ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 12/12/2023)

 

konnivartha.com /sabarimala

ശബരിമല: കൂടുതൽ ഏകോപിതമായ സംവിധാനങ്ങളൊരുക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

ശബരിമല തീർത്ഥാടനത്തിൽ ജനത്തിരക്ക് വർധിച്ച സാഹചര്യത്തിൽ കൂടുതൽ ഏകോപിതമായ സംവിധാനങ്ങളൊരുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. തീർത്ഥാടകർക്ക് ദോഷമില്ലാത്ത തരത്തിൽ സംവിധാനങ്ങൾ ഒരുക്കണം. നവകേരള സദസ്സിനിടെ തേക്കടിയിൽ വിളിച്ചു ചേർത്ത പ്രത്യേക അവലോകന യോഗത്തിൽ ശബരിമലയിലെ നിലവിലെ സ്ഥിതി മുഖ്യമന്ത്രി വിലയിരുത്തി. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ, വനം മന്ത്രി എ കെ ശശീന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. വി വേണു എന്നിവർ നേരിട്ടും ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, സംസ്ഥാന പോലീസ് മേധാവി ഷേക്ക് ദർവേഷ് സാഹിബ്, കളക്ടർമാർ തുടങ്ങിയവർ ഓൺലൈനായും പങ്കെടുത്തു.

മണ്ഡലകാലത്ത് ആദ്യ 19 ദിവസങ്ങളില്‍ എത്തിച്ചേര്‍ന്ന തീര്‍ത്ഥാടകരുടെ എണ്ണം ശരാശരി 62,000 ആയിരുന്നു. ഡിസംബര്‍ 6 മുതലുള്ള നാലു ദിവസങ്ങളില്‍ ഇത് 88,000 ആയി വര്‍ദ്ധിച്ചു. ഇതാണ് വലിയ തിരക്കിന് ഇടയാക്കിയത്. ഇത് ക്രമീകരിക്കാന്‍ ദര്‍ശന സമയം ഒരു മണിക്കൂര്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇതിനു പുറമെ സ്പോട്ട് ബുക്കിങ്ങ് അത്യാവശ്യത്തിനു മാത്രമായി പരിമിതപ്പെടുത്താൻ മുഖ്യമന്ത്രി നിർദേശിച്ചു.

നേരത്തെ വിവിധ ഘട്ടങ്ങളിലായി ശബരിമല ദർശനം സുഗമമാക്കാനുള്ള കൂടിയാലോചനാ യോഗങ്ങൾ നടത്തിയിരുന്നു. മുഖ്യമന്ത്രി അടക്കം പങ്കെടുത്ത് നടത്തിയ യോഗങ്ങളുടെ തീരുമാനം ഫലപ്രദമായി നടപ്പാക്കുന്നത് ഉറപ്പാക്കും. സ്ത്രീകൾക്കും കുട്ടികൾക്കും ദര്‍ശനത്തിനായി ഒരുക്കിയിട്ടുള്ള സംവിധാനത്തിന് പ്രത്യേക ശ്രദ്ധ നൽകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പാർക്കിംഗ് സംവിധാനം മുൻ നിശ്ചയിച്ച പ്രകാരം നടക്കണം. അതിന് ദേവസ്വം ബോർഡ് ക്രമീകരണമുണ്ടാക്കണം. ട്രാഫിക്ക് നിയന്ത്രണത്തിലും നിഷ്കർഷ പുലർത്തണം. പോലീസുകാരുടെ ഡ്യൂട്ടി മാറ്റം ഒറ്റയടിക്ക് നടത്താതെ കുറച്ചുപേരെ നിലനിർത്തിക്കൊണ്ടുള്ള മാറ്റമാണ് വേണ്ടത്. കഴിഞ്ഞ സീസണിലേതിനേക്കാൾ കൂടുതൽ പോലീസ് സേനയെ ഇത്തവണ ശബരിമലയിൽ നിയോഗിച്ചിട്ടുണ്ട്. യുക്തമായ ഏജൻസികളിൽ നിന്ന് വളണ്ടിയർമാരെ കണ്ടെത്തണം.
ശബരിമലയിൽ പതിവിനു വിപരീതമായ കാര്യങ്ങളൊന്നും സംഭവിച്ചിട്ടില്ല. വരുത്തിയ ക്രമീകരണങ്ങളും സംവിധാനങ്ങളും ഒരുക്കിയ സൗകര്യങ്ങളും ജനങ്ങളെ യഥാസമയം അറിയിക്കാനും തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങൾ മനസ്സിലാക്കി തിരുത്തിക്കാനുമുള്ള ഇടപെടലാണ് വേണ്ടത്. തെറ്റായ വാർത്തകൾ സംസ്ഥാനത്തും പുറത്തും പ്രചരിപ്പിക്കുന്നത് മനസ്സിലാക്കി യാഥാർത്ഥ്യം ജനങ്ങളെ അറിയിക്കാൻ ഇടപെടൽ ഉണ്ടാവണം. ദേവസ്വം ബോർഡ് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ സന്നിധാനത്ത് തുടർന്ന് ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണം.

തീർത്ഥാടകർ വരുന്ന പാതകളിൽ ശുചീകരണം ഉറപ്പാക്കണം.
തീർത്ഥാടനത്തിനെത്തിയ കുട്ടിയുടെ മരണത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.

കരുതലോടെ ഭക്തർക്ക് കൈത്താങ്ങായി ദേവസ്വം ബോർഡും ജല അഥോറിറ്റിയും

ദാഹമകറ്റാൻ സൗജന്യ ചുക്ക് വെള്ളം വിതരണം

പമ്പയിൽ പുതിയതായി കിയോസ്കുകൾ സജ്ജം

 

സന്നിധാനത്തും കാനനപാതയിലും തീർഥാടകർക്ക് കുടിവെള്ളവും ബിസ്ക്കറ്റും ഉറപ്പാക്കി അധികൃതർ. അയ്യന്റെ തിരുസന്നിധിയിലേക്കുള്ള യാത്രയില്‍ ഭക്തജനങ്ങള്‍ക്ക് ആശ്വാസമായി ജല അഥോറിറ്റിയുടെ പമ്പാ തീര്‍ഥം കുടിവെള്ള പദ്ധതിയും ദേവസ്വം ബോർഡിന്റെ സൗജന്യ ചുക്ക് വെള്ളം പദ്ധതിയും പൂർണമായും സജീവം.

പമ്പ-സന്നിധാനം കാനന പാതയുടെ ഇരുവശങ്ങളിലായി സ്ഥാപിച്ച ടാപ്പുകള്‍ വഴി ശുദ്ധീകരിച്ച കുടിവെള്ളമാണ് തീര്‍ഥാടകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. കുടിവെള്ളത്തിനായി അടിയന്തര കിയോസ്‌കുകളും സജീവമാണ്.

ഇതിനു പുറമേ ദേവസ്വം ബോർഡ് നടപ്പന്തലിലും ക്യൂ കോപ്ലക്‌സുകളിലും ഭക്തരുടെ തിരക്ക് അനുഭവപ്പെടുന്ന എല്ലാ പരിസരങ്ങളിലും ചുക്ക് വെള്ളവും ബിസ്‌ക്കറ്റുമായി സദാ സജ്ജം. 24 മണിക്കൂറും സൗജന്യമായി രാമച്ചവും കരിങ്ങാലിയും ഉള്‍പ്പെടെയുള്ള ഔഷധ ചേരുവകള്‍ അടങ്ങിയ തിളപ്പിച്ച ചുക്ക് വെള്ളമാണ് ഒരിക്കിയിരിക്കുന്നത്.

പമ്പ മുതല്‍ സന്നിധാനം വരെ 106 കിയോസ്‌കുകളിലായാണ് ജല അഥോറിറ്റി സജ്ജീകരണങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. പമ്പയില്‍ നിന്നും ശേഖരിച്ച വെള്ളം ആര്‍ ഒ (റിവേഴ്‌സ് ഓസ്‌മോസിസ്) പ്ലാന്റുകള്‍ വഴി ശുദ്ധീകരിച്ചാണ് എത്തിക്കുന്നത്. ടാങ്കുകള്‍ക്ക് ഒരു മണിക്കൂറില്‍ മുപ്പതിനായിരം ലിറ്റര്‍ ശേഷിയുണ്ട്. നിലയ്ക്കലില്‍ ശുദ്ധീകരിച്ച വെള്ളവും മറ്റ് ആവശ്യങ്ങള്‍ക്കുള്ള വെള്ളവും ടാങ്കര്‍ ലോറിയിലൂടെ വിതരണം ചെയ്യുന്നു.

പമ്പ, കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്, നീലിമലയുടെ അടിവാരത്തും മുകളിലും, അപ്പാച്ചിമേട്, മരക്കൂട്ടം, ശരംകുത്തി, സന്നിധാനം എന്നിവിടങ്ങളിലുമാണ് ജല അഥോറിറ്റിയുടെ കുടിവെള്ള ടാങ്ക് സ്ഥിതി ചെയ്യുന്നത്. ഇവിടങ്ങളിലായി ആകെ പതിനെട്ട് ലക്ഷം ലിറ്ററോളം സംഭരണശേഷിയോടെ കുടിവെള്ളം സജ്ജമാണ്. വാട്ടര്‍ അഥോറിറ്റിയുടെ 250 ൽലധികം ജീവനക്കാരും ദേവസ്വം ബോർഡിന്റെ 300 ൽലധികം ജീവനക്കാരും, വളന്റിയർമാരും പൂര്‍ണ്ണ സജ്ജം. കഠിനമായ തണുപ്പിനെയും ശാരീരിക അസ്വാസ്ഥ്യങ്ങളെയും അതിജീവിച്ച് കാനനപാതയിലൂടെ പതിനായിരക്കണക്കിന് ഭക്തജനങ്ങളെത്തുമ്പോള്‍ ജീവനക്കാരും വളന്റിയര്‍മാരും കുടിവെള്ളവുമായി നടപ്പാതയില്‍ കൂടെയുണ്ട്.

ശബരിമല: ദർശനത്തോടൊപ്പം സുരക്ഷയും ഉറപ്പാക്കും; ദേവസ്വം സ്പെഷൽ സെക്രട്ടറി എം ജി രാജമാണിക്യം

തിരക്ക് നിയന്ത്രണവിധേയം

ശബരിമല തീർത്ഥാടകർക്ക് ദർശനത്തോടൊപ്പം സുരക്ഷയും ഉറപ്പാക്കുമെന്ന് ദേവസ്വം സ്പെഷൽ സെക്രട്ടറി എം ജി രാജമാണിക്യം. ശബരിമലയിലെ സ്ഥിതിഗതികൾ മെച്ചപ്പെടുത്തുന്നതിനായി നവകേരള സദസ്സിനിടയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത ഓൺലൈൻ യോഗത്തിന് ശേഷം ക്രമീകരണങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

കുസാറ്റിലെ പോലെയുള്ള അപകടസാധ്യതകൾ മുന്നിൽ കണ്ടുകൊണ്ട് തന്നെ തിരക്ക് ശ്രദ്ധയോടെയാണ് പോലീസ് കൈകാര്യം ചെയ്യുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സന്നിധാനത്തെ തിരക്കനുസരിച്ചാണ് ഭക്തരെ മുകളിലേക്ക് കടത്തി വിടുന്നതെന്നും തിരക്ക് നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം പറഞ്ഞു.

വെർച്ച്വൽ ക്യു വഴിയുള്ള സന്ദർശനം 80,000 ആയി ചുരുക്കിയത് ഭാവിയിലെ തിരക്ക് ക്രമീകരണം സുഗമമാക്കും. സ്പോട്ട് ബുക്കിംഗ് വഴി ഏകദേശം ഇരുപതിനായിരം പേരും പുല്ല്മേട് കാനനപാതയിലൂടെ ഏകദേശം അയ്യായിരം പേരുമടക്കം ദിനം പ്രതി 1,20,000 ത്തിലധികം ഭക്തരാണ് എത്തുന്നത്. പതിനെട്ടാം പടിയിലൂടെ ഒരു മണിക്കൂറിൽ 4200 പേരെയാണ് കയറ്റാൻ സാധിക്കുക.

ഈ സീസണിൽ എത്തിചേരുന്നവരിൽ പ്രായമായവരും കുട്ടികളും മുപ്പത് ശതമാനത്തോളമാണ്. ഇവരുടെ സുരക്ഷ കൂടി ഉറപ്പാക്കി മണിക്കൂറിൽ 3800 – 3900 പേരെയെ കയറ്റാൻ സാധിക്കുകയുള്ളൂ. ഇതിന്റെ അടിസ്ഥാനത്തിലാണ് പമ്പ – നിലയ്ക്കൽ വരെയുള്ള സ്ഥലങ്ങളിൽ തിരക്ക് അനുഭവപ്പെടുന്നത്. സന്ദർശകരെ ബുദ്ധിമുട്ടിക്കാതെ സ്പോട്ട് ബുക്കിങ് പരിമിതിപ്പെടുത്തി ക്രമീകരണം ഏർപ്പെടുത്തുകയും ചെയ്യും.

ഭക്തർക്ക് നടപ്പന്തലിലും ക്യൂ കോപ്ലക്‌സിലും കുടിവെള്ളവും ബിസ്‌ക്കറ്റും പ്രാഥമിക സൗകര്യങ്ങളും കൂടുതല്‍ സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഗതാഗതം സുഗമമാക്കുന്നതിന് പാർക്കിംഗ് സൗകര്യം കൃത്യമായി തന്നെ ക്രമീകരിക്കും. ഭക്തജനങ്ങൾക്കായി സൗകര്യങ്ങൾ ഇനിയും മെച്ചപ്പെടുത്താൻ എല്ലാ മാർഗങ്ങളും സ്വീകരിക്കും. സന്നിധാനം പമ്പ എന്നിവിടങ്ങളിലായി 2300 ഓളം ടോയ്ലറ്റുകൾ സജ്ജമാക്കിയിട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്ഥിതിഗതികള്‍ വിലയിരുത്താൻ പട്ടിക ജാതി പട്ടിക വർഗ്ഗ, ദേവസ്വം പാർലമെന്ററി കാര്യ മന്ത്രി കെ. രാധാകൃഷ്ണൻ്റെ നിർദ്ദേശപ്രകാരം പുലർച്ചെ ദേവസ്വം ശബരിമല സന്നിധാനത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കോണ്‍ഫറന്‍സ് ഹാളില്‍ ദേവസ്വം സ്പെഷൽ സെക്രട്ടറി എം ജി രാജമാണിക്യത്തിന്റെ നേതൃത്വത്തിൽ യോഗവും ചേർന്നിരുന്നു.

ಬರಿಮಲೆ: ಹೆಚ್ಚಿನ ವ್ಯವಸ್ಥೆಗಳನ್ನು ಸ್ಥಾಪಿಸಲು ಮುಖ್ಯಮಂತ್ರಿಯ ಆದೇಶ

ಶಬರಿಮಲೆ ಯಾತ್ರೆ ವೇಳೆ ಜನಸಂದಣಿ ಹೆಚ್ಚುತ್ತಿರುವ ಹಿನ್ನೆಲೆಯಲ್ಲಿ ಹೆಚ್ಚಿನ ವ್ಯವಸ್ಥೆಗಳನ್ನು ಸ್ಥಾಪಿಸಲು ಮುಖ್ಯಮಂತ್ರಿ ಪಿಣರಾಯಿ ವಿಜಯನ್ ಆದೇಶ ನೀಡಿದ್ದಾರೆ. ಯಾತ್ರಾರ್ಥಿಗಳಿಗೆ ತೊಂದರೆಯಾಗದ ರೀತಿಯಲ್ಲಿ ವ್ಯವಸ್ಥೆಯನ್ನು ಮಾಡಬೇಕು. ನವ ಕೇರಳ ಸಮ್ಮೇಳನದ ಸಂದರ್ಭದಲ್ಲಿ ತೇಕ್ಕಡಿಯಲ್ಲಿ ಕರೆಯಲಾದ ವಿಶೇಷ ಅವಲೋಕನ ಸಭೆಯಲ್ಲಿ ಮುಖ್ಯಮಂತ್ರಿಗಳು ಶಬರಿಮಲೆಯ ಪ್ರಸ್ತುತ ಪರಿಸ್ಥಿತಿಯನ್ನು ಮೌಲ್ಯಮಾಪನ ಮಾಡಿದರು. ದೇವಸ್ವಂ ಸಚಿವ ಕೆ.ರಾಧಾಕೃಷ್ಣನ್, ಅರಣ್ಯ ಸಚಿವ ಎ.ಕೆ ಶಸೀಂದ್ರನ್, ಮುಖ್ಯ ಕಾರ್ಯದರ್ಶಿ ಡಾ.ವಿ.ವೇಣು ಎಂಬಿವರು ನೇರವಾಗಿ ಹಾಗೂ ದೇವಸ್ವಂ ಮಂಡಳಿ ಅಧ್ಯಕ್ಷ ಪಿ.ಎಸ್.ಪ್ರಶಾಂತ್, ರಾಜ್ಯ ಪೊಲೀಸ್ ಮುಖ್ಯಸ್ಥ ಶೇಖ್ ದರ್ವೇಶ್ ಸಾಹಿಬ್, ಜಿಲ್ಲಾಧಿಕಾರಿಗಳು ಮುಂತಾದವರು ಆನ್‌ಲೈನ್‌ನಲ್ಲಿ ಭಾಗವಹಿಸಿದ್ದರು.

ಮಂಡಲಕಾಲದ ಮೊದಲ 19 ದಿನಗಳಲ್ಲಿ ಆಗಮಿಸಿದ ಯಾತ್ರಾರ್ಥಿಗಳ ಸರಾಸರಿ ಸಂಖ್ಯೆ 62,000. ಡಿಸೆಂಬರ್ 6ರಿಂದ ನಾಲ್ಕು ದಿನಗಳಲ್ಲಿ 88,000ಕ್ಕೆ ಏರಿಕೆಯಾಗಿದೆ. ಇದು ಭಾರೀ ನೂಕುನುಗ್ಗಲಿಗೆ ಕಾರಣವಾಯಿತು. ಇದಕ್ಕೆ ಅನುಗುಣವಾಗಿ ದರ್ಶನ ಸಮಯವನ್ನು ಒಂದು ಗಂಟೆಯಾಗಿ ವಿಸ್ತರಿಸಲಾಗಿದೆ. ಇದಲ್ಲದೇ ಸ್ಪಾಟ್ ಬುಕ್ಕಿಂಗ್ ಅಗತ್ಯಕ್ಕೆ ಮಾತ್ರ ಸೀಮಿತಗೊಳಿಸುವಂತೆ ಮುಖ್ಯಮಂತ್ರಿ ಸೂಚಿಸಿದರು.

ಶಬರಿಮಲೆ ದರ್ಶನಕ್ಕೆ ಅನುಕೂಲವಾಗುವಂತೆ ವಿವಿಧ ಹಂತಗಳಲ್ಲಿ ಸಮಾಲೋಚನೆ ಸಭೆಗಳನ್ನು ನಡೆಸಲಾಗಿತ್ತು. ಮುಖ್ಯಮಂತ್ರಿಗಳ ಭಾಗವಹಿಸುವಿಕೆಯೊಂದಿಗೆ ನಡೆದ ಸಭೆಗಳ ನಿರ್ಧಾರಗಳನ್ನು ಪರಿಣಾಮಕಾರಿಯಾಗಿ ಅನುಷ್ಠಾನಗೊಳಿಸಲಾಗುವುದು. ಮಹಿಳೆಯರ ಮತ್ತು ಮಕ್ಕಳ ದರ್ಶನ ವ್ಯವಸ್ಥೆಗೆ ವಿಶೇಷ ಗಮನ ಹರಿಸಬೇಕೆಂದು ಮುಖ್ಯಮಂತ್ರಿ ಹೇಳಿದರು.

ವಾಹನ ನಿಲುಗಡೆ ಪೂರ್ವ ನಿಯೋಜಿತವಾಗಿ ಮುಂದುವರೆಯುವುದು. ಅದಕ್ಕೆ ದೇವಸ್ವಂ ಮಂಡಳಿಯು ವ್ಯವಸ್ಥೆ ಮಾಡಬೇಕು. ಟ್ರಾಫಿಕ್ ನಿಯಂತ್ರಣದಲ್ಲಿ ನಿಷ್ಕರ್ಷವಾಗಿರಬೇಕು. ಪೊಲೀಸರ ಡ್ಯೂಟಿಯನ್ನು ಒಂದೇ ಬಾರಿಗೆ ಬದಲಾಯಿಸುವ ಬದಲು, ಅವರಲ್ಲಿ ಕೆಲವರನ್ನು ಉಳಿಸಿಕೊಂಡು ಬದಲಾಯಿಸುವುದು ಅವಶ್ಯಕ. ಶಬರಿಮಲೆಯಲ್ಲಿ ಕಳೆದ ಸೀಸನ್‌ಗಿಂತ ಈ ಬಾರಿ ಹೆಚ್ಚಿನ ಪೊಲೀಸ್ ಸೇನೆಯನ್ನು ನೇಮಿಸಲಾಗಿದೆ. ಸ್ವಯಂಸೇವಕರನ್ನು ಸೂಕ್ತ ಏಜೆನ್ಸಿಗಳಿಂದ ಆಯ್ಕೆ ಮಾಡಬೇಕು.
ಶಬರಿಮಲೆಯಲ್ಲಿ ಅಸಹಜವಾದದ್ದೇನೂ ನಡೆದಿಲ್ಲ. ಸಕಾಲದಲ್ಲಿ ಮಾಡಲಾದ ವ್ಯವಸ್ಥೆಗಳು ಮತ್ತು ಒದಗಿಸಿದ ಸೌಲಭ್ಯಗಳನ್ನು ಜನರಿಗೆ ಸಮಯಕ್ಕೆ ಸರಿಯಾಗಿ ತಿಳಿಸಲು ಮತ್ತು ತಪ್ಪು ತಿಳುವಳಿಕೆಯನ್ನು ಹರಡಿಸಲಿರುವ ಪ್ರಯತ್ನಗಳನ್ನು ಅರ್ಥಮಾಡಿಕೊಳ್ಳಲು ಮತ್ತು ಸರಿಪಡಿಸಲು ಹಸ್ತಕ್ಷೇಪ ಮಾಡುವ ಅಗತ್ಯವಿದೆ. ರಾಜ್ಯದಲ್ಲಿ ಮತ್ತು ಹೊರಗೆ ಹರಡುತ್ತಿರುವ ಸುಳ್ಳು ಸುದ್ದಿಗಳನ್ನು ಅರ್ಥಮಾಡಿಕೊಂಡು ಜನರಿಗೆ ಸತ್ಯಾಂಶವನ್ನು ತಿಳಿಸಬೇಕು. ಇಂತಹ ಕಾರ್ಯಗಳಿಗೆ ದೇವಸ್ವಂ ಮಂಡಳಿ ಅಧ್ಯಕ್ಷರು ಮತ್ತಿತರರು ನೇತೃತ್ವ ವಹಿಸಬೇಕು.

ಯಾತ್ರಾರ್ಥಿಗಳು ಬರುವ ಮಾರ್ಗಗಳಲ್ಲಿ ಸ್ವಚ್ಛತೆ ಕಾಪಾಡಬೇಕು. ಯಾತ್ರೆಗೆ ತೆರಳಿದ ಮಗುವಿನ ಸಾವಿಗೆ ಮುಖ್ಯಮಂತ್ರಿ ಸಂತಾಪ ಸೂಚಿಸಿದರು.

വെർച്ച്വൽ ക്യൂ; ഇന്ന് (ഡിസംബർ 12) ആറ് മണി വരെ 57,596 പേർ എത്തി

വെർച്ച്വൽ ക്യൂ വഴി ഡിസംബർ 12 ന് വൈകുന്നേരം 6 മണിവരെ 57,596 ഭക്തർ സന്നിധാനത്തെത്തി.

சபரிமலையில் ஒருங்கிணைந்த வசதிகளை அதிகரிக்க வேண்டும்

ஆலோசனைக் கூட்டத்தில் முதல்வர் பினராயி விஜயன் கருத்து

சபரிமலையில் பக்தர்கள் வருகை அதிகரித்துள்ளதால் ஒருங்கிணைந்த கூடுதல் வசதிகளை ஏற்படுத்த வேண்டும் என்று தேக்கடியில் நடந்த ஆலோசனைக் கூட்டத்தில் முதல்வர் பினராயி விஜயன் தெரிவித்தார்.
சபரிமலை ஐயப்பன் கோவிலில் கடந்த சில தினங்களாக பக்தர்கள் வருகை அதிகரித்துள்ளது. இந்நிலையில் பக்தர்களுக்கு ஏற்படுத்த வேண்டிய வசதிகள் குறித்த ஆலோசனைக் கூட்டம் தேக்கடியில் முதல்வர் பினராயி விஜயன் தலைமையில் நடந்தது.
கேரள தேவசம் போர்டு அமைச்சர் கே. ராதாகிருஷ்ணன், வனத்துறை அமைச்சர் ஏ.கே. சசீந்திரன், தலைமைச் செயலாளர் டாக்டர் வி.வேணு மற்றும் அதிகாரிகள் இந்தக் கூட்டத்தில் கலந்து கொண்டனர். திருவிதாங்கூர் தேவசம்போர்டு தலைவர் பி.எஸ்.பிரசாந்த், கேரள டிஜிபி ஷேக் தர்வேஷ் சாஹிப் மற்றும் மாவட்ட கலெக்டர்கள் காணொலி மூலம் கூட்டத்தில் கலந்து கொண்டனர்.
கூட்டத்தில் முதல்வர் பினராயி விஜயன் கூறியது: மண்டல காலத்தில் முதல் 19 நாட்களில் சராசரியாக தினமும் 62 ஆயிரம் பக்தர்கள் வந்தனர். டிசம்பர் 6ம் தேதி முதல் 4 நாட்கள் இந்த எண்ணிக்கை 88 ஆயிரமாக உயர்ந்தது. இதுதான் நெரிசல் அதிகரிக்க காரணமாக அமைந்தது. இதனால் நிலைமையை சமாளிக்க தரிசன நேரம் ஒரு மணி நேரம் அதிகரிக்கப்பட்டது.
இது தவிர உடனடி முன்பதிவு வசதியை அத்தியாவசிய கட்டங்களில் மட்டும் பயன்படுத்த வேண்டும். சபரிமலை பயணத்தை எளிமையாக்குவதற்கான திட்டங்களை ஏற்படுத்துவதற்காக இதற்கு முன்பு பலமுறை ஆலோசனைக் கூட்டங்கள் நடத்தப்பட்டன. முதல்வர் உள்பட கலந்து கொண்ட கூட்டங்களில் எடுக்கப்பட்ட முடிவுகளை அமல்படுத்த உரிய நடவடிக்கை எடுக்கப்படுகிறதா என்பது உறுதி செய்யப்படும்.
பெண்களுக்கும், குழந்தைகளுக்கும் ஏற்படுத்தப்பட்டுள்ள வசதிகளில் தனிக்கவனம் செலுத்த வேண்டும். வாகனங்களை நிறுத்துவது ஏற்கனவே முடிவு செய்தபடி நடைபெற வேண்டும். அதற்கு தேவசம்போர்டு உரிய நடவடிக்கைகளை மேற்கொள்ள வேண்டும். போக்குவரத்திலும் உரிய கவனம் செலுத்த வேண்டும். பணி முடிந்து செல்லும் காவலர்களை ஒட்டுமொத்தமாக மாற்றாமல் படிப்படியாக மாற்ற வேண்டும். கடந்த சீசனை விட இம்முறை கூடுதல் போலீசார் பணியில் ஈடுபடுத்தப்பட்டுள்ளனர்.
திறமையான ஏஜென்சிகளிடமிருந்து தன்னார்வலர்களை பணிக்கு அமர்த்த வேண்டும். சபரிமலையில் வழக்கத்தை விட விபரீதமாக எந்த சம்பவங்களும் நடைபெறவில்லை. சபரிமலையில் ஏற்படுத்தப்பட்டுள்ள மாற்றங்கள் மற்றும் வசதிகள் குறித்து உடனுக்குடன் மக்களுக்கு தெரிவிக்க நடவடிக்கைகள் மேற்கொள்ள வேண்டும். தவறான தகவல்களை பரப்ப முயற்சிப்பதை கண்டுபிடித்து அதைத் தடுக்க வேண்டும். தேவசம்போர்டு தலைவர் உள்பட அனைவரும் சபரிமலையில் தங்கியிருந்து இது போன்ற நடவடிக்கைகளை கண்காணிக்க வேண்டும்.
பக்தர்கள் வரும் பாதையில் தூய்மைப் பணிகளை உடனுக்குடன் நிறைவேற்ற வேண்டும். தரிசனத்திற்கு வந்த தமிழகத்தைச் சேர்ந்த சிறுமி மரணமடைந்ததில் என்னுடைய துக்கத்தை தெரிவித்துக் கொள்கிறேன். இவ்வாறு அவர் கூறினார்

ശബരിമലയിലെ ചടങ്ങുകൾ( 13.12.2023 )
…………..
പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ
3 ന്…. തിരുനട തുറക്കൽ.. നിർമ്മാല്യം
3.05 ന് …. പതിവ് അഭിഷേകം
3.30 ന് …ഗണപതി ഹോമം
3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 11 .30 മണി വരെയും നെയ്യഭിഷേകം
7.30 ന് ഉഷപൂജ
12 ന് ഇരുപത്തിയഞ്ച് കലശപൂജ
തുടർന്ന് കളഭാഭിഷേകം
12.30 ന് ഉച്ചപൂജ
1 മണിക്ക് ക്ഷേത്രനട അടയ്ക്കും.
വൈകുന്നേരം 3 മണിക്ക് ക്ഷേത്രനട തുറക്കും
6.30ന് ദീപാരാധന
6.45 ന് പുഷ്പാഭിഷേകം
9.30 മണിക്ക് …..അത്താഴപൂജ
10.50ന് ഹരിവരാസനം സങ്കീർത്തനം പാടി 11മണിക്ക് ശ്രീകോവിൽ നട അടയ്ക്കും.

error: Content is protected !!