കേരളീയം : വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 05/11/2023)

 

ദുരന്തമുഖത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കളികളിലൂടെ പകര്‍ന്ന് പ്രദര്‍ശനം

konnivartha.com: കളികളിലൂടെയും സമ്മാനങ്ങളിലൂടെയും ദുരന്തമുഖത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്കു പകര്‍ന്നു നല്‍കി ദുരന്തനിവാരണ അതോറിറ്റി (കെ.എസ്.ഡി.എം.എ)യുടെ പ്രദര്‍ശനം. കേരളീയത്തിന്റെ ഭാഗമായി ‘സുരക്ഷായാനം, സുരക്ഷിത കേരളത്തിനായി’ എന്ന പേരില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (കെ.എസ്.ഡി.എം.എ)സംഘടിപ്പിക്കുന്ന പ്രദര്‍ശനത്തിലാണ് കളികള്‍വഴി ദുരന്ത സാക്ഷരതാപാഠങ്ങള്‍ പകരുന്നത്. വെള്ളയമ്പലത്തെ അതോറിറ്റിയുടെ കെട്ടിടത്തില്‍ മൂന്നു നിലകളിലായാണ് പ്രദര്‍ശനം.

കുട്ടികള്‍ മുഖേന ദുരന്തസാക്ഷരത വീടുകളില്‍ എത്തിക്കാന്‍ ഉദ്ദേശിച്ചാണിത്. ഏഴു കളികള്‍ ഒരുക്കിയിട്ടുണ്ട്. 20 സെക്കന്റ് സമയത്തിനുള്ളില്‍ എമര്‍ജന്‍സി കിറ്റ് നിറയ്ക്കല്‍, സേഫ് സോണ്‍ ആയ പച്ച നിറത്തിലേക്ക് കൃത്യമായി ഷൂട്ട് ചെയ്യല്‍, ചേരുംപടി ചേര്‍ക്കല്‍ തുടങ്ങിയ രസകരമായ കളികള്‍ വഴി ദുരന്തവേളയില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ കൃത്യമായി കുട്ടികളില്‍ എത്തുന്ന തരത്തിലാണ് കളികള്‍ ഒരുക്കിയിരിക്കുന്നത്. കളി ജയിച്ചാല്‍ അപ്പോള്‍ തന്നെ ചോക്ലേറ്റ് ആയും സ്മൈലി ബോള്‍ ആയും പേന ആയുമൊക്ക സമ്മാനം ഉറപ്പ്.

കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങളാണ് വിശദീകരിക്കുന്നത്. ദുരന്തസാധ്യതയെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ നല്‍കുന്ന വിധം മുതല്‍ ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ വരെ വിശദീകരിച്ചു നല്‍കുന്നുണ്ട് ഇവിടെ. ഒന്നാം നിലയില്‍ ജലസുരക്ഷയെക്കുറിച്ച് ആറുമിനിറ്റ് ദൈര്‍ഘ്യമുള്ള ‘നീരറിവ്’ എന്ന ചിത്രത്തിന്റെ പ്രദര്‍ശനവുമുണ്ട്. ദിവസവും ശരാശരി 250 കുട്ടികളും അത്ര തന്നെ മുതിര്‍ന്നവരും കെ.എസ്.ഡി.എം.എയുടെ പ്രദര്‍ശനം സന്ദര്‍ശിക്കുന്നു.

പാലുത്പന്നങ്ങള്‍ കാണാനും രുചിക്കാനും മില്‍ക്ക് ആന്‍ഡ് ചോക്ലേറ്റ് ഫെസ്റ്റിവല്‍

പാലില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന മൂല്യവര്‍ധിത ഉത്പ്പന്നങ്ങളെ അറിയാം,രുചിക്കാം. യൂണിവേഴ്‌സിറ്റി കോളജില്‍ കേരളീയത്തിന്റെ ഭാഗമായുള്ള ഭക്ഷ്യമേളയില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ് മില്‍ക്ക് ആന്‍ഡ് ചോക്ലേറ്റ് ഫെസ്റ്റിവല്‍. ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്ഥാപനങ്ങളും വിവിധ ട്രെയിനിംഗ് സെന്ററുകളില്‍നിന്നു പരിശീലനം ലഭിച്ച ചെറുകിട സംരംഭകരുമാണ് മേളയില്‍ പങ്കെടുക്കുന്നത്.

വൈവിധ്യങ്ങളായ പാലുത്പ്പന്നങ്ങള്‍ സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. മില്‍മയുടെ പേട, മില്‍ക്ക് ചോക്ലേറ്റ്, ഐസ്‌ക്രീം, പനീര്‍, കുല്‍ഫി, മില്‍ക്കോയുടെ കേക്ക്, മില്‍ക്ക് ഹല്‍വ, എം.പി.എം.എഫ്.സിയുടെ കുക്കീസ്, പാലട എന്നിവയാണ് പ്രധാനമായും വിപണനത്തിനുള്ളത്.

ബ്രെഡ് പിസ വിത്ത് ചീസ്, ചീസ് സാന്‍വിച്ച്, പാസ്ത, ചീസ് ബര്‍ഗര്‍, യോഗര്‍ട്ട് ഷേക്ക്, ബര്‍ഫി, ചോക്ലേറ്റ് ബര്‍ഫി, കലാകാന്ത്, ഛന്ന, ഖോവ കേക്ക്, ഛന്ന മുര്‍ഖി, ഗുലാബ് ജാം, രസഗുള, പനീര്‍ കട്‌ലറ്റ്, പനീര്‍ ഓംലെറ്റ്, സിപ്അപ്, മില്‍ക്ക് ലഡു, ഹല്‍വ, നാന്‍ഖട്ടായി, നെയ്യ് ബിസ്്ക്കറ്റ്, വേ ഡ്രിങ്ക്‌സ്, കാരറ്റ് ഫ്രോസന്‍ ഡെസര്‍ട്ട്, ലെസി, പുഡിംഗ്, കൂള്‍പായസം, സംഭാരം തുടങ്ങി നിരവധി രുചികള്‍ ഒരുക്കിയാണ് മില്‍ക്ക് ആന്‍ഡ് ചോക്ലേറ്റ് ഫെസ്റ്റിവല്‍ സന്ദര്‍ശകരെ സ്വീകരിക്കുന്നത്.

കേരളീയം: മാധ്യമ സെമിനാര്‍ (നവംബര്‍-6)

കേരളീയം 2023ന്റെ ഭാഗമായി ‘ജനാധിപത്യത്തില്‍ മാധ്യമങ്ങളുടെ പങ്ക്, മാറുന്ന മാധ്യമ രംഗം’ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാര്‍  (നവംബര്‍- 6) സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിക്കുന്ന സെമിനാറില്‍ പ്രശസ്ത മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുക്കും.

രാവിലെ 9.30 മുതല്‍ 1.30 വരെയാണു സെമിനാര്‍. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സെമിനാറില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സെക്രട്ടറി മിനി ആന്റണി വിഷയാവതരണം നടത്തും. ജോണ്‍ ബ്രിട്ടാസ് എം.പി. മോഡറേറ്ററാകുന്ന ആദ്യ സെഷനില്‍ ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ജേര്‍ണലിസം  ചെയര്‍മാന്‍ ശശികുമാര്‍, കോണ്‍ഫ്ളുവന്‍സ് മീഡിയ ഫൗണ്ടറും സി.ഇ.ഒയുമായ ജോസി ജോസഫ്, ദ ഹിന്ദു ഡെപ്യൂട്ടി എഡിറ്റര്‍ വിജൈത സിങ് എന്നിവര്‍ പങ്കെടുക്കും.

രണ്ടാമത്തെ സെഷനില്‍ ദ ടെലഗ്രാഫ് എഡിറ്റര്‍ അറ്റ് ലാര്‍ജ് ആര്‍. രാജഗോപാല്‍, എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ എന്‍.പി. ഉല്ലേഖ്, ദ വയര്‍ ഫൗണ്ടിങ് എഡിറ്റര്‍ എം.കെ. വേണു, ദ വയര്‍ ചീഫ് എഡിറ്റര്‍ സീമ ചിഷ്തി എന്നിവരുംപങ്കെടുക്കും.

സൈക്കിള്‍ യജ്ഞവും; സിനിമാകൊട്ടകയും പഴമയുടെ കാഴ്ചകളുമായി സാല്‍വേഷന്‍ ആര്‍മി ഗ്രൗണ്ട്

സൈക്കിള്‍ യജ്ഞവും ട്രൗസറിട്ട പഴയ പൊലീസുകാരനും അഞ്ചലാപ്പീസും മലയാളിയെ വീണ്ടും ഓര്‍മിപ്പിച്ച് കേരളീയം വേദിയായ സാല്‍വേഷന്‍ ആര്‍മി ഗ്രൗണ്ട്. പോയകാലത്തെ നിത്യക്കാഴ്ചകളെ ഓര്‍മിപ്പിക്കുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങളാണ് സാല്‍വേഷന്‍ ആര്‍മി ഗ്രൗണ്ടിലെ വേദിയില്‍ ഒരുക്കിയിരിക്കുന്നത്. ട്രൗസറിട്ട്, തൊപ്പിയും അണിഞ്ഞ് വടിയും പിടിച്ചു നില്‍ക്കുന്ന പഴയകാല പൊലീസുകാര്‍, പാന്റും തൊപ്പിയും ഇട്ട ഇന്നത്തെ പൊലീസുകാരുടെ ഇടയില്‍ ഒരു കൗതുക കാഴ്ച്ചയാവും.

മാറുന്ന തലമുറയ്ക്കൊപ്പം മാഞ്ഞുപോയ സൈക്കിള്‍ യജ്ഞം അതേപടി ഇവിടെ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. മൈതാനത്തിനു നടുക്ക് ടെന്റ് കെട്ടി പഴയ കാല ഡിസ്‌കോ ഗാനങ്ങള്‍ക്കും സിനിമാ ഗാനങ്ങള്‍ക്കും ഒപ്പം ചുവടുവയ്ക്കുന്ന നര്‍ത്തകര്‍ക്ക് ചുറ്റും സൈക്കിളില്‍ വട്ടം കറങ്ങുന്ന അഭ്യാസി, ട്യൂബ് ലൈറ്റ് ദേഹത്ത് അടിച്ചുപൊട്ടിക്കുക, നെഞ്ചില്‍ അരകല്ല് വച്ച് അരികുത്തുക എന്നിങ്ങനെയുള്ള വിവിധ സാഹസിക പ്രകടനങ്ങള്‍ കാണാന്‍ നിരവധി സന്ദര്‍ശകരാണ് ഇവിടെ എത്തുന്നത്. ഷീറ്റ് കൊണ്ടു മറച്ചു ബെഞ്ചിട്ട കുത്തുകള്‍ ഉള്ള സ്‌ക്രീനും ഫിലിം റീലുകള്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന പ്രോജക്ടറും കാണിച്ചു തരുന്ന പഴയ ‘സിനിമാകൊട്ടക’ കാണാനും വലിയ തിരക്കാണ്. പഴയ കാലത്തെ പോസ്റ്റ് ആഫീസായ ‘അഞ്ചലാപ്പീസി’നെയും പഴമയുടെ ഫീലില്‍ അവതരിപ്പിക്കുന്നുണ്ട്.

ഓലമേഞ്ഞ കുടിലില്‍ റാന്തലിന്റെ മുന്നിലിരുന്ന് പഠിക്കുന്ന കുട്ടികളും, ചാരു കസേരയില്‍ ഇരുന്ന് പഠിപ്പിക്കുന്ന ആശാനും അടങ്ങുന്ന ‘കുടിപ്പള്ളിക്കൂടം’ മലയാളികളുടെ മുഴുവന്‍ പഴയകാല സ്മരണകളുടെ പ്രതീകമാണ്. ഇവ കൂടാതെ കടമ്പനാടന്റെ ഓലമേഞ്ഞ ചായക്കട, ചെറിയ ബസ് വെയ്റ്റിങ് ഷെഡ്, പാട്ടു കേള്‍ക്കുന്ന ഗ്രാമഫോണ്‍ എന്നിവയും പ്രതീകാത്മകമായി അവതരിപ്പിച്ചിട്ടുണ്ട്.

സംരംഭങ്ങളുടെ അഭിമാന പ്രദര്‍ശനവുമായി പുത്തരിക്കണ്ടം മൈതാനം

കേരളീയത്തോടനുബന്ധിച്ച് പുത്തരിക്കണ്ടത്ത് ഒരുക്കിയ പ്രദര്‍ശന – വിപണന മേളയില്‍ അഭിമാനമായി സംരംഭങ്ങള്‍. വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പൊതു-സ്വകാര്യ മേഖലകളില്‍ ഉള്‍പ്പടെയുള്ള 120 സംരംഭങ്ങളാണ് വിപണന മേളയില്‍ പുത്തരിക്കണ്ടത്ത് മാത്രമായുള്ളത്.

ഭക്ഷ്യസംസ്‌കരണം, തടി/കരകൗശല വസ്തുക്കള്‍, ആയുര്‍വേദം, മരുന്നുകള്‍, ശുചിത്വ പരിപാലന വസ്തുക്കള്‍, അടുക്കള സാധനങ്ങള്‍, തേന്‍, അഗ്രോ ഫുഡ്, പേപ്പര്‍ ഉത്പ്പന്നങ്ങള്‍, ഹാന്‍ഡ് ലൂം, ഫര്‍ണിച്ചര്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ബാംബൂ ഉത്പ്പന്നങ്ങള്‍, റെക്സിന്‍, ലെഥര്‍ ഉത്പന്നങ്ങള്‍, ലീഫ് പ്ലേറ്റുകള്‍, മണ്‍പാത്രങ്ങള്‍, കൈത്തറി ഖാദി ഉത്പ്പന്നങ്ങള്‍, മെഡിക്കല്‍ -വെല്‍നെസ് ഉത്പ്പന്നങ്ങള്‍, തുണിത്തരങ്ങള്‍, കെമിക്കല്‍ ഉത്പ്പന്നങ്ങള്‍, വളം നിര്‍മാണം, സോപ്പു നിര്‍മാണം തുടങ്ങിയ വ്യത്യസ്ത സംരംഭങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയുമാണ് മേളയിലുള്ളത്.

യുവ സംരംഭകര്‍, സ്ത്രീ സംരംഭകര്‍ , വിവിധ കൂട്ടായ്മകള്‍ എന്നിവയുടെ നേതൃത്വത്തില്‍ വിജയകരമായി നടക്കുന്ന സ്ഥാപനങ്ങളാണ് മേളയില്‍ കൂടുതലും. മോഹന്‍, സാഹിന, സജി, ലേഖ, കുഞ്ഞുമോള്‍ തുടങ്ങിയവരെല്ലാം മേളയിലെ പുതുസംരംഭകരില്‍ ചിലര്‍ മാത്രം. പ്രദര്‍ശന വിപണന മേള സന്ദര്‍ശിക്കാനെത്തുന്നവര്‍ ഉത്പന്നങ്ങള്‍ വാങ്ങിക്കുന്നതിനാല്‍ പുത്തരിക്കണ്ടം മൈതാനത്ത് കച്ചവടം പൊടിപൊടിക്കുകയാണ്.

ഹിറ്റായി മിറാക്കിള്‍ ഫ്രൂട്ട് ; അപൂര്‍വ ഫലവൃക്ഷത്തൈകളുടെ പ്രദര്‍ശനം കാണാന്‍ വന്‍ തിരക്ക്

മലയാളികള്‍ മറന്നു തുടങ്ങിയ ഫലവൃക്ഷങ്ങളുടെ പ്രദര്‍ശനം ഒരുക്കി ജവഹര്‍ലാല്‍ നെഹ്‌റു ട്രോപിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍. പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന പൂച്ചപ്പഴം, ഓറഞ്ചിന്റെ മണമുള്ള കൊറണ്ടി പഴം, മുന്തിരിയുടെ ഗുണമുള്ള കാട്ടുമുന്തിരി, ഞാവല്‍ പഴത്തിന്റെ രുചിയുള്ള കരിഞ്ഞാറ തുടങ്ങി കേരളത്തിന്റെ കാലാവസ്ഥക്ക് അനുയോജ്യമായ പലതരം പഴച്ചെടികളാണ് എല്‍.എം.എസ് കോമ്പൗണ്ടിലെ മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പേരുപോലെ അത്ഭുതപ്പെടുത്തുന്ന രുചിയുള്ള മിറാക്കിള്‍ ഫ്രൂട്ടാണ് കൗതുകമുണര്‍ത്തുന്ന മറ്റൊന്ന്. ഈ പഴം കഴിച്ച ശേഷം എന്തു കഴിച്ചാലും നാവില്‍ ഏറെനേരം മധുരം തങ്ങിനില്‍ക്കും.

പ്രത്യേക വളപ്രയോഗം വേണ്ടാത്ത നാടന്‍ പഴങ്ങളാണ് കൂടുതലും. കവറുകളിലും ചട്ടികളിലും നടാന്‍ കഴിയുന്ന തരത്തിലുള്ളവയാണ് ബെല്‍ ചാമ്പയ്ക്ക. അധികം ഉയരം വയ്ക്കില്ലെങ്കിലും വലിയ കായകളാണ് ഇതിന്റെ പ്രത്യേകത. ഇതിനുപുറമേ, നാടന്‍ പേര, നാട്ടു മാവ്, കോട്ടൂര്‍ക്കോണം, ചൈനീസ് ഓറഞ്ച്, മല ആപ്പിള്‍, കിര്‍ണി, ജബോട്ടിക്ക തുടങ്ങിവയും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇരപിടിയന്‍ വിഭാഗത്തില്‍ പെട്ട നെപ്പന്തസ് ( പിക്ചര്‍ പ്ലാന്റ് )ചെടിക്കും ആവശ്യക്കാര്‍ ഏറെയാണ്. പ്രാണികളെ ആകര്‍ഷിച്ച് നശിപ്പിക്കുന്ന ഇനമാണിവ. ഇലയുടെ അഗ്രത്തില്‍ കാണപ്പെടുന്ന സഞ്ചിയുടെ ആകൃതിയില്‍ രൂപപ്പെട്ടിരിക്കുന്ന പിക്ചറിലേക്കു പ്രാണികളെ ആകര്‍ഷിച്ചാണു കെണിയില്‍പ്പെടുത്തുന്നത്. അപൂര്‍വങ്ങളായ ചെടികള്‍ പരിചയപ്പെടുന്നതിനും വാങ്ങുന്നതിനുമുള്ള വേദി കൂടിയായിമാറികേരളീയം.

ചെമ്പ് ചായ,ഖാട്ടി റോള്‍, മൊഹബത്ത് കാ സര്‍ബത്ത്: രുചിവീഥീയൊരുക്കി സ്ട്രീറ്റ് ഫുഡ് ഫെസ്റ്റിവല്‍

തട്ടുദോശ മുതല്‍ കേരള-കൊല്‍ക്കത്ത ഫ്യൂഷന്‍ വിഭവങ്ങള്‍ വരെ നിരന്ന രുചിവീഥിയുമായി കേരളീയത്തിലെ സ്ട്രീറ്റ് ഫുഡ്ഫെസ്റ്റ്. യൂണിവേഴ്സ്റ്റി കോളജ് മുതല്‍ വാന്റോസ് ജങ്ഷന്‍ വരെയുള്ള റോഡിലാണ് വേറിട്ട രുചിയുടെ നീളന്‍ തെരുവ് കേരളീയത്തിലെത്തുന്ന ഭക്ഷണപ്രേമികളെ മാടിവിളിക്കുന്നത്. 17 സ്റ്റാളുകളാണ് സ്ട്രീറ്റ് ഫെസ്റ്റിന്റെ ഭാഗമായുള്ളത്.

യൂണിവേഴ്സിറ്റി കോളജിനു സമീപമുള്ള ആദ്യ ‘തട്ടുകടയില്‍’ ചെമ്പില്‍ ചായയുമായാണ് സ്ട്രീറ്റ് ഫുഡ് ഫെസ്റ്റ് സന്ദര്‍ശകരെ വരവേല്‍ക്കുന്നത്. കൂടെ പഴംപൊരി ബീഫ്, നെയ്യപ്പം ബീഫ്, കേക്ക് ബീഫ് എന്നിവയുടെ കോമ്പോ 100 രൂപ നിരക്കില്‍ ലഭിക്കും.
കൊല്‍ക്കത്ത- ട്രാവന്‍കൂര്‍ ഫ്യൂഷന്‍ വിഭവങ്ങളുടെ കാല്‍വന്‍ -കോര്‍ സ്റ്റാളാണ് സ്ട്രീറ്റ് ഫുഡ് ഫെസ്റ്റിലെ മറ്റൊരു വേറിട്ട വിഭവം. കൊല്‍ക്കത്തയില്‍ നിന്നുള്ള സുഗന്ധ വ്യജ്ഞനങ്ങള്‍ നാടന്‍ ഉല്‍പന്നങ്ങളില്‍ ചേര്‍ത്തുള്ള പാചകമാണ് ഇവിടത്തെ പ്രത്യേകത. ദേശീയ വോളിബോള്‍ ടീം മുന്‍ അംഗവും നിലവില്‍ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എന്‍ജിനീയറുമായ സാരംഗ് ശാന്തിലാലും കൊല്‍ക്കത്ത സ്വദേശിനിയായ ഭാര്യ ശ്രീജിതയുമാണ് കാല്‍വന്‍ -കോറിന് പിന്നില്‍. ഇവിടത്തെ ഖാട്ടി റോളിനാണ് ആരാധകര്‍ കൂടുതല്‍. എഗ് ചിക്കന്‍ കബാബ്, എഗ് ബീഫ് റോസ്റ്റ്, കാല്‍-വന്‍കോര്‍ ചിക്കന്‍ ദം ബിരിയാണി എന്നിവയാണ് മറ്റു വിഭവങ്ങള്‍.

ഡല്‍ഹി സ്‌പെഷ്യല്‍ മൊഹബത്ത് കാ സര്‍ബത്ത്, തണ്ണിമത്തന്‍, മില്‍ക്ക്‌മെയ്ഡ്, ഐസ് ക്യൂബ് മിക്‌സ്ഡ് പാനീയം എന്നിവ 50 രൂപയ്ക്കു ലഭിക്കും. അണ്ടിപരിപ്പ് പായസം, ആപ്പിള്‍ പായസം, അട- പാലട പ്രഥമന്‍ എന്നിവ ഒരു ഗ്ലാസിന് 40-50 രൂപയ്ക്കു ലഭിക്കും.
ജൈവ- അജൈവ മാലിന്യങ്ങള്‍ പ്രത്യേകം തരം തിരിച്ച് കോര്‍പറേഷന്റെ നേതൃത്വത്തില്‍ ഹരിത കര്‍മസേന ശേഖരിച്ച് ശുചിത്വവും ഉറപ്പാക്കിയാണ് ഭക്ഷ്യമേള പുരോഗമിക്കുന്നത്.

കേരളീയത്തില്‍ (നവംബര്‍ 6) ന്

*സെമിനാര്‍*

വേദി:നിയമസഭാ ഹാള്‍
വിഷയം:കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം
അധ്യക്ഷന്‍:ഡോ.ആര്‍.ബിന്ദു(ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി)
വിഷയാവതരണം: ഇഷിത റോയ് ഐ എ എസ്
സംഘാടനം:ഉന്നത വിദ്യാഭ്യാസ വകുപ്പ്
പാനലിസ്റ്റുകള്‍:ഡോ.ടി പ്രദീപ്
ഡോ.ശ്യാം മേനോന്‍
പ്രൊഫ.ഗോപിനാഥ് രവീന്ദ്രന്‍
ഡോ.സുരജിത് മസുംദാര്‍
ഡോ.ഇഷിത മുഖോപാദ്യായ
പ്രൊഫ സത്യജിത്ത് മേയര്‍
പ്രൊഫ.രാജന്‍ ഗുരുക്കള്‍
പ്രൊഫ.എം വി നാരായണന്‍
ഡോ.കെ.ദിനേശന്‍

വേദി:ടാഗോര്‍ ഹാള്‍
വിഷയം: കേരളത്തിലെ ഭരണനിര്‍വഹണവും ഡിജിറ്റല്‍ സേവനങ്ങളുടെ വിതരണവും
അധ്യക്ഷന്‍:കെ.എന്‍ ബാലഗോപാല്‍(ധനകാര്യ വകുപ്പ് മന്ത്രി)
കെ.രാജന്‍(റവന്യു വകുപ്പ് മന്ത്രി)
വിഷയാവതരണം:ജയതിലക് ഐ. എ .എസ്
സംഘാടനം:ഐ.എം. ജി
പാനലിസ്റ്റുകള്‍:കെ ജയകുമാര്‍ ഐ എ എസ്(റിട്ട)
ഡോ.വി.പി ജോയ് ഐ എ എസ്(റിട്ട)
ഡോ.അജയകുമാര്‍ ഐ എ എസ്(റിട്ട)(റെക്കോഡഡ്)
ഡോ സന്തോഷ് ബാബു ഐ എ എസ്(റിട്ട)
ഡോ.രസികന്‍ മഹാരാജ്(ഓണ്‍ലൈന്‍)
ഡോ.പി വി ഉണ്ണികൃഷ്ണന്‍
പ്രൊഫ.അമിത് പ്രകാശ്
ഡോ.എസ്.ആര്‍.മോഹനചന്ദ്രന്‍

വേദി:ജിമ്മി ജോര്‍ജ് സ്റ്റേഡിയം
വിഷയം:മാറുന്ന കാലത്തെ ബഹുസ്വരതയും സാംസ്‌കാരിക വൈവിധ്യവും
അധ്യക്ഷന്‍:സജി ചെറിയാന്‍(സാംസ്‌ക്കാരിക വകുപ്പ് മന്ത്രി)
സംഘാടനം:സാംസ്‌ക്കാരിക വകുപ്പ്
പാനലിസ്റ്റുകള്‍:
എം എ ബേബി
സയ്യിദ് അക്തര്‍ മിര്‍സ
ഡോ.കെ.ശ്രീനിവാസ റാവു
ഷാജി.എന്‍ കരുണ്‍
പ്രകാശ് രാജ്(ഓണ്‍ലൈന്‍)
രവി ഡിസി
ഡോ.സി.മൃണാളിനി
ഡോ.സുരേഷ് ഋതുപര്‍ണ
ഡോ.ദീപ്തി ഓംചേരി ഭല്ല
അനിതാ നായര്‍(റെക്കോഡഡ്)

വേദി:മാസ്‌കറ്റ് പൂള്‍സൈഡ് ഹാള്‍
വിഷയം:ക്ഷേമവും വളര്‍ച്ചയും:ഭാവിയിലേക്കുള്ള സാമ്പത്തിക ബദലുകള്‍
അധ്യക്ഷന്‍:പ്രൊഫ.വി.കെ.രാമചന്ദ്രന്‍
വിഷയാവതരണം:പുനീത് കുമാര്‍ ഐ.എ.എസ്.
സംഘാടനം:സംസ്ഥാന ആസൂത്രണ ബോര്‍ഡ്
പാനലിസ്റ്റുകള്‍:പ്രൊഫ.പ്രഭാത് പട്നായിക്(ഓണ്‍ലൈന്‍)
പ്രകാശ് കാരാട്ട്
കനിമൊഴി കരുണാനിധി
ഡോ.സി.രംഗരാജന്‍(ഓണ്‍ലൈന്‍)
എസ്.രാമചന്ദ്രന്‍ പിള്ള
പ്രൊഫ.വെങ്കിടേഷ് ആത്രേയ
പ്രൊഫ.സി.വീരമണി

വേദി:സെന്‍ട്രല്‍ സ്റ്റേഡിയം
വിഷയം:കേരളത്തിലെ മാധ്യമങ്ങള്‍
അധ്യക്ഷന്‍:ആന്റണി രാജു(ഗതാഗത വകുപ്പ് മന്ത്രി)
വിഷയാവതരണം:മിനി ആന്റണി ഐ.എ.എസ്
സംഘാടനം:ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്
പാനലിസ്റ്റുകള്‍: ശശികുമാര്‍
ജോണ്‍ ബ്രിട്ടാസ്
എം.കെ.വേണു
വിജേതാ സിംഗ്
ജോസി ജോസഫ്
ആര്‍.രാജഗോപാല്‍
എന്‍.പി.ഉല്ലേഖ്
സീമ ചീസ്തി(റെക്കോഡഡ്)

*കലാപരിപാടികള്‍*

സെന്‍ട്രല്‍ സ്റ്റേഡിയം
6:30 പി എം
സ്റ്റീഫന്‍ ദേവസി, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, തൗഫീഖ് ഖുറേഷി ഷോ

നിശാഗന്ധി
6:30 പി എം
അതുലും കനലും – ഗാനമേള
അതുല്‍ നറുകര

ടാഗോര്‍ തിയേറ്റര്‍
5:00 പി എം
നേവി ബാന്‍ഡ് സെറ്റ്
6:30 പി എം
മഴവില്‍ കൈരളി
റിഗാറ്റ ടീം
7: 00 പി എം
നൃത്ത്യപൂക്കളം
ലക്ഷ്മി ഗോപാലസ്വാമിയും സംഘവും

പുത്തരിക്കണ്ടം
6 :30 പി എം
നമുക്കൊരുമിച്ചു പാടാം
ദേശീയോദ്ഗ്രഥന ഗാനങ്ങള്‍:എം.ബി.എസ് യൂത്ത് ക്വയര്‍
7:45 പി എം
ബാബുരാജ് സ്മൃതി സന്ധ്യ
എം.എസ് ബാബുരാജ് ഗാനങ്ങളുടെ അവതരണം

സെനറ്റ് ഹാള്‍
6: 30 പി എം
നവോത്ഥാനം
നാടകം:ഗാന്ധിഭവന്‍ തിയേറ്റര്‍

സാല്‍വേഷന്‍ ആര്‍മി ഗ്രൗണ്ട്
5:00 പി എം
അശ്വാരൂഢ അഭ്യാസപ്രകടനവും എയ്‌റോ മോഡല്‍ ഷോയും
എന്‍.സി.സി
6 :00 പി എം
നാടന്‍പാട്ട്
വജ്രജൂബിലി കലാകാരന്മാര്‍

ഭാരത് ഭവന്‍,മണ്ണരങ്ങ്
7:00 പി എം
കാറ്റു പാഞ്ഞ വഴി
കുട്ടികളുടെ നാടകം: മലപ്പുറം എര്‍ത്ത് തിയേറ്റര്‍

ഭാരത് ഭവന്‍ എ സി ഹാള്‍
6 :00 പി എം
പഞ്ചതന്ത്രം
തോല്‍പ്പാവക്കൂത്തും പ്രദര്‍ശനവും
പത്മശ്രീ രാമചന്ദ്ര പുലവരുടെ നേതൃത്വത്തില്‍

വിവേകാനന്ദ പാര്‍ക്
6:30 പി എം
ഗോത്രസംഗീതിക

കെല്‍ട്രോണ്‍ കോംപ്ലക്സ്സ്
6:30 പി എം
ഓടക്കുഴല്‍ സന്ധ്യ

ബാലഭവന്‍
6:15 പി എം
കൈരളി പെരുമ
ഡോക്യൂമെന്ററി: ബാലഭവന്‍ തിരുവനന്തപുരം

പഞ്ചായത്ത് അസോസിയേഷന്‍ ഹാള്‍
6:00പി എം
ആണ്ടുപിറപ്പൊലി
നൃത്ത ശില്‍പം
7:30 പി എം
സംഗീത പരിപാടി
ലൗലി ജനാര്‍ദ്ദനന്‍

മ്യൂസിയം റേഡിയോ പാര്‍ക്ക്
6:30പി എം
പരുന്താട്ടം
7:30പി എം
കാക്കാരശി നാടകം

സൂര്യകാന്തി ഓഡിറ്റോറിയം
6 :30പി എം
സാന്ദ്ര പിഷാരടി അവതരിപ്പിക്കുന്ന നൃത്തം
7 :30 പി എം
ഡോണ്‍ കിഹോത്തോ കഥകളി

യൂണിവേഴ്‌സിറ്റി കോളേജ്
3 :30 പി എം
കവിസംഗമം
ക്യാമ്പസ് കവിത
6 :30 പി എം
ഉന്നത വിദ്യാഭ്യസ വകുപ്പ് ജീവനക്കാരുടെ പരിപാടി

എസ് എം വി സ്‌കൂള്‍
6: 30 പി എം
കളരിപ്പയറ്റ്

ഗാന്ധി പാര്‍ക്ക്
3 :30 പി എം
‘ജോര്‍ദാന്‍’
പൗരാണിക കേരളീയ ഗാനങ്ങളുടെ ആധുനിക രീതിയിലുള്ള സംഗീതാവതരണം
അവസാന 30 മിനിട്ട് തെയ്യാട്ടങ്ങള്‍

വിമന്‍സ് കോളേജ്
6: 30 പി എം
നൃത്തം -ദേവിക സജീവ്
6: 30 പി എം
സെമി ക്ലാസിക്കല്‍ ഫ്യൂഷന്‍ നൃത്തം

*ജനകീയ വേദികള്‍*

മാനവിയംവീഥി (പെരിയാര്‍)
6:00 പി എം
ഡോ ജോര്‍ജ് ഓണക്കൂര്‍ (സാംസ്‌കാരിക പ്രഭാഷണം)
6:30 പി എം – 7: 15 പി എം
വാന്‍ഡറിങ് മാജിക്
7:15 പി എം – 8:15 പി എം
പൂപ്പടയാട്ടം, വിളക്കുകേട്ട്, കാട്ടുപാട്ട്, തേന്‍പാട്ട്
8:30 പി എം – 9:00 പി എം
വെന്റിലോക്കിസവും, മാജിക്കും

ക്യാപ്റ്റന്‍ ലക്ഷ്മി പാര്‍ക്ക് – തേജസ്വിനി
6:00 പി എം – 7:00 പി എം
വെന്റിലോക്കിസവും, മാജിക്കും
7:30 പി എം -8:30 പി എം
പൂത്തിരുവാതിര

എല്‍.എം.എസ്. കോമ്പൗണ്ട് – നെയ്യാര്‍
സ്മൃതിഗാനസന്ധ്യകള്‍
6:00 പി എം – 7:00 പി എം
ചാറ്റ് പാട്ട്
7:00 പി എം – 8:00 പി എം
വെന്റിലോക്കിസവും, മാജിക്കും

രക്ത സാക്ഷി മണ്ഡപം – കബനി
6:00 പി എം – 7:00 പി എം
പൂപ്പടയാട്ടം, കാട്ടുപാട്ട്, തേന്‍പാട്ട്
7:00 പി എം – 8:00 പി എം
പപ്പറ്റ് ഷോ

കണ്ണിമാറാ മാര്‍ക്കറ്റ് – ചാലിയാര്‍
6:00 പിഎം – 7:00 പി എം
പൊയ്ക്കാല്‍ രൂപങ്ങളും താളവാദ്യങ്ങളും

സെനറ്റ് ഹാള്‍ മുന്‍വശം – കണ്ണാടിപ്പുഴ
6:00 പി എം 7:00 പി എം
സ്ട്രീറ്റ് മാജിക്

യൂണിവേഴ്സിറ്റി കോളേജ് ക്യാമ്പസ് – നിള
6:30 പി എം
തെരുവുനാടകം

സെക്രട്ടേറിയറ്റ് മുന്‍വശം – (ആല്‍മരച്ചുവട്)
മണിമലയാര്‍
6:00 പി എം -7:00 പി എം
പപ്പറ്റ് ഷോ
7:30 പി എം – 8:30 പി എം
തെരുവ് നാടകം

ആയുര്‍വേദ കോളജ് മുന്‍വശം – ഭവാനി
6:00 പി എം – 7:00 പി എം
പൂത്തിരുവാതിര
7:00 പി എം – 8:00 പി എം
പൊയ്ക്കാല്‍ രൂപങ്ങളും താളവാദ്യങ്ങളും

എസ്.എം.വി. സ്‌കൂള്‍ മുന്‍വശം -കല്ലായി
6:00 പി എം – 7:00 പി എം
തെരുവ് നാടകം

ഗാന്ധി പാര്‍ക്ക് – പമ്പ
8:30 പി എം – 9:30 പി എം
നാടന്‍ കലകള്‍

*ചലച്ചിത്രമേള*

കൈരളി
9:45 എ എം
കൂടെവിടെ
12:45 പി എം
പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയിന്റ്
3:45 പി എം
യാത്ര
7:30 പി എം
മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍

ശ്രീ
9:30 എ എം
കുട്ടിസ്രാങ്ക്
12:30 പി എം
പുലിജന്മം
3:30 പി എം
തനിയാവര്‍ത്തനം
7:15 പി എം
യവനിക

നിള
9:15 എ എം
പൂക്കാലം വരവായ്
11:45 പി എം
എന്റെ വീട് അപ്പൂന്റേം
3:00 പി എം
ക്ലിന്റ്
7:00 പി എം
മൈ ഡിയര്‍ കുട്ടിച്ചാത്തന്‍

കലാഭവന്‍
9:45 എ എം
മൂത്തോന്‍
12:15 പി എം
നിള
3:00 പി എം
പുഴു
7:30 പി എം
പരിണയം

*ബി ടു ബി മീറ്റ്*
പുത്തിരിക്കണ്ടം മൈതാനം
11:15 എ എം – ഇന്‍വെസ്റ്റ് കേരള പോര്‍ട്ടല്‍ ലോഞ്ച്

*ഭക്ഷ്യമേള*
വേദി : സൂര്യകാന്തി
2:00 പി എം
ലൈവ്ഫുഡ്ഷോ
കിഷോര്‍