പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍ /അറിയിപ്പുകള്‍ ( 31/01/2024 )

ഭിന്നശേഷി കുട്ടികളുടെ കലോത്സവം ‘സമഭാവന 2024’ നടത്തി
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കുട്ടികളുടെ കായിക-കലാമേള ‘സമഭാവന 2024’ തട്ടയില്‍ ഗവ. എല്‍ പി എസ്സില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.

 

പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാപരവും കായികപരവുമായുള്ള കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനാണ് കലാമേളകള്‍ സംഘടിപ്പിക്കുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു . 50 കുട്ടികള്‍ വിവിധ കലാകായിക പരിപാടികള്‍ അവതരിപ്പിച്ചു.

 

ചടങ്ങില്‍ വൈസ് പ്രസിഡന്റ് റാഹേല്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി.പി.വിദ്യാധര പണിക്കര്‍, എന്‍.കെ.ശ്രീകുമാര്‍ പഞ്ചായത്ത് അംഗങ്ങളായ ശ്രീവിദ്യ, പൊന്നമ്മ വര്‍ഗീസ്, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ പ്രജി പ്രദീപ്, അംഗന്‍വാടി വര്‍ക്കര്‍മാര്‍, എന്‍.ആര്‍.ഇ.ജി.എസ്. ഓവര്‍സിയര്‍ അഖില്‍ മോഹന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രക്കാനം തോട്ടത്തില്‍ പട്ടികജാതി കോളനി മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തിലെ പ്രക്കാനം തോട്ടത്തില്‍ പട്ടികജാതി കോളനിയിലെ മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. ചടങ്ങില്‍  ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് അംഗം കെ. ആര്‍ ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മണ്ണു സംരക്ഷണ ഓഫീസര്‍ പി.എസ് കോശികുഞ്ഞ് പദ്ധതി പ്രവര്‍ത്തനം വിശദീകരിച്ചു.

ജില്ലാ പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതി പ്രകാരമാണ് മണ്ണു സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ജില്ലാ മണ്ണു സംരക്ഷണ ഓഫീസ് മുഖേന നടത്തുന്നത്. പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി എട്ട് ലക്ഷം രൂപ വകയിരുത്തിയിട്ടിണ്ട്.

പ്രത്യേക ഘടകപദ്ധതിയില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്കായി പദ്ധതി പരിമിതപ്പെടുത്തിയിരിക്കുന്നു. മണ്ണു സംരക്ഷണ ആഫീസ് ജീവനക്കാരായ സുര്‍ജിത് തങ്കന്‍, ജെ.എസ്. ബെന്‍സി ,എസ് ബിന്ദു, ആര്‍. ജിന്‍സി, ഐ നൗഷാദ്, പ്രദേശവാസികള്‍, ഗുണഭോക്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ടെണ്ടര്‍
സമഗ്രശിക്ഷാ കേരളം പത്തനംതിട്ട 2023-24 പി.എ.ബി അംഗീകരിച്ച പ്രകാരം ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം ചെയ്തു വരുന്ന കുട്ടികള്‍ക്കായി വാട്ടര്‍ ബെഡ്, ഡയപ്പര്‍, തെറാപ്പി മാറ്റ് എന്നിവ വാങ്ങുന്നതിന് അംഗീകൃത ഏജന്‍സികള്‍, സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരില്‍ നിന്നും  ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 15 വൈകുന്നേരം നാല് വരെ. ഫോണ്‍: 0469 2600167ടെണ്ടര്‍
വടശേരിക്കര മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ അന്തേവാസികളായ 200 ആണ്‍കുട്ടികള്‍ക്ക് നൈറ്റ് ഡ്രസുകള്‍ (ടീഷര്‍ട്ട്, ട്രാക്ക് പാന്റ്) വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 14 വൈകുന്നേരം മൂന്ന് വരെ. ഫോണ്‍: 9497051153
ടെണ്ടര്‍
വടശേരിക്കര മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ അന്തേവാസികളായ 200 ആണ്‍കുട്ടികള്‍ക്ക് യൂണിഫോം ഷര്‍ട്ട്, പാന്റ് എന്നിവ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 14 വൈകുന്നേരം മൂന്ന് വരെ. ഫോണ്‍: 9497051153

തൊഴില്‍മേള സംഘടിപ്പിച്ചു
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ തൊഴില്‍ പരിശീലന പദ്ധതിയായ ഡിഡിയുജികെവൈയുടെ ഭാഗമായി റാന്നി, കോന്നി ബ്ലോക്കുകള്‍ സംയുക്തമായി റാന്നി അങ്ങാടി പിജെറ്റി ഹാളില്‍ തൊഴില്‍മേള കരിയര്‍ കണക്ട് 2024 സംഘടിപ്പിച്ചു. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി മേള ഉദ്ഘാടനം ചെയ്തു. റാന്നി അങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു റെജി അധ്യക്ഷത വഹിച്ചു. 500ല്‍ പരം തൊഴില്‍ അവസരങ്ങളുമായി പതിനൊന്ന് തൊഴില്‍ദാതക്കള്‍ മേളയില്‍ പങ്കാളികളായി. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ ഷിജു സാംസണ്‍, റാന്നി അങ്ങാടി സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഓമനരാജന്‍, ഡിഡിയുജികെവൈ ജില്ലാ പ്രോഗ്രം മാനേജര്‍ അനിത കെ നായര്‍, കോന്നി ബ്ലോക്ക് കോര്‍ഡിനേറ്റര്‍ സ്മിത തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഡേ കെയര്‍ സെന്റര്‍
കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ പത്തനംതിട്ട കണ്ണങ്കരയിലുള്ള വനിതാ മിത്ര കേന്ദ്രത്തില്‍ ആറ് മാസം മുതലുള്ള കുട്ടികള്‍ക്കായി രാവിലെ എട്ടു മുതല്‍ വൈകിട്ട് ആറു വരെ ഡേ കെയര്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നു. സ്‌കൂള്‍ സമയത്തിന് മുമ്പും ശേഷവും കുട്ടികള്‍ക്കായുള്ള പരിപാലനവും ഇവിടെ ലഭ്യമാണ്. ഡേ കെയര്‍  സെന്ററിലേക്ക് അഡ്മിഷന്‍ ആവശ്യമുള്ളവര്‍ വനിതാ വികസന കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: ജില്ലാ ഓഫീസ്: 8281552350, ഡേ കെയര്‍ :9562919882

ഇന്‍കുബേഷനായി അപേക്ഷിക്കാം
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് (കീഡ്) ഇന്‍കുബേഷന്‍ സെന്റര്‍ ആരംഭിക്കുന്നു. അങ്കമാലിയിലുള്ള കീഡിന്റെ എന്റര്‍പ്രൈസ് ഡവലപ്‌മെന്റ് സെന്ററിലാണ് ഇന്‍കുബേഷന്‍ ആരംഭിക്കുന്നത്. പ്രാരംഭഘട്ടത്തിലുള്ള സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എംഎസ്എംഇകള്‍ക്കും അപേക്ഷിക്കാം. ഫീസ് ജിഎസ്ടി ഉള്‍പ്പെടെ 5000 രൂപ. താല്‍പര്യമുള്ളവര്‍ www.kied.info/incubation/ ല്‍ ഫെബ്രുവരി മൂന്നിന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0484 2532890, 2550322, 9567538749.


താലൂക്ക് വികസന സമിതി യോഗം മൂന്നിന്

കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ഫെബ്രുവരി മൂന്നിന് രാവിലെ 11 ന് പത്തനംതിട്ട മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍  ചേരും.
ലഹരി വിമുക്ത ക്യാംപയിന്‍ സംഘടിപ്പിച്ചു
സംസ്ഥാന നിയമ സേവന അഥോററ്റി നടത്തുന്ന ലഹരി വിമുക്ത ക്യാംപയിന്‍ റീകണക്ടിങ് യൂത്തിന്റെ ജില്ലാതല ഉദ്ഘാടനം അടൂര്‍ സെന്റ് സിറില്‍ കോളജില്‍ ഡിഎല്‍എസ്എ സെക്രട്ടറിയും സബ് ജഡ്ജുമായ സി. ആര്‍ രാജശ്രീ നിര്‍വഹിച്ചു.  കോളജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. മിനി മാത്യു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ എക്‌സൈസ് കമ്മീഷണര്‍ വി എ സലീം മുഖ്യപ്രഭാഷണം നടത്തി. വിമുക്തി കോര്‍ഡിനേറ്റര്‍ അഡ്വ. ജോസ് കളീക്കല്‍ ബോധവത്ക്കരണ ക്ലാസ് എടുത്തു. ജില്ലാ നിയമസേവന അഥോററ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ക്യാംപയിനില്‍ ഡോ. ജോണ്‍ മേജര്‍ തോമസ്,  എം.എം ഇമ്മാനുവേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അപേക്ഷ ക്ഷണിച്ചു

റാന്നി അഡീഷണല്‍ ഐസിഡിഎസ് പ്രോജക്ടിന്റെ പരിധിയിലുള്ള പെരുനാട് ഗ്രാമപഞ്ചായത്തിലെ അങ്കണവാടി വര്‍ക്കര്‍,  ഹെല്‍പ്പര്‍ എന്നീ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 നും 46 നും മധ്യേ പ്രായമുള്ള ശാരീരിക/ മാനസിക ക്ഷമതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.  റാന്നി അഡീഷണല്‍ ഐസിഡിഎസ് പ്രോജക്ടിന്റെ പരിധിയിലുള്ള റാന്നി പെരുനാട് പഞ്ചായത്തിലെ സ്ഥിരതാമസക്കാരായിരിക്കണം.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 23 ന് വൈകുന്നേരം അഞ്ചു വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് റാന്നി അഡീഷണല്‍ ഐസിഡിഎസ് പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടണം.


കൊല്ലം എന്‍സിസി ഗ്രൂപ്പ് കമാന്‍ഡറായി ബ്രിഗേഡിയര്‍ ജി. സുരേഷ് ചുമതലയേറ്റു

കൊല്ലം എന്‍സിസിയുടെ ഗ്രൂപ്പ് കമാന്‍ഡറായി ബ്രിഗേഡിയര്‍ ജി. സുരേഷ് ചുമതല ഏറ്റു. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലെ 185 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എന്‍സിസി പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന കൊല്ലം എന്‍സിസി ഗ്രൂപ്പ് കമാന്‍ഡറായാണ് നിയമിതനാവുന്നത്. കായംകുളം പള്ളിക്കല്‍ സ്വദേശിയാണ്.
ആന്‍ഡമാന്‍ നിക്കോബാര്‍ കമാന്‍ഡ്, ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍
സെക്കന്തരാബാദിലെ കരസേനയുടെ ഇലക്ട്രോണിക്സ് ആന്‍ഡ് മെക്കാനിക് എഞ്ചിനീയറിംഗ് പരിശീലന കേന്ദ്രത്തിന്റെ കമാണ്ടന്റായിരിക്കെ അഗ്നിവീറിന്റെ ആദ്യ ബാച്ചിന് ശ്രദ്ധേയമായ രീതിയില്‍ പരിശീലനം നല്‍കിയിരുന്നു.
കൊല്ലം ടികെഎം എഞ്ചിനീയറിംഗ് കോളജില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബിരുദം നേടിയ ശേഷം 1992 ല്‍ ഓഫീസറായി കരസേനയില്‍ ചേര്‍ന്നു. മാനേജ്മെന്റ് സയന്‍സിലും എഞ്ചിനീയറിങ്ങിലും ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം ഹയര്‍ ഡിഫെന്‍സ് മാനേജ്‌മെന്റ് പ്രൊഫഷണലും ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എന്‍ജിനീയേഴ്സിന്റെ ചാര്‍ട്ടേര്‍ഡ് എന്‍ജിനീയറുമാണ്.
കായംകുളം എംഎസ്എം കോളജില്‍ വിദ്യാര്‍ഥി ആയിരിക്കെ കേരളാ എന്‍സിസിയെ പ്രതിനിധീകരിച്ച് എന്‍സിസി കേഡറ്റായി ഡല്‍ഹിയില്‍ നടന്ന റിപ്പബ്ലിക്ക് ദിന പരേഡില്‍ പങ്കെടുത്തിട്ടുണ്ട്.
എന്‍സിസിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള കാര്യപരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുമെന്ന് ബ്രിഗേഡിയര്‍ ജി സുരേഷ് പറഞ്ഞു.    (പിഎന്‍പി 301/24)

ഇലക്ട്രിക് വാഹന പ്രദര്‍ശന മേള
അനെര്‍ട്ട് സംഘടിപ്പിക്കുന്ന സൂര്യകാന്തി- അക്ഷയ ഊര്‍ജ ഇലക്ട്രിക് വാഹന പ്രദര്‍ശന മേള ഫെബ്രുവരി രണ്ട് മുതല്‍ നാല് വരെ തിരുവനന്തപുരം പുത്തിരിക്കണ്ടം മൈതാനത്ത്  നടക്കും.

അടൂര്‍ അട്ടക്കുളം കോളനി അടിസ്ഥാന വികസനത്തിന് ഒരു കോടി രൂപ അനുവദിച്ചു- ഡപ്യൂട്ടി സ്പീക്കര്‍

അടൂര്‍ നഗരസഭയില്‍ രണ്ടാം വാര്‍ഡിലെ അട്ടക്കുളം പട്ടികജാതി കോളനിയുടെ അടിസ്ഥാന വികസനത്തിനായി ഒരു കോടി രൂപ അനുവദിച്ചതായി ബെനിഫിഷ്യറി കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തില്‍ ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു.

അംബേദ്കര്‍ ഗ്രാമം പദ്ധതി തുടക്കമാകുന്നതിന്റെ ഭാഗമായി പട്ടികജാതി വികസന വകുപ്പില്‍ നിന്നാണ് തുക വകയിരുത്തിയത്. കോളനിയിലെ വീടുകളുടെ പുനരുദ്ധാരണം, റോഡുകളുടെ നവീകരണം, ഗതാഗത സൗകര്യത്തിനായി കനാലിന് ചെറുപാലം നിര്‍മാണം, നടപ്പാത നിര്‍മാണം, ലൈറ്റിങ്, കുടിവെള്ള സംവിധാനങ്ങള്‍ അടക്കമുള്ളവയാണ് നിലവില്‍ വിഭാവനം ചെയ്യുന്നത്.
ഈ പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട് ഡപ്യൂട്ടി സ്പീക്കര്‍ ചെയര്‍മാനും ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കണ്‍വീനറുമായ മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു. പദ്ധതി ഗുണഭോക്താക്കളുടെ ആവശ്യം പരിശോധിച്ച് പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് ഡപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു.
നഗരസഭാ ചെയര്‍പേഴ്സണ്‍ ദിവ്യ റെജി മുഹമ്മദ്, ജില്ലാ പട്ടികജാതി വകുപ്പ് ഓഫീസര്‍ റാണി, വാര്‍ഡ് കൗണ്‍സിലര്‍ രമേഷ്‌കുമാര്‍, നിര്‍വഹണ ഏജന്‍സിയായ നിര്‍മിതി കേന്ദ്രത്തിന്റെ പ്രോജക്ട് മാനേജര്‍ സനല്‍കുമാര്‍, നഗരസഭ ഉദ്യോഗസ്ഥര്‍, എസ്.സി പ്രമോട്ടര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

 

error: Content is protected !!