3 ദിവസത്തെ ഹിന്ദു മഹാ സമ്മേളനം കോന്നിയിൽ നടക്കും

 

konnivartha.com: കോന്നി ഹൈന്ദവ സേവാ സമിതിയുടെ നേതൃത്വത്തിൽ എല്ലാ വർഷത്തെയും പോലെ ഈ വർഷവും 2024 ജനുവരി 26, 27. 28 തീയതികളിൽ കോന്നി മഠത്തിൽ കാവ് ശ്രീ ദുര്‍ഗ്ഗ ഓഡിറ്റോറിയത്തിൽ വച്ച് ഹിന്ദു മഹാ സമ്മേളനം നടക്കും .

26. 1. 2024 വെള്ളിയാഴ്ച്ച രാവിലെ 8. 30 ന് സമിതി രക്ഷാധികാരി ധ്വജാരോഹണം നടത്തി 3 ദിവസത്തെ ഹിന്ദു മഹാ സമ്മേളനത്തിന് തുടക്കം കുറിക്കും. തുടർന്ന് കോന്നിയൂർ ശശിധരൻ നായർ നയിക്കുന്ന ശ്രീമദ് നാരായണീയ പാരായണ യജ്‌ഞം നടക്കും.

വൈകിട്ട് 5 മണിക്ക് പഞ്ചതീർത്ഥ പരാശക്തി ദേവസ്ഥാനം രക്ഷാധികാരി, ഡോക്ടർ ജി ജയചന്ദ്ര രാജന്‍റെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനം, മുൻ പി. എസ്. സി ചെയർമാൻ കെ. എസ്. രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്യും . വൈകിട്ട് 7 മാണി മുതൽ കോഴിക്കോട് അദ്വൈതാ ശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയുടെ ആത്മീയ പ്രഭാഷണം ഉണ്ടായിരിക്കും.

27.1.2024 ശനിയാഴ്ച രാവിലെ 10 മുതൽ 12 വരെ വിൻ വേൾഡ് ഫൌണ്ടേഷൻ ചെയർമാൻ അഡ്വ:ജയസൂര്യൻ പാല, ഉന്നത വിദ്യാഭ്യാസവും തൊഴിലും എന്ന വിഷയത്തെ ആസ്പദമാക്കി നയിക്കുന്ന യുവജന സദസ്സ്, തുടർന്ന് സംസ്ഥാന മാതൃസമിതി സംയോജിക മിനി ഹരികുമാറിന്റെ നേതൃത്വത്തിൽ മാതൃശക്തി സത്സംഗം പരിപാടി നടക്കും. വൈകിട്ട് 5 മണിക്ക് കോന്നി സേവാകേന്ദ്രം ചെയർമാൻ സി. എസ്. മോഹനന്‍റെ അധ്യക്ഷതയിൽ ആരംഭിക്കുന്ന സമ്മേളനത്തിൽ ഏറ്റുമാനൂരപ്പൻ കോളേജ് അസ്സോസിയേറ്റ് പ്രൊഫസർ സരിത അയ്യർ മൂല്യാധിഷ്ഠിത കുടുംബം എന്ന വിഷയത്തെ കുറിച്ച് പ്രഭാഷണ നടത്തും. തുടർന്ന് വൈകിട്ട് 7 മണിക്ക് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ. പി. ശശികല ടീച്ചറുടെ ആത്മീയ പ്രഭാഷണം ഉണ്ടാകും .

28. 1. 2024 ഞായറാഴ്ച വൈകിട്ട് 3. 30 നു കോന്നി സ്വരലയ മ്യൂസിക് ആൻഡ് ഡാൻസ് അക്കാദമി വിദ്യാർഥികൾ അവതരിപ്പിക്കുന്ന സംഗീതാർച്ചന . തുടർന്ന് വൈകിട്ട് 5 മണിക്ക് മികച്ച ചലച്ചിത്ര സംവിധാന ദേശീയ പുരസ്‌കാര ജേതാവ് വിഷ്ണു മോഹൻന്‍റെ മഹനീയ അധ്യക്ഷതയിൽ കൂടുന്ന സമാപന സമ്മേളനത്തിൽ, എൻ. എസ്. എസ് ഹിന്ദു കോളേജ് ചങ്ങനാശേരി അസ്സോസിയേറ്റ് പ്രൊഫസർ ഡോ: ഗോപീകൃഷ്ണൻ, കേരള നവോദ്ധാനം എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടക്കും . വൈകിട്ട് 7 മണിക്ക് സനാതനം ധർമ്മപാഠശാല അദ്ധ്യാപകനും പ്രഗൽഭ ആത്മീയ ചിന്തകനുമായ രാജേഷ് നാദാപുരം, ഹിന്ദുത്വം വിശ്വ ശാന്തിക്ക് എന്ന വിഷയത്തിൽ നടത്തുന്ന പ്രഭാഷണത്തോടെ 3 ദിവസത്തെ ഹൈന്ദവ മഹാ സമ്മേളനത്തിന് തിരിശീല വീഴും എന്ന് കോന്നി ഹൈന്ദവ സേവാ സമിതി പ്രസിഡന്റ് ആർ. രാമചന്ദ്രൻ നായർ,ജന: സെക്രട്ടറി ആനന്ദ് കെ നായർ എന്നിവര്‍ അറിയിച്ചു

error: Content is protected !!