നിരവധി തൊഴില്‍ അവസരങ്ങള്‍ ( 10/10/2023)

അപേക്ഷ ക്ഷണിച്ചു

            സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിലേക്ക് എം.ഐ.എസ്. കോ-ഓർഡിനേറ്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, അക്കൗണ്ടന്റ്, ഓഫീസ് അറ്റൻഡന്റ്, ഫുൾടൈം മിനിയൽ എന്നീ തസ്തികകളിലെ ഓരോ ഒഴിവുകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. തസ്തികയുടെ വിശദാംശങ്ങളും അപേക്ഷയുടെ മാതൃകയും സമഗ്ര ശിക്ഷാ കേരളയുടെ വെബ്സൈറ്റിൽ (www.ssakerala.in) ലഭിക്കും.

കോബ്ലർ ഒഴിവ്

            തിരുവനന്തപുരം ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ കോബ്ലർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഒരു താത്കാലിക ഒഴിവുണ്ട്. എസ്.എസ്.എൽ.സി / തത്തുലം, ലെതർ വർക്സിലുള്ള പ്രാവീണ്യം എന്നിവയാണു യോഗ്യത. വയസ് 01.01.2023 ന് 18നും 41നും മധ്യേ (നിയമാനുസൃത വയസിളവ് ബാധകം). ശമ്പളം 24,400-55,200. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഒക്ടോബർ 25നകം പേര് രജിസ്റ്റർ ചെയ്യണം.

നിഷ്-ൽ വിവിധ ഒഴിവുകൾ

തിരുവനന്തപുരം നാഷണൽ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ്ഓഡിയോളോജിസ്റ്റ്സ്പീച്ച് ലാംഗ്വേജ് പതോളജിസ്റ്റ്റിക്കോർഡ് റൂം അസിസ്റ്റന്റ്കംപ്യൂട്ടർ സയൻസ് വിഭാഗത്തിൽ ടീച്ചിംഗ് അസിസ്റ്റന്റ് എന്നീ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഓഡിയോളോജിസ്റ്റ്സ്പീച്ച് ലാംഗ്വേജ് പതോളജിസ്റ്റ്റിക്കോർഡ് റൂം അസിസ്റ്റന്റ് എന്നീ തസ്തികകൾക്ക് ഉള്ള അപേക്ഷകൾ നവംബർ 8, 2023 ന് മുൻപ് ലഭിച്ചിരിക്കണം. ടീച്ചിംഗ് അസിസ്റ്റന്റ്  തസ്തികയ്ക്കുള്ള അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി നവംബർ 13 ആണ്. കൂടുതൽ വിവരങ്ങൾക്കും  അപേക്ഷാ ഫോമിനും http://nish.ac.in/others/career സന്ദർശിക്കുക.

ഡെപ്യൂട്ടേഷൻ ഒഴിവ്

കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയിൽ സെക്ഷൻ ഓഫീസർ തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ വിവിധ വകുപ്പുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.kelsa.nic.in.

ബസ് ഡ്രൈവർ കം ക്ലീനർ

            തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിന്റെ സർക്കാരിതര ഫണ്ടിൽനിന്നു വേതനം നൽകുന്ന ബസ് ഡ്രൈവർ കം ക്ലീനർ താത്കാലിക തസ്തികയിൽ 179 ദിവസത്തേക്ക് ദിവസ വേതന നിരക്കിൽ (കരാറടിസ്ഥാനത്തിൽ) ജോലി നോക്കുന്നതിന് താത്പര്യമുള്ള വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. അപേക്ഷകർ ഏഴാം ക്ലാസ് യോഗ്യതയുള്ളവരും, ഹെവി ഡ്യൂട്ടി വെഹിക്കിൾ ലൈസൻസ് വിത്ത് ബാഡ്ജ്, 10 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം, മോട്ടോർ വാഹന നിയമം അനുശാസിക്കുന്ന പ്രകാരമുള്ള കാഴ്ച, കേൾവി എന്നിവയുള്ളവരുമായിരിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങൾ ഓടിച്ച് പരിചയം ഉള്ളവർക്ക് മുൻഗണന. ഡ്രൈവിങ്ങുമായി ബന്ധപ്പെട്ട് മുമ്പ് ശിക്ഷാനടപടികൾക്ക് വിധേയരായവർ ആകരുത്.

            താത്പര്യമുള്ളവർ അപേക്ഷാഫോമിന്റെ മാതൃക www.cet.ac.in ൽ നിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച്, യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഒക്ടോബർ 18നു വൈകിട്ട് നാലിനകം പ്രിൻസിപ്പൽ, കോളജ് ഓഫ് എൻജിനിയറിങ്, ട്രിവാൻഡ്രം, തിരുവനന്തപുരം-16 എന്ന വിലാസത്തിൽ നേരിട്ടോ തപാലിലോ അപേക്ഷകൾ നൽകണം.

അസിസ്റ്റന്റ് പ്രൊഫസർ: കാഴ്ച പരിമിതർക്ക്

അപേക്ഷിക്കാം

തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ഭിന്നേശേഷി – കാഴ്ചപരിമിതർക്ക് വേണ്ടി സംവരണം ചെയ്തിട്ടുള്ള ഒരു താത്കാലിക ഒഴിവു നിലിവിലുണ്ട്. പ്രായപരിധി 2023 ജനുവരി ഒന്നിന് 50 വയസു കവിയാൻ പാടില്ല. (നിയമാനുസൃത വയസിളവ് സഹിതം). ശമ്പള സ്കെയിൽ – 57700 – 182400, യോഗ്യത – 1 (ബി.എ.എം.എസ്), Post Graduation in kriyasareera.

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾപ്രായംവിദ്യാഭ്യാസ യോഗ്യത, ഭിന്നശേഷി (40 ശതമാനത്തിൽ കുറയാത്ത) എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ  12 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ചിലോടൗൺ എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ചിലോ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

error: Content is protected !!