എസ്. സോമനാഥിന്‍റെ ആത്മകഥ പിന്‍വലിക്കുന്നു

 

konnivartha.com: ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ എസ്. സോമനാഥിന്റെ ആത്മകഥ ‘നിലാവു കുടിച്ച സിംഹങ്ങള്‍’ പ്രസിദ്ധീകരിക്കില്ല. കോപ്പികള്‍ പിന്‍വലിക്കാന്‍ ചെയര്‍മാന്‍ പ്രസാധകര്‍ക്ക് നിര്‍ദേശം നല്‍കി.

 

മുന്‍ ചെയര്‍മാന്‍ കെ. ശിവനെതിരായ പരാമര്‍ശങ്ങള്‍ വിവാദമായതോടെയാണ് നീക്കം. താന്‍ ഐ.എസ്.ആര്‍.ഒ. ചെയര്‍മാനാവുന്നത് തടയാന്‍ മുന്‍ ചെയര്‍മാന്‍ കെ. ശിവന്‍ ശ്രമിച്ചിരുന്നുവെന്ന ആത്മകഥയിലെ പരാമര്‍ശം പുറത്തുവന്നതോടെ വിവാദമായിരുന്നു

error: Content is protected !!