ശനിയാഴ്ച മുതല്‍ രാജ്യവ്യാപക പ്രക്ഷോഭത്തിന് കോണ്‍ഗ്രസ്

 

രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങി കോൺ​ഗ്രസ്.എല്ലാ പി.സി.സി. അധ്യക്ഷന്മാര്‍ക്കും സി.എല്‍.പി.നേതാക്കള്‍ക്കും ജനറല്‍ സെക്രട്ടറിമാര്‍ക്കും സംസ്ഥാന ചുമതലക്കാര്‍ക്കും പോഷക സംഘടന ഭാരവാഹികള്‍ക്കും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഇതുസംബന്ധിച്ച സര്‍ക്കുലറയച്ചു.

ശനിയാഴ്ച സംസ്ഥാന-ജില്ലാ ആസ്ഥാനങ്ങളില്‍ വന്‍ റാലികളും ഞായറാഴ്ച എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളും മുതിര്‍ന്ന നേതാക്കളും പങ്കെടുക്കുന്ന പ്രകടനവും നടത്തും.

ആദായ നികുതി റിട്ടേണുകളിലെ ക്രമക്കേടിന്റെ പേരില്‍ 1823.08 കോടി കൂടി ഉടന്‍ അടക്കണമെന്നാവശ്യപ്പെട്ട് ഐ.ടി. വകുപ്പ് കോണ്‍ഗ്രസ്സിന് നോട്ടീസ് അയച്ചിരുന്നു.

error: Content is protected !!