യുഎഇയിലെ ഏഴ് എമിറേറ്റുകളിലും കനത്ത മഴ ; നിവാസികള്‍ക്ക് പ്രത്യേക നിര്‍ദ്ദേശവുമായി അധികൃതര്‍

 

യുഎഇയിലെ ഏഴ് എമിറേറ്റുകളിലും കനത്ത മഴ പെയ്യുകയാണ്. മഴയെ തുടര്‍ന്ന് തെരുവുകളില്‍ വെള്ളം കയറുകയും റോഡുകള്‍ തകരുകയും ചെയ്തിട്ടുണ്ട്. ഇതിനാല്‍ യുഎഇ നിവാസികളോട് വീട്ടില്‍ തന്നെ തുടരാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. ദേശീയ അടിയന്തരാവസ്ഥ, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി (എന്‍സിഇഎംഎ) താമസക്കാരോട് അത്യാവശ്യമായ സന്ദര്‍ഭങ്ങളില്‍ മാത്രം വീടുകളില്‍ നിന്ന് പുറത്തിറങ്ങാവൂ എന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള സ്‌റ്റേ ഹോം അഡൈ്വസറി ആണ് പുറപ്പെടുവിച്ചത്.രണ്ട് മാസത്തിനിടെ അധികൃതര്‍ നല്‍കുന്ന രണ്ടാമത്തെ സ്റ്റേ ഹോം ഉപദേശമാണിത്. മാര്‍ച്ചില്‍, അസ്ഥിരമായ കാലാവസ്ഥയെ തുടര്‍ന്ന് താഴ്വരകളിലേക്കും പര്‍വതങ്ങളിലേക്കുമുള്ള റോഡുകള്‍ അടച്ചതിനാല്‍ താമസക്കാരോട് വീടിനുള്ളില്‍ തന്നെ തുടരാന്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് മാറിത്താമസിക്കാനും സുരക്ഷിതവും ഉയര്‍ന്നതുമായ സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും അതോറിറ്റി നിര്‍ദ്ദേശിച്ചു.ഇന്ന് രണ്ട് തരംഗങ്ങളായി മാറുന്ന അസ്ഥിരമായ കാലാവസ്ഥയെക്കുറിച്ച് കാലാവസ്ഥാ ബ്യൂറോ മുന്നറിയിപ്പ് നല്‍കിയതിനാല്‍ സ്‌കൂളുകള്‍ ഓണ്‍ലൈനായി മാറ്റിയിരുന്നു. എല്ലാ സര്‍ക്കാര്‍ ജീവനക്കാരോടും ചൊവ്വാഴ്ചയും ബുധനാഴ്ചയും വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ പറഞ്ഞു.
കനത്ത മഴ കാരണം വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. വെള്ളക്കെട്ടുള്ള റോഡുകളിലൂടെ വാഹനങ്ങള്‍ ഓടിക്കാന്‍ ശ്രമിച്ചതോടെ നിരവധി വാഹനങ്ങള്‍ തകരാറിലായി. ചിലയിടങ്ങളില്‍ ഭീമാകാരമായ ആലിപ്പഴം വീണ് വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ന്നു

news input thanks
findinforms.com

error: Content is protected !!