പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 08/01/2024 )

സൗജന്യപരിശീലനം
പത്തനംതിട്ട എസ്ബിഐ യുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സൗജന്യ ഹാന്‍ഡ് എംബ്രോയിഡറി,  മെഷീന്‍ എംബ്രോയിഡറി, ഫാബ്രിക ്പെയിന്റിംഗ്, ഫിംഗര്‍ പെയിന്റിംഗ്, നിബ ്പെയിന്റിംഗ്, ത്രീഡി പെയിന്റിംഗ്, സ്പ്രൈ പെയിന്റിംഗ് എന്നിവയില്‍ ജനുവരി 15ന് പരിശീലനം തുടങ്ങും. പരിശീലന കാലാവധി 30 ദിവസം.18നും 45 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കാണ് പ്രവേശനം.
ഫോണ്‍:  8330010232, 0468 2270243.

അപേക്ഷ ക്ഷണിച്ചു 
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി കമ്മ്യൂണിറ്റി കോളജ്  ജനുവരിയില്‍ ആരംഭിക്കുന്ന മാനേജ്മെന്റ് ഓഫ് സ്പെസിഫിക് ലേണിംഗ് ഡിസോഡേഴ്സ് കോഴ്സിനു ഓണ്‍ലൈനായി അപേക്ഷിക്കാം. ആറുമാസം ദൈര്‍ഘ്യമുളള  കോഴ്സിന് പ്ലസ്ടു യോഗ്യതയുളളവര്‍ക്ക്  https://app.srccc.in/register എന്ന ലിങ്കില്‍ അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ജനുവരി 31.
ജില്ലയിലെ പഠനകേന്ദ്രം : വേദഗ്രാം ഹോസ്പിറ്റല്‍,ആറ്റരികം , ഓമല്ലൂര്‍ പി.ഒ, പത്തനംതിട്ട , പിന്‍- 689647.
ഫോണ്‍: 9656008311
വെബ്‌സൈറ്റ് : www.srccc.in


കുടിശ്ശിക തീര്‍പ്പാക്കല്‍ അദാലത്ത്

സംസ്ഥാന അസംഘടിതതൊഴിലാളി സാമൂഹ്യസുരക്ഷാ ബോര്‍ഡില്‍ അംഗങ്ങളായ രണ്ടുവര്‍ഷത്തിലധികം  കുടിശികയുള്ള അംഗങ്ങള്‍ക്ക് പിഴയും കാലതാമസവും കൂടാതെ തവണകളായി വരിസംഖ്യ അടച്ച് അംഗത്വം പുനഃസ്ഥാപിക്കുന്നതിനുള്ള അദാലത്ത്  ജില്ലയില്‍ തുടങ്ങി.  ക്ഷേമനിധി ഡിജിറ്റല്‍ ആക്കുന്നതിന്റെ ഭാഗമായി എസ് എസ് എല്‍ സി, ആധാര്‍, ബാങ്ക് പാസ്ബുക്ക്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ക്ഷേമനിധി കാര്‍ഡ്, ബുക്ക്  എന്നിവയുടെ പകര്‍പ്പുകള്‍ ഉള്‍പ്പെടെ ഫോം പൂരിപ്പിച്ച് നല്‍കിയാല്‍ സൗജന്യമായി വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യാം.
ഫോണ്‍: 0468 2220248.

ജിഐഎസ് മാപ്പിംഗ് വിവരശേഖരണം
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ ജിഐഎസ് മാപ്പിംഗ് പദ്ധതിയുമായി ബന്ധപ്പെട്ട സര്‍വെ ജനുവരി ഒമ്പതിന്  ആരംഭിക്കും.ഗ്രാമപഞ്ചായത്ത് നിയോഗിച്ചിരിക്കുന്ന ഏജന്‍സിയുടെ ജീവനക്കാര്‍ വീടുകളിലും സ്ഥാപനങ്ങളിലും വിവരശേഖരണത്തിനായി എത്തുമ്പോള്‍ റേഷന്‍കാര്‍ഡ്, അടിസ്ഥാനനികുതി രസീത്, കെട്ടിട നികുതി  രസീത്, കെഎസ്ഇബി ബില്‍, ആധാര്‍ എന്നിവ പരിശോധനയ്ക്കായി ലഭ്യമാക്കി സര്‍വേയുമായി സഹകരിക്കണമെന്ന്   ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

ഭിന്നശേഷി ഗ്രാമസഭ  
മൈലപ്ര ഗ്രാമപഞ്ചായത്തിലെ 2024-25 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട ഭിന്നശേഷി ഗ്രാമസഭ  ജനുവരി 11  ന്  രാവിലെ 10.30 ന് മൈലപ്ര ജീനിയസ് സ്റ്റഡി സെന്ററില്‍ നടക്കും.
ഫോണ്‍:  0468 2222340, 9496042677

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
ചെന്നീര്‍ക്കര ഗവ. ഐ ടി ഐ യില്‍ ടെക്‌നീഷ്യന്‍ പവര്‍ ഇലക്ട്രോണിക്സ് സിസ്റ്റംസ്‌ട്രേഡില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ രണ്ട് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഇലക്ട്രോണിക്സ് /ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ /ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ഇലക്ട്രോണിക്സ് /ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ /ഇലക്ട്രോണിക്സ് ആന്‍ഡ് ടെലി കമ്മ്യൂണിക്കേഷന്‍ എന്നിവയില്‍ മൂന്നു വര്‍ഷ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ടെക്‌നീഷ്യന്‍ പവര്‍ ഇലക്ട്രോണിക്സ് സിസ്റ്റംസ് ട്രേഡില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റ് (എന്‍. റ്റി. സി./ എന്‍. എ. സി.) യോഗ്യതയും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമുള്ള ഉദ്യോഗാര്‍ഥികള്‍ ജനുവരി  18 ന്  രാവിലെ 11 ന്  ഇന്റര്‍വ്യൂവിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഐ ടി ഐ യില്‍ ഹാജരാകണം . ഒരു ഒഴിവില്‍  ഈഴവ/ ബില്ലവ/ തീയ്യ വിഭാഗത്തിലെ ഉദ്യോഗാര്‍ഥികളെയും അടുത്ത ഒഴിവില്‍ ജനറല്‍ വിഭാഗത്തിലെ ഉദ്യോഗാര്‍ഥികളെയും പരിഗണിക്കും. ഫോണ്‍: 0468- 2258710.

error: Content is protected !!