തണ്ണിത്തോട് ഫെസിലിറ്റേറ്റര്‍ നിയമനം: അപേക്ഷ ക്ഷണിച്ചു

 

konnivartha.com: തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് വനിതാ വികസന പ്രവര്‍ത്തനങ്ങളും ജാഗ്രതാസമിതി ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി വിമന്‍സ് സ്റ്റഡീസ് , ജെന്‍ഡര്‍ സ്റ്റഡീസ് , സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, സൈക്കോളജി എന്നീ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദാനന്തരബിരുദമുള്ള വനിതയെ കമ്യൂണിറ്റി വിമണ്‍ ഫെസിലിറ്റേറ്ററായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.

 

പ്രായം, യോഗ്യത പ്രവര്‍ത്തി പരിചയം , സ്ഥിരതാമസവിലാസം എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 10.

കൂടുതല്‍ വിവരം പ്രവര്‍ത്തി ദിവസങ്ങളില്‍ ഗ്രാമപഞ്ചായത്ത് ഓഫീസ്, കോന്നി ഐസിഡിഎസ് ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും അറിയാവുന്നതാണ്.

error: Content is protected !!