പുണ്യങ്ങളുടെ പൂക്കാലം : റമദാന്‍ വ്രതാരംഭം

 

മാസപ്പിറവി ദര്‍ശിച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ ചൊവ്വാഴ്ച റമദാന്‍ വ്രതത്തിന് ആരംഭമായി . ഇന്ന് റമദാന്‍ ഒന്നായിരിക്കുമെന്ന് ഖാദിമാര്‍ പ്രഖ്യാപിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുലൈലി, ഖലീലുല്‍ ബുഖാരി തങ്ങള്‍, പാളയം ഇമാം സുഹൈബ് മൗലവി എന്നിവരാണ് മാസപ്പിറ കണ്ടത് സ്ഥിരീകരിച്ചത്. മാസപ്പിറ ദൃശ്യമായതിനാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നലെ റമദാന്‍ വ്രതം തുടങ്ങിയിരുന്നു.

പകല്‍ സമയങ്ങളില്‍ നോമ്പെടുത്തും ദാനധര്‍മ്മാദികള്‍ ചെയ്തും ആരാധനാകാര്യങ്ങള്‍ നിര്‍വഹിച്ച് മനസ് ഏകാഗ്രമാക്കിയുമാണ് ഇസ്ലാം മതവിശ്വാസികള്‍ റമദാന്‍ മാസം ആചരിക്കുന്നത്. വിശ്വാസ പ്രകാരം പുണ്യങ്ങളുടെ പൂക്കാലമാണ് റമദാന്‍ കാലം.

error: Content is protected !!