

ഏപ്രില്‍ 18- 7,8,9,10,11,20,21,22,32,33,34,39,40,41,47,48,53,54,58,59,60,66,67,68,73,74,75,81,82,83,88,89,96,97,98,99,105,106,111,112,118,119,120,130,131,132,133,134,135,143,144,153,154,155,156,163,164,165,166,176,177,178,179,180,184,185,186,187,193,194,195,196,203,204,205,206.

കോന്നി നിയോജക മണ്ഡലത്തിലെ വീടുകളില്‍ ടീമുകള്‍
എത്തിചേരുന്ന തീയതിയും ബൂത്തുകളുടെ നമ്പരും
:

ഏപ്രില്‍ 17- 2,6,7,11,14,15,21,26,27,32,34,35,44,47,48,49,50,51,59,60,61,64,66,70,71,76,77,81,82,85,89,93,99,100,105,106,111,112,114,117,118,121,122,123,124,130,136,137,141,142,149,150,151,152,153,154,163,164,170,171,172,177,178,183,185,190,191,196,197,202,203,207,208

ഏപ്രില്‍ 18-
3,8,12,16,17,22,23,28,29,30,31,36,37,40,41,42,52,53,54,62,63,67,72,73,78,83,84,86,87,94,95,101,107,108,113,119,125,126,131,135,138,143,144,155,156,157,158,159,165,166,173,179,180,181,186,187,192,193,198,199,204,209,210,211

 

പരിശീലനം നല്‍കി

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ പോളിംഗ് സ്റ്റേഷനുകളില്‍ സേവനം അനുഷ്ഠിക്കുന്ന മൈക്രോ ഒബ്‌സര്‍വര്‍മാര്‍ക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പരിശീലനം നല്‍കി. രണ്ട് ബാച്ചായി നടത്തിയ പരിശീലനത്തില്‍ സംസ്ഥാനതല മാസ്റ്റര്‍ ട്രെയ്‌നര്‍മാരായ എം.എസ് വിജുകുമാര്‍, പി.കെ സജീവ് കുമാര്‍, രജീഷ് ആര്‍ നാഥ് എന്നിവര്‍ ക്ലാസ്സ് നയിച്ചു. പോളിംഗ് സ്റ്റേഷന്‍ ഡ്യൂട്ടികള്‍, ഇവിഎം പ്രവര്‍ത്തനം, ചുമതലകള്‍ തുടങ്ങിയവ വിശദമാക്കിയ ക്ലാസില്‍ ഉദ്യോഗസ്ഥരുടെ സംശയങ്ങള്‍ക്കും ഉത്തരം നല്‍കി. തെരഞ്ഞെടുപ്പ് പൊതുനിരീക്ഷകന്‍ അരുണ്‍ കുമാര്‍ കേംഭവി, പോളിംഗ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിശീലനത്തില്‍ പങ്കെടുത്തു.

 

എക്സൈസ് സ്പെഷല്‍ ഡ്രൈവ്: 193 കേസുകള്‍  

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ 193 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 149 അബ്കാരി കേസുകളും  44 എന്‍.ഡി.പി.എസ് കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്. സ്പെഷല്‍ ഡ്രൈവില്‍ 287.435 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം, 43 ലിറ്റര്‍ ചാരായം, 21.6 ലിറ്റര്‍ അരിഷ്ടം, 3250 ലിറ്റര്‍ വാഷ്,3.114 കിലോ കഞ്ചാവ്, 2.780 കിലോ പുകയില ഉതപന്നങ്ങള്‍, ഒരു വാഹനം എന്നിവ പിടികൂടി. കോട്പ പിഴ ഇനത്തില്‍ 36800 രൂപ ഈടാക്കി. അബ്ക്കാരി കേസുകളില്‍ 132 പ്രതികളെയും എന്‍.ഡി.പി.എസ് കേസുകളില്‍ 43 പ്രതികളെയും അറസ്റ്റ് ചെയ്തു.

വ്യാജവാറ്റ്, വ്യാജ മദ്യ വ്യാപനം, സ്പിരിറ്റ് കടത്ത്, ചാരായം നിര്‍മാണം, കള്ളിന്റെ വീര്യം-അളവ് വര്‍ധിപ്പിച്ച് മായം ചേര്‍ക്കല്‍ എന്നിവ തടയുന്നതിന് ഫെബ്രുവരി മുതല്‍ സ്പെഷ്യല്‍ എന്‍ഫോഴ്സ്‌മെന്റ് പരിശോധന ആരംഭിച്ചിരുന്നു. പച്ചക്കറി, മത്സ്യം എന്നിവ കയറ്റിവരുന്ന വാഹനങ്ങള്‍, ചരക്ക് ഇല്ലാതെ വരുന്ന വാണിജ്യ വാഹനങ്ങള്‍, ടാങ്കര്‍ ലോറി തുടങ്ങിയവ പ്രത്യേകം പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. കോളനികള്‍ കേന്ദ്രീകരിച്ചും പരിശോധന ഊര്‍ജിതമാണ്. വ്യാജമദ്യം, ലഹരി മരുന്ന്, തുടങ്ങിയവയുടെ കള്ളക്കടത്ത് തടയാന്‍ വാഹന പരിശോധനയും കര്‍ശനമായി നടക്കുന്നു. 2328 വാഹനങ്ങള്‍ പരിശോധിച്ചു. സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി  ഡിവിഷന്‍ ഓഫീസില്‍  24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ജില്ലാതല എക്സൈസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. കണ്‍ട്രോള്‍ റൂം നമ്പര്‍ 04682222873

 

നിയോഗിച്ച് ഉത്തരവായി

പോസ്റ്റല്‍ വോട്ടുകള്‍ സ്ട്രോങ് റൂമില്‍ സ്വീകരിക്കുന്നതിന് ഓഫീസര്‍മാരെ നിയമിച്ച് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍  ഉത്തരവായി. അസന്നിഹിത വിഭാഗത്തില്‍പെട്ട വോട്ടര്‍മാര്‍ പോള്‍ ചെയ്യുന്ന വോട്ടുകളും മണ്ഡലതലത്തിലുള്ള ഫെസിലിറ്റേഷന്‍ സെന്ററില്‍ ചെയ്യുന്ന പോസ്റ്റല്‍ ബാലറ്റുകളും അതത് ദിവസം വോട്ടണ്ണല്‍ കേന്ദ്രമായ ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തിലെ സ്ട്രോങ് റൂമില്‍ എത്തിക്കണം. സ്ട്രേങ് റൂമില്‍ ഇവ സ്വീകരിക്കുന്നതിനായുള്ള ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചത്.

ഭിന്നശേഷിക്കാരുടെയും മുതിര്‍ന്ന പൗരന്മാരുടെയും പോസ്റ്റല്‍ വോട്ടുകള്‍ ലൈഫ് മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ രാജേഷ് കുമാറും, ഫെസിലിറ്റേഷന്‍ സെന്ററില്‍ ചെയ്യുന്ന പോസ്റ്റല്‍ ബാലറ്റുകള്‍ പറക്കോട് ബിഡിഒ രജീഷ്‌കുമാറും, അവശ്യസേവനവിഭാഗത്തിലെ ബാലറ്റുകള്‍ സീനിയര്‍ സൂപ്രണ്ട് (സ്യൂട്ട്) എം എസ് വിജുകുമാറും, റിട്ടേണിംഗ് ഓഫീസിലെ വിഎഫ്സി/ പിവിസി (വോട്ടര്‍ ഓണ്‍ പോളിംഗ് ഡ്യൂട്ടി) എല്‍ എ (ജനറല്‍) സ്പെഷ്യല്‍ തഹസില്‍ദാര്‍ എസ് രജീനയും സ്വീകരിക്കും.

 

നിയോഗിച്ച് ഉത്തരവായി

പത്തനംതിട്ട ലോക്സഭാ മണ്ഡല പരിധിയിലെ തെരഞ്ഞെടുപ്പ് ജോലികളില്‍ ഏര്‍പ്പെടുന്ന ഡ്യൂട്ടിയിലുള്ള വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യുന്നതിന് എആര്‍ഒ തലത്തിലുള്ള വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററിലേക്ക് ജീവനക്കാതെ നിയോഗിച്ച് നിയമിച്ച് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ ഉത്തരവായി.

നിയോജക മണ്ഡലം, ഫെസിലിറ്റേഷന്‍ സെന്റര്‍, ചാര്‍ജ് ഉദ്യോഗസ്ഥരുടെ പേര് (പത്തനംതിട്ട മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക്, മറ്റ് പാര്‍ലമെന്റ് മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ക്ക് ) എന്ന ക്രമത്തില്‍:

തിരുവല്ല- സെന്റ് മേരീസ് കോളജ് ഫോര്‍ വുമണ്‍- റാന്നി കോ ഓപ്പറേറ്റീവ് അസി. രജിസ്ട്രാര്‍ പി ആര്‍ അഭിലാഷ്, കൂടല്‍ ഗവ. വിഎച്ച്എസ്എസ് വൊക്കേഷണല്‍ ടീച്ചര്‍ എ മിനി
റാന്നി- സെന്റ് തോമസ് കോളജ് റാന്നി- തിരുവല്ല കോ ഓപ്പറേറ്റീവ് അസി. രജിസ്ട്രാര്‍ പി. കെ അജിത, പത്തനംതിട്ട ഡെപ്യൂട്ടി രജിസ്ട്രാര്‍ അഡ്മിനിസ്ട്രേഷന്‍ വി ജി അജയകുമാര്‍
ആറന്മുള- കാതോലിക്കേറ്റ് കോളജ് പത്തനംതിട്ട- അടൂര്‍ കോ ഓപ്പറേറ്റീവ് അസി. രജിസ്ട്രാര്‍ കെ അനില്‍, മല്ലപ്പള്ളി  കോ ഓപ്പറേറ്റീവ് അസി. രജിസ്ട്രാര്‍ എം പി സുജാത
കോന്നി- എസ് എന്‍ പബ്ലിക് സ്‌കൂള്‍ കോന്നി- എസ് സി എസ് ടി വകുപ്പ് ഓഡിറ്റ് ഓഫീസര്‍ എം വി ബിന്ദു, അടൂര്‍ ജിവിഎച്ച് എസ്എസ് വടക്കേടത്തുകാവ് വൊക്കേഷണല്‍ ടീച്ചര്‍ റാണി ഷംസ്
അടൂര്‍- ഗവ ബോയ്സ് എച്ച്എസ് അടൂര്‍- പത്തനംതിട്ട കോ ഓപ്പറേറ്റീവ് അസി. രജിസ്ട്രാര്‍ ഡി ശ്യാം കുമാര്‍, ചെന്നീര്‍ക്കര എസ്എന്‍ഡിപി എച്ച് എസ്എസ് ടീച്ചര്‍ ബിന്ദു സുന്ദര്‍

 

നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചു

വോട്ടിംഗ് ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ നോഡല്‍ ഓഫീസറിനേയും അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍മാരെയും നിയോഗിച്ച് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ ഉത്തരവായി. ജില്ലാ പഞ്ചായത്ത് സീനിയര്‍ സൂപ്രണ്ട് സതീഷ് ബാബുവാണ് ജില്ലാ നോഡല്‍ ഓഫീസര്‍.
നിയോജക മണ്ഡലം, അസിസ്റ്റന്റ് നോഡല്‍ ഓപീസര്‍ എന്ന ക്രമത്തില്‍
1. കാഞ്ഞിരപ്പള്ളി- എല്‍എസ്ജിഡി അസി ഡയറക്ടര്‍ സി ആര്‍ പ്രസാദ്
2. പൂഞ്ഞാര്‍- പാലാ റവന്യു ഡിവിഷണല്‍ ജൂനിയര്‍ സൂപ്രണ്ട് ബീന ഡേവിസ്
3. തിരുവല്ല- തിരുവല്ല എല്‍ ആര്‍ തഹസില്‍ദാര്‍ മിനി കെ തോമസ്
4.റാന്നി- കളക്ടറേറ്റ് സീനിയര്‍ സൂപ്രണ്ട് (ഇന്‍സ്പെക്ഷന്‍ ആന്റ് ഓഡിറ്റ്) ബി ബീന
5. ആറന്മുള- കോഴഞ്ചേരി താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ സുനി എ ജേക്കബ്
6. കോന്നി- എല്‍ ആര്‍ ജൂനിയര്‍ സൂപ്രണ്ട്- എസ് ജിഷ
7. അടൂര്‍- അടൂര്‍ റവന്യു ഡിവിഷണല്‍ സീനിയര്‍ സൂപ്രണ്ട് ജി കെ പ്രദീപ്

 

ഉദ്യോഗസ്ഥര്‍ക്ക് വിഎഫ്സി ഒരുക്കും

ലോക്സഭാ തെരഞ്ഞെടുപ്പ് ജോലികളില്‍ നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് വോട്ട് രേഖപെടുത്തുന്നതിന് മണ്ഡലത്തില്‍  എആര്‍ഒ തലത്തിലുള്ള വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ (വി.എഫ്.സി) 18,19,20 തീയതികളില്‍ ഒരുക്കുമെന്ന് തെരഞ്ഞടുപ്പ് വരണാധികാരിയായ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. പോസ്റ്റല്‍ വോട്ടിന്  അപേക്ഷ നല്‍കിയിട്ടുള്ളവര്‍ക്ക് ഡ്യൂട്ടി ഓര്‍ഡര്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖ എന്നിവയുമായി സെന്ററില്‍ എത്തി പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്താം.
നിയോജക മണ്ഡലം, ഫെസിലിറ്റേഷന്‍ സെന്റര്‍ എന്ന ക്രമത്തില്‍:

തിരുവല്ല- സെന്റ് മേരീസ് കോളജ് ഫോര്‍ വുമണ്‍
റാന്നി- സെന്റ് തോമസ് കോളജ് റാന്നി
ആറന്മുള- കാതോലിക്കേറ്റ് കോളജ് പത്തനംതിട്ട
കോന്നി- എസ് എന്‍ പബ്ലിക് സ്‌കൂള്‍ കോന്നി
അടൂര്‍- ഗവ ബോയ്സ് എച്ച്എസ് അടൂര്‍

രണ്ടാം ഘട്ട ചെലവ് പരിശോധന ഏപ്രില്‍ 18 ന്

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെ ചെലവ് സംബന്ധിച്ച വിവരങ്ങളുടെ രണ്ടാം ഘട്ട പരിശോധന ജില്ലാ ചെലവ് നിരീക്ഷകന്‍ കമലേഷ് കുമാര്‍ മീണാ ഐആര്‍എസിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 18 ന്  രാവിലെ 11 മുതല്‍ നടക്കും.
പരിശോധനയില്‍ ചെലവ് സംബന്ധിച്ച വിവരങ്ങള്‍ സൂക്ഷിക്കുന്ന രജിസ്റ്ററുകള്‍, അനുബന്ധ രേഖകള്‍ എന്നിവ ഹാജരാക്കണം.

error: Content is protected !!