ഹമാസിന്റെ 1290 കേന്ദ്രങ്ങൾ തകർത്തു: ഗാസയില്‍ സമ്പൂര്‍ണ്ണ ഉപരോധം

 

ഹമാസിന്റെ 1290 കേന്ദ്രങ്ങൾ തകർത്തു. ബന്ദികളെ കൊലപ്പെടുത്തുമെന്ന മുന്നറിയിപ്പുമായായി ഹമാസ്. ഗാസ അതിർത്തിയുടെ പൂർണ്ണ നിയന്ത്രണം ഇസ്രായേൽ ഏറ്റെടുത്തെന്ന് സൈന്യം വ്യക്തമാക്കി.ഹമാസിനെതിരെ ആക്രമണം തുടങ്ങിയിട്ടേയുള്ളൂവെന്ന് ഇസ്രായേൽ പ്രധാനമന്ത്രി വ്യക്തമാക്കി

ഹമാസ് ആക്രമണത്തെ അപലപിച്ച് ബ്രിട്ടൻ, യു എസ്, ഫ്രാൻസ്, ഇറ്റലി, ജർമ്മനി എന്നി രാജ്യങ്ങൾ രംഗത്തെത്തി.ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണം തുടർന്നാൽ ഇപ്പോൾ ബന്ദികളാക്കിയിട്ടുള്ളവരെ പരസ്യമായി കൊലപ്പെടുത്തുമെന്നാണ് ഹമാസിന്റെ മുന്നറിയിപ്പ്.

ഗാസയില്‍ സമ്പൂര്‍ണ ഉപരോധം പ്രഖ്യാപിച്ച് ഇസ്രയേല്‍. ഗാസയിലേക്കുള്ള ഭക്ഷണവും ഇന്ധനവും വൈദ്യുതിയുമടക്കം തടയുമെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. ഇസ്രയേലില്‍ നിന്ന് ഗാസയിലേക്കുള്ള ജലവിതരണം നിര്‍ത്തിവെച്ചു. വൈദ്യുതിയും വെള്ളവും ഭക്ഷണവും ഇന്ധനവുമില്ലാതെ ഗാസ പൂര്‍ണമായും ഒറ്റപ്പെടണം. എല്ലായിടവും അടച്ചുപൂട്ടിയിരിക്കുകയാണ്.”-എന്നാണ് ഇസ്രയേല്‍ പ്രതിരോധമന്ത്രി എക്സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചത്.ലെബനന്‍ അതിര്‍ത്തിയിലും ഏറ്റുമുട്ടല്‍ ആരംഭിച്ചു

error: Content is protected !!