പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 05/01/2024 )

 

സമയം നീട്ടി
കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡിലേക്കുളള അംശാദായം അടയ്ക്കുന്നതില്‍ 24 മാസത്തില്‍ കൂടുതല്‍ കുടിശിക വരുത്തിയതിനാല്‍ അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് കാലപരിധിയില്ലാതെ അംശാദായ കുടിശിക പിഴ സഹിതം അടച്ച് അംഗത്വം പുന:സ്ഥാപിക്കുന്നതിന് ജനുവരി 31 വരെ സമയം അനുവദിച്ചു. എന്നാല്‍ ഇതിനകം 60 വയസ് പൂര്‍ത്തിയാക്കിയ തൊഴിലാളികള്‍ക്ക് കുടിശിക അടയ്ക്കുന്നതിനും അംഗത്വം പുന:സ്ഥാപിക്കുന്നതിനും അവസരം ഉണ്ടായിരിക്കുന്നതല്ല. കുടിശിക അടയ്ക്കാന്‍ വരുന്നവര്‍ ആധാര്‍കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പുകൂടി ഹാജരാക്കണം. കുടിശികയുളള അംഗങ്ങള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
ഫോണ്‍ : 0468-2327415

ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ വനം വകുപ്പില്‍ ഫോറസ്റ്റ് ഡ്രൈവര്‍ (പാര്‍ട്ട് 1-നേരിട്ടുളള നിയമനം)(കാറ്റഗറി നം. 111/2022) തസ്തികയുടെ 28.12.2023 ലെ 34/2023/ഡിഒഎച്ച് നമ്പര്‍ ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചതായി പത്തനംതിട്ട ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു.
ഫോണ്‍ : 0468 2222665

സാധ്യതാപട്ടിക പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ സോയില്‍ സര്‍വെ ആന്‍ഡ് സോയില്‍ കണ്‍സര്‍വേഷന്‍ വകുപ്പില്‍ വര്‍ക്ക് സൂപ്രണ്ട് (കാറ്റഗറി നം. 270/2022) തസ്തികയുടെ 28.12.2023 ലെ 14/2023/ഡിഒഎച്ച് നമ്പര്‍ സാധ്യതാപട്ടിക പ്രസിദ്ധീകരിച്ചതായി പത്തനംതിട്ട ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു.
ഫോണ്‍ : 0468 2222665.

ടിപ്പര്‍ലോറികള്‍ നിരത്തുകളില്‍ നിരോധിച്ചു
konnivartha.com: ശബരിമല മകരവിളക്ക് ഉത്സവം പ്രമാണിച്ച് പത്തനംതിട്ട ജില്ലയില്‍ ഉണ്ടാകാന്‍ സാധ്യതയുളള വാഹനബാഹുല്യം പരിഗണിച്ച് ശബരിമല തീര്‍ഥാടകരുടെയും പൊതുജനങ്ങളുടെയും ജീവനും അവരുടെ വാഹനങ്ങള്‍ക്കും സുരക്ഷ ഉറപ്പാക്കുന്നതിന് ജനുവരി 14,15,16 എന്നീ ദിവസങ്ങളില്‍ എല്ലാതരത്തിലുമുളള ടിപ്പര്‍ ലോറികളുടെയും ഗതാഗതം ജില്ലയിലെ റോഡുകളില്‍ നിരോധിച്ചതായി ജില്ലാകളക്ടര്‍ എ.ഷിബു അറിയിച്ചു.

സൗജന്യപരിശീലനം
എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കുന്നന്താനം അസാപ്പ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജനുവരി 22 മുതല്‍ പത്ത് ദിവസത്തെ സൗജന്യ പേപ്പര്‍ കവര്‍, എന്‍വലപ്പ്, ഫയല്‍ നിര്‍മ്മാണ പരിശീലനം ആരംഭിക്കും.
ഫോണ്‍ : 7994497989, 9447454870

ഗവി വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണം
konnivartha.com: ശബരിമല മകരവിളക്ക് പ്രമാണിച്ച് സുരക്ഷാക്രമീകരണങ്ങള്‍ മുന്‍നിര്‍ത്തി ജനുവരി 11 മുതല്‍ 16 വരെ റാന്നി വനം ഡിവിഷനിലെ കൊച്ചാണ്ടി ചെക്ക് പോസ്റ്റ് വഴി ഗവിയിലേക്ക് വിനോദസഞ്ചാരികളെ കടത്തി വിടുന്നതല്ലെന്ന് റാന്നി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.

കോഴഞ്ചേരി താലൂക്ക് വികസനസമിതി യോഗം  (6)
കോഴഞ്ചേരി താലൂക്ക് വികസനസമിതി യോഗം  (6) രാവിലെ 11 ന് പത്തനംതിട്ട മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് കോഴഞ്ചേരി തഹസില്‍ദാര്‍ അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി കമ്മ്യൂണിറ്റി കോളജില്‍ ജനുവരിയില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് (ഡിഎഎം) പ്രോഗ്രാമിലേക്ക് പ്ലസ് ടു അഥവാ തത്തുല്യയോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോമും പ്രോസ്പെക്ടസും തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിന് സമീപം പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി ഓഫീസില്‍ നിന്നും ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 31.
ഫോണ്‍: 0471 2325101, 8281114464
വെബ്‌സൈറ്റ് : www.srccc.in

സെക്യൂരിറ്റി നിയമനം
അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി താത്കാലിക ദിവസവേതനാടിസ്ഥാനത്തില്‍ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കും. സായുധസേനയില്‍ നിന്നു വിരമിച്ച പുരുഷന്മാര്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് , തിരിച്ചറിയല്‍ രേഖകള്‍ സഹിതം ജനുവരി 16 ന് രാവിലെ 10 ന് അടൂര്‍ ജനറല്‍ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.
പ്രായപരിധി 50 വയസ്

error: Content is protected !!