കൊടുമണ്‍ പഴയ പോലീസ് സ്റ്റേഷന്‍ മുതല്‍ കൊടുമണ്‍ ജംഗ്ഷന്‍ വരെ ഗതാഗതം നിരോധിച്ചു

konnivartha.com: ഏഴംകുളം കൈപ്പട്ടൂര്‍ റോഡിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് കൊടുമണ്‍ പഴയ പോലീസ് സ്റ്റേഷന്‍ മുതല്‍ കൊടുമണ്‍ ജംഗ്ഷന്‍ വരെ ഏപ്രില്‍ 11 മുതല്‍ മെയ് 31 വരെ പൂര്‍ണമായും ഗതാഗതം നിരോധിച്ചു.

 

ഏഴംകുളം ഭാഗത്തുനിന്നും കൊടുമണ്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കൊടുമണ്‍ പഴയ പോലീസ് സ്റ്റേഷന്‍ ഇടത്തോട്ട് തിരിഞ്ഞ് കരീക്കാമുക്ക് – ഗുരുമന്ദിരം – കളീക്കവിള പാലത്തില്‍ ഇറങ്ങി കൊടുമണ്‍ ജംഗ്ഷന്‍ – അങ്ങാടിക്കല്‍ – ചന്ദനപ്പളളി വഴി പത്തനംതിട്ടയിലേക്ക് പോകണം. പത്തനംതിട്ടയില്‍ നിന്നും ഏഴംകുളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഈ വഴി തന്നെ സ്വീകരിക്കണമെന്നും കെആര്‍എഫ് ബി തിരുവല്ല എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

error: Content is protected !!