ഡെങ്കിപ്പനി:പത്തനംതിട്ട ജില്ലയില്‍ കഴിഞ്ഞയാഴ്ച കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങള്‍

 

konnivartha.com: പത്തനംതിട്ട ജില്ലയില്‍ ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളുടെ സാന്നിധ്യവും രോഗബാധയും കൂടുതലായി കണ്ടെത്തിയ മേഖലകളില്‍ കൂടുതല്‍ കരുതലും ജാഗ്രതയും വേണമെന്നും ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കണമെന്നും ജില്ലാമെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം)ഡോ.എല്‍ അനിതകുമാരി അറിയിച്ചു.

konnivartha.com: കഴിഞ്ഞയാഴ്ച കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങള്‍- രോഗബാധിതരുടെ എണ്ണം- വാര്‍ഡ് എന്ന ക്രമത്തില്‍
പത്തനംതിട്ട നഗരസഭ – മൂന്ന് – 12,15,17
കോന്നി- രണ്ട് – ഏഴ്
കൂടല്‍- രണ്ട് – ഒന്‍പത്
പന്തളം നഗരസഭ- രണ്ട് -22,29
തിരുവല്ല നഗരസഭ – രണ്ട് – 24,36
കുറ്റപ്പുഴ – രണ്ട് – നാല്
ജില്ലയില്‍ ഇടക്ക് ചിലയിടങ്ങളില്‍ വേനല്‍ മഴ കിട്ടുന്നതിനാല്‍ ഇനിയും കൂടുതല്‍ കേസുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും പനി ലക്ഷണങ്ങള്‍ കണ്ടാല്‍ ആശുപത്രികളിലെത്തി ചികിത്സ തേടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

error: Content is protected !!