കോന്നി മെഡിക്കൽ കോളേജ് 24 മണിക്കൂറും പ്രവർത്തിപ്പിക്കണം :ആർ.എസ്. പി 

 

Konnivartha. Com :കോന്നി മെഡിക്കൽ കോളേജ് ഇരുപത്തി നാല് മണിക്കൂറും പ്രവർത്തിപ്പിക്കണമെന്ന് ആ എസ് പി പത്തനംതിട്ട ജില്ലാ സെക്രട്ടറി അഡ്വ. കെ എസ് ശിവകുമാർ ആവശ്യപ്പെട്ടു.

ആർ എസ് പി കോന്നി ടൗൺ കമ്മറ്റി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .

ഇപ്പോൾ മെഡിക്കൽ കോളേജ് പ്രവർത്തിക്കുന്നത് പണ്ടുകാലത്തെ ഗ്രാമച്ചന്തകൾ പ്രവർത്തിച്ചിരുന്നതുപോലെ 9 മണിമുതൽ ഉച്ചക്ക് 1 മണിവരെയാണ് . 1 മണിക്ക് പൂട്ടികെട്ടി പോകുന്നതുകാരണം ഒ പ്പിയിൽ ജില്ലയുടെ മലയോര പ്രദേശങ്ങളിൽ നിന്നും വരുന്ന രോഗികൾക്കു ചികിത്സ കിട്ടാത്ത സാഹചര്യമാണുള്ളത് . ഇതിന് എത്രയും പെട്ടന്നു പരിഹാരം കണ്ടില്ലെങ്കിൽ ആർ എസ് പി ശക്തമായ സമരപരിപാടികൾ ആരംഭിക്കും .

ആർ എസ് പി കോന്നി ടൗൺ കമ്മറ്റിയുടെ സെക്രട്ടറിയായി ഡാനിയേൽ ബാബുവിനേയും ,ഐക്യമഹിളാ സംഘം കോന്നി ടൗൺ സെക്രട്ടറിയായി അനിത ബിജുവിനെയും തിരഞ്ഞെടുത്തു .

തോമസ് ജോസഫ്,ബാബു ചാക്കോ,രവിപിള്ള ,ഡാനിയേൽ ബാബു , ഡാനിയേൽ ബാബു കുമ്പുകാട്ട് ,അനിത ബിജു,രാജി ദിനേശ് ,ഗോപകുമാർ പുളിക്കമണ്ണിൽ,ശശിധരൻ നായർ എന്നിവർ സംസാരിച്ചു.

 

error: Content is protected !!