വിലങ്ങുപാറ-കാര്യാട്ട്മുരിപ്പ്- ചങ്ങോലിക്കല്‍ റോഡില്‍  ഗതാഗത നിയന്ത്രണം

konnivartha.com: വിലങ്ങുപാറ-കാര്യാട്ട്മുരിപ്പ്- ചങ്ങോലിക്കല്‍ റോഡില്‍ ഏപ്രില്‍ ഒന്‍പതു മുതല്‍ കലുങ്ക് നിര്‍മാണം നടത്തുന്നതിനാല്‍ ഈ റോഡില്‍ കൂടിയുളള ഗതാഗതം നിയന്ത്രിച്ചു.

 

ഈ റോഡില്‍കൂടി വരുന്ന വാഹനങ്ങള്‍ പൊതിപ്പാട്- മുക്കുഴി ജംഗ്ഷന്‍ റോഡ് വഴിയും പൊതിപ്പാട്- കുമ്പളാംപൊയ്ക -തലച്ചിറ റോഡ് വഴിയും കടന്നു പോകണമെന്ന് കോന്നി പൊതുമരാമത്ത് നിരത്ത് സെക്ഷന്‍ അസി.എഞ്ചിനീയര്‍ അറിയിച്ചു.

error: Content is protected !!