പത്തനംതിട്ട ജില്ലാതല അറിയിപ്പുകള്‍ ( 28/11/2023)

ഗ്ലൂക്കോമീറ്റര്‍ ലഭിച്ചവര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം        
പത്തനംതിട്ട ജില്ലാ സാമൂഹ്യനീതി ഓഫീസ് മുഖേന സൗജന്യമായി ഗ്ലൂക്കോമീറ്റര്‍ അനുവദിച്ചു നല്‍കിയിട്ടുള്ള ഗുണഭോക്താക്കള്‍ക്ക് അഡീഷണല്‍ സ്ട്രിപ്പിന് വകുപ്പിന്റെ പോര്‍ട്ടലായ www.sjd.kerala.gov.in മുഖേനെ ഓണ്‍ലൈനായി  അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷിക്കുന്നവര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സുനീതി പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. ഫോണ്‍ :0468 2325168.അക്രഡിറ്റേഷന്‍ പുതുക്കല്‍ – അപേക്ഷ ക്ഷണിച്ചു
2024-ലെ മീഡിയ അക്രഡിറ്റേഷന്‍ റിന്യൂവലിന് ഡിസംബര്‍ 11 വരെ അപേക്ഷ സമര്‍പ്പിക്കാം.  www.iiitmk.ac.in/iprd/login.php എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ  ഐ ആന്‍ഡ് പി ആര്‍ ഡി. വെബ്‌സൈറ്റിന്റെ ഹോം പേജില്‍ മീഡിയ അക്രഡിറ്റേഷന്‍ റിന്യൂവല്‍ എന്ന ലിങ്കില്‍ പ്രവേശിച്ച് അക്രഡിറ്റേഷന്‍ പുതുക്കാം. ഓണ്‍ലൈനില്‍ റിന്യൂവല്‍ ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ അപേക്ഷയുടെ പ്രിന്റൗട്ട് ബ്യൂറോ ചീഫിന്റെയോ ന്യൂസ് എഡിറ്ററുടേയോ ഒപ്പും സീലും പതിപ്പിച്ച് ഡിസംബര്‍ 11 ന് വൈകിട്ട് അഞ്ചിനകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുകളില്‍ നിര്‍ബന്ധമായും എത്തിക്കണം.
(പിഎന്‍പി 3865/23)

മാധ്യമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സര്‍ക്കാരിന്റെ 2022 ലെ മാധ്യമഅവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു. 2022 ജനുവരി ഒന്നിനും 2022 ഡിസംബര്‍ 31 നുമിടയില്‍ പ്രസിദ്ധീകരിച്ച വികസനോന്മുഖറിപ്പോര്‍ട്ട്, ജനറല്‍ റിപ്പോര്‍ട്ട്, വാര്‍ത്താചിത്രം, കാര്‍ട്ടൂണ്‍ എന്നിവയ്ക്കും ഈ കാലയളവില്‍ സംപ്രേഷണം ചെയ്ത ടിവി വാര്‍ത്താ റിപ്പോര്‍ട്ട്, ക്യാമറ, വീഡിയോ എഡിറ്റിങ്, ടിവി ന്യൂസ് പ്രസന്റര്‍, മികച്ച അഭിമുഖം, സാമൂഹ്യശാക്തീകരണറിപ്പോര്‍ട്ട് എന്നിവയ്ക്കുമാണ് അവാര്‍ഡുകള്‍ നല്‍കുന്നത്.

സമൂഹത്തിലെ ഗുണകരമായ കാര്യങ്ങളെ സ്പര്‍ശിക്കുന്നതും വികസനം, സംസ്‌കാരം, സാമൂഹ്യജീവിതം തുടങ്ങിയ രംഗങ്ങളില്‍ അനുകരണീയ മാതൃകകള്‍ പ്രകാശിപ്പിക്കുന്നതുമായ ടിവി റിപ്പോര്‍ട്ടുകള്‍ക്കാണ് സാമൂഹ്യശാക്തീകരണറിപ്പോര്‍ട്ടിങ് അവാര്‍ഡ് നല്‍കുന്നത്.
വികസനോന്‍മുഖറിപ്പോര്‍ട്ടിങ്, ജനറല്‍ റിപ്പോര്‍ട്ടിങ്, കാര്‍ട്ടൂണ്‍ അവാര്‍ഡുകള്‍ക്കായി അവ പ്രസിദ്ധീകരിച്ച പത്രത്തിന്റെ ഒറിജിനല്‍ കട്ടിങ്ങിനു പുറമേ മൂന്നു പകര്‍പ്പുകള്‍ കൂടി അയയ്ക്കണം.  വാര്‍ത്താ ചിത്രത്തിന്റെ നാലു വലിയ പ്രിന്റുകളും ചിത്രം അച്ചടിച്ച പത്രത്തിന്റെ ഒരു കോപ്പിയും അയയ്്ക്കണം.
ടിവി വാര്‍ത്താ റിപ്പോര്‍ട്ടില്‍ മലയാളം ടിവി ചാനലുകളിലെ വാര്‍ത്താ ബുള്ളറ്റിനില്‍ സംപ്രേഷണം ചെയ്ത ഏഴുമിനിറ്റില്‍ കവിയാത്ത റിപ്പോര്‍ട്ടുകളാണ് സമര്‍പ്പിക്കേണ്ടത്. ഒരു വാര്‍ത്ത പലഭാഗങ്ങളായി നല്‍കാതെ സമഗ്രസ്വഭാവത്തോടെ ഒരു വാര്‍ത്താ റിപ്പോര്‍ട്ടായാണ് സമര്‍പ്പിക്കേണ്ടത്. ടിവി അവാര്‍ഡുകളിലെ എന്‍ട്രികള്‍ ഡിവിഡിയിലോ (മൂന്നു കോപ്പി), പെന്‍ഡ്രൈവിലോ നല്‍കാം. എന്‍ട്രിയോടൊപ്പം ടൈറ്റില്‍, ഉള്ളടക്കം, ദൈര്‍ഘ്യം, വിവരണപാഠം എന്നിവ എഴുതി നല്‍കണം.
പ്രസിദ്ധപ്പെടുത്തിയ പത്രം/ടിവി ചാനല്‍ എന്നിവയുടെ പേര്, തീയതി, മാധ്യമപ്രവര്‍ത്തകന്റെ കളര്‍ ഫോട്ടോ, മേല്‍വിലാസം, ഫോണ്‍നമ്പര്‍ എന്നിവ അടങ്ങിയ ബയോഡാറ്റ എന്‍ട്രിയോടൊപ്പം മറ്റൊരു പേജില്‍ ചേര്‍ത്തിരിക്കണം.  ഒരു വിഭാഗത്തിലേക്ക് ഒരു എന്‍ട്രി മാത്രമായിരിക്കും പരിഗണിക്കുന്നത്. ഒരു വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള എന്‍ട്രി മറ്റൊരു വിഭാഗത്തിലേക്ക് പരിഗണിക്കില്ല. കവറിന് പുറത്ത്  മത്സരവിഭാഗം ഏതെന്ന് രേഖപ്പെടുത്തിയിരിക്കണം. എന്‍ട്രി അപേക്ഷകന്‍ തയാറാക്കിയതാണെന്നതിന് ന്യൂസ് എഡിറ്ററുടേയോ മറ്റു അധികാരിയുടേയോ സാക്ഷ്യപത്രവും വയ്ക്കണം.
എന്‍ട്രികള്‍  ഡിസംബര്‍ 20ന് വൈകിട്ട് അഞ്ചു മണിക്കകം ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, ഗവണ്‍മെന്റ് സെക്രട്ടേറിയേറ്റ്, തിരുവനന്തപുരം – 695 001 എന്ന വിലാസത്തില്‍ ലഭിക്കണം. അവാര്‍ഡ് സംബന്ധിച്ച മാര്‍ഗരേഖ www.prd.kerala.gov.in ല്‍ പരിശോധിക്കാം.മത്സ്യത്തൊഴിലാളികളില്‍ അപേക്ഷ ക്ഷണിച്ചു
സംസ്ഥാനഫിഷറീസ് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ പത്തനംതിട്ട ജില്ലയില്‍ കാലാകാലങ്ങളായി നടപ്പാക്കി വരുന്ന ഉള്‍നാടന്‍ സമ്പാദ്യസമാശ്വാസപദ്ധതിയില്‍ 2024-25 വര്‍ഷം ചേരുവാന്‍  താത്പര്യമുളള അംഗീകൃത മത്സ്യത്തൊഴിലാളികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.   18 വയസ് പൂര്‍ത്തിയായവരും 60 വയസ് കഴിയാത്തവരും ഫിഷറീസ്  ഇന്‍ഫര്‍മേഷന്‍   മാനേജ്മെന്റ്  സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്തവരും മത്സ്യത്തൊഴിലാളി  ക്ഷേമനിധി അംഗത്വമുളളവരുമായ പരമ്പരാഗതമത്സ്യത്തൊഴിലാളികളില്‍ നിന്നാണ് അപേക്ഷ സ്വീകരിക്കുന്നത്.

പദ്ധതിയില്‍ അംഗങ്ങളാകാന്‍ ആഗ്രഹിക്കുന്നവര്‍ മത്സ്യത്തൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ 2023  മാര്‍ച്ച് മാസം വരെ തുക അടച്ചതിന്റെ രസീത്,  ക്ഷേമനിധി പാസ്ബുക്ക്,   റേഷന്‍കാര്‍ഡ്,   ഏതെങ്കിലും  ദേശസാല്‍കൃത/ ഷെഡ്യൂള്‍ഡ്  ബാങ്കില്‍  അക്കൗണ്ട്  എടുത്ത  പാസ്  ബുക്കിന്റെ  പകര്‍പ്പ്,    കഴിഞ്ഞ  ആറുമാസത്തിനകം  എടുത്ത രണ്ട്  പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജനുവരി  മാസത്തെ ഗുണഭോക്തൃവിഹിതം  500രൂപ എന്നിവ സഹിതം  തിരുവല്ല മത്സ്യഭവന്‍ ഓഫീസില്‍  ജനുവരി  24, 25 തീയതികളില്‍ രാവിലെ 11 മുതല്‍  വൈകിട്ട് നാലുവരെയുള്ള സമയത്ത്  നേരിട്ട്  ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം.
ഫോണ്‍ : 0468 2967720, 0469 2999096

യോഗം ചേരും

ജലജീവന്‍ മിഷന്‍ പദ്ധതികളുമായി ബന്ധപ്പെട്ടു ജില്ലാതലശുചിത്വമിഷന്‍ സമിതി 16-ാമത് യോഗം നവംബര്‍ 30 ന് പകല്‍ മൂന്നിന് കളക്ടറേറ്റില്‍ ചേരും.സൗജന്യപരിശീലനം
നാറാണംമൂഴി ഗ്രാമപഞ്ചായത്തില്‍ ജില്ലാവ്യവസായകേന്ദ്രവും പത്തനംതിട്ട എസ് ബി ഐ ഗ്രാമീണസ്വയം തൊഴില്‍ പരിശീലനകേന്ദ്രവും ചേര്‍ന്നു  ഡിസംബര്‍ നാലു മുതല്‍ ആരംഭിക്കുന്ന 10 ദിവസത്തെ ഫാസ്റ്റ് ഫുഡ് സ്റ്റാള്‍  ഉദ്യമി പരിശീലനത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ 08330010232, 0468 2270243.

സര്‍വെ റിക്കാര്‍ഡുകള്‍ പരിശോധിക്കാന്‍ അവസരം

വളളിക്കോട് വില്ലേജില്‍ ഉള്‍പ്പെട്ടുവരുന്ന പ്രദേശങ്ങളിലെ ഡിജിറ്റല്‍ സര്‍വെ റിക്കാര്‍ഡുകള്‍  ഡിസംബര്‍ 26 വരെ വളളിക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസിന് എതിര്‍വശത്തുളള വളളിക്കോട് ഡിജിറ്റല്‍ സര്‍വെ ക്യാമ്പ് ഓഫീസില്‍ പരിശോധനയ്ക്കായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ഭൂവുടമസ്ഥര്‍ക്ക് https://entebhoomi.kerala.gov.in പോര്‍ട്ടല്‍ സന്ദര്‍ശിച്ച് ഭൂമിയുടെ രേഖകള്‍ ഓണ്‍ലൈനായും പരിശോധിക്കാം.
റിക്കാര്‍ഡുകളില്‍ പരാതിയുണ്ടെങ്കില്‍ 30 ദിവസത്തിനകം അടൂര്‍ റീസര്‍വെ സൂപ്രണ്ടിനു ഫോറം നമ്പര്‍ 160 ല്‍ നേരിട്ടോ എന്റെ ഭൂമി പോര്‍ട്ടല്‍ മുഖേന  ഓണ്‍ലൈനായോ അപ്പീല്‍ സമര്‍പ്പിക്കാം. നിശ്ചിത സമയത്തിനുളളില്‍ അപ്പീല്‍ സമര്‍പ്പിക്കാത്ത പക്ഷം  റീസര്‍വെ റിക്കാര്‍ഡുകളില്‍ രേഖപ്പെടുത്തിയിട്ടുളള ഭൂവുടമസ്ഥരുടെ പേരുവിവരം, അതിരുകള്‍, വിസ്തീര്‍ണം എന്നിവ കുറ്റമറ്റതായി പ്രഖ്യാപിച്ച് സര്‍വെ അതിരടയാളനിയമം അനുസരിച്ച് ഫൈനല്‍ നോട്ടിഫിക്കേഷന്‍ പരസ്യപ്പെടുത്തി റിക്കാര്‍ഡുകള്‍ അന്തിമമാക്കും.

ഏകദിനവര്‍ക്ഷോപ്പ്

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്മെന്റ് (കീഡ്)  ഡിജിറ്റല്‍ എംഎസ്എംഇ എന്ന വിഷയത്തില്‍ ഏകദിനവര്‍ക്ഷോപ്പ്  സംഘടിപ്പിക്കുന്നു. ഡിസംബര്‍ രണ്ടിന് രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെ അങ്കമാലി  കീഡ് ക്യാമ്പസിലാണ് പരിശീലനം. താത്പര്യമുളളവര്‍ കീഡിന്റെ വെബ്സൈറ്റായ  www.kied.info യില്‍ നവംബര്‍ 30 ന് അകം അപേക്ഷിക്കണം. ഫോണ്‍: 0484 2532890, 2550322, 9946942210.പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ നിയമനം
കോന്നി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സൂപ്രണ്ട് ഓഫീസിലേക്കു കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് പബ്ലിക് റിലേഷന്‍സ് ഓഫീസറുടെ ഒരു ഒഴിവിലേക്കു താല്‍ക്കാലികജീവനക്കാരെ നിയമിക്കുന്നു. യോഗ്യത : എംഎസ്ഡബ്ല്യൂ /എംബിഎ, എംപിഎച്ച്, കമ്പ്യൂട്ടര്‍ പരിജ്ഞാനം. പ്രായപരിധി 18-40 വയസ്. അപേക്ഷകര്‍ കേന്ദ്ര സര്‍ക്കാരിന്റെയോ സംസ്ഥാനസര്‍ക്കാരിന്റെയോ അംഗീകാരമുളള സര്‍വകലാശാലകളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയവരായിരിക്കണം.  അപേക്ഷകര്‍ യോഗ്യത, വയസ്,  പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ രേഖകളും  പകര്‍പ്പുകളും സഹിതം ഡിസംബര്‍ ആറിന് രാവിലെ 10 ന് മുമ്പായി പ്രിന്‍സിപ്പല്‍/സൂപ്രണ്ട് ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യുവിന് ഹാജരാകണം.  രജിസ്‌ട്രേഷന്‍ അന്നേ ദിവസം രാവിലെ ഒന്‍പത് മുതല്‍ 10 വരെ. ഫോണ്‍ :  0468 2344801.

താലൂക്ക് വികസന സമിതി യോഗം ഡിസംബര്‍ രണ്ടിന്
കോഴഞ്ചേരി താലൂക്ക് വികസനസമിതി യോഗം ഡിസംബര്‍ രണ്ടിന് രാവിലെ 11 ന് പത്തനംതിട്ട മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
error: Content is protected !!