വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അക്ഷയ സംരഭകര്‍ ധര്‍ണ്ണ നടത്തി

 

konnivartha.com/തിരുവനന്തപുരം :മനുഷ്യന്‍റെ ജീവിതപ്രശ്നമായ അക്ഷയ ജനസേവന പ്രസ്ഥാനം സംരക്ഷിക്കാൻ സർക്കാർ അനുകൂലമായ സമീപനം സ്വീകരിക്കണമെന്നും അക്ഷയ ക്ഷയിക്കാതെ നിലനിർത്താൻ സർക്കാർ ഉണർന്നു പ്രവർത്തിക്കണമെന്നും മുൻ എം പി യും സി പി ഐ ഉന്നത നേതാവുമായ പന്ന്യൻ രവീന്ദ്രൻ .

30000 കുടുംബങ്ങളുടെ പ്രശ്നമാണ്. പൊതുസേവനത്തിന് സർക്കാരിന്റെ ഡിജിറ്റൽ മുഖമായ അക്ഷയയുടെ സംരംഭകർ നിലനില്പിനായി പൊരുതുന്നത് അധികൃതർ ശ്രദ്ധിക്കേണ്ടതാണ്. ഫോറം ഓഫ് അക്ഷയ സെന്റർ എന്റർപ്രെനേഴ്‌സ് -ഫേസ് നേതൃത്വത്തിൽ നടന്ന തിരുവനന്തപുരം സെക്രട്ടേറിയറ്റ് ധർണ്ണ ഉദ്‌ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .

ധർണക്ക് മുന്നോടിയായി നടന്ന അക്ഷയ സംരംഭകരുടെ മാർച്ച് ഫേസ് സംസ്ഥാന പ്രസിഡന്റ് സ്റ്റീഫൻ ജോൺ ഫ്ലാഗ് ഓഫ് ചെയ്തു . സെക്രട്ടേറിയറ്റിന് മുൻപിൽ ഫേസ് സംസ്ഥാന പ്രസിഡന്റ് സ്റ്റീഫൻ ജോൺ അധ്യക്ഷത വഹിച്ച ധർണയിൽ കോവളം എം എൽ എ എ വിൻസെന്റ് , തിരുവനന്തപുരം ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ക്ക് വേണ്ടി അഡ്വ സെക്രട്ടറി അഡ്വ കൃഷ്ണകുമാർ , ,മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ബീമാപള്ളി റഷീദ് ,സമരസമിതി കൺവീനർ സജയകുമാർ ,ഫേസ് ട്രെഷറർ നിഷാന്ത് സി വൈ എന്നിവർ പ്രസംഗിച്ചു .ഫേസ് സംസ്ഥാന സെക്രട്ടറി സദാനന്ദൻ എ പി സ്വാഗതവും സമരസമിതി ജോ . കൺവീനർ കമൽദേവ് കൃതജ്ഞതയും പറഞ്ഞു .

ഉടൻ പുതിയ സേവന നിരക്ക് പ്രഖ്യാപിയ്ക്കുക ,അക്ഷയയ്ക്ക് മാത്രമായി ഡയറക്ടറെ നിയമിക്കുക ,ആധാറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരമുറപ്പാക്കുക , വ്യവസ്ഥകൾ ഏകപക്ഷീയമായി തീരുമാനിക്കുന്നത് അവസാനിപ്പിക്കുക ,സംരംഭകരുടെ മൗലിക അവകാശങ്ങൾ ഹനിക്കുന്ന രീതിയിലുള്ള സർക്കാർ ഉത്തരവുകൾ പിൻവലിക്കുക ,സ്വന്തം മുതൽ മുടക്കിൽ തുടങ്ങിയ അക്ഷയ സംരംഭം ലളിതമായി കൈമാറാനുള്ള സാഹചര്യം ഉണ്ടാക്കുക, ഉദ്ദ്യേഗസ്ഥ തലത്തിലും സർക്കാർ തലത്തിലും അക്ഷയയോടുള്ള അവഗണന അവസാനിപ്പിയ്ക്കുക , സർക്കാരിന് വേണ്ടി ചെയ്ത സേവനങ്ങൾക്ക് പ്രതിഫലം ഉടൻ നൽകുക , സ്വകാര്യ ഓൺലൈൻ കേന്ദ്രങ്ങളെ നിയന്ത്രിയ്ക്കുക,എന്നീ സമരാവശ്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് സംസ്ഥാനം മുഴുവനുള്ള അക്ഷയ സംരംഭകർ മാർച്ചും ധർണയും സംഘടിപ്പിച്ചത് .

കനത്ത മഴയെ അവഗണിച്ചും കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള രണ്ടായിരത്തോളം അക്ഷയ സംരംഭകരുടെ പങ്കാളിത്തം ശ്രദ്ധേയമായി. ഫേസ് സംസ്ഥാന ജില്ലാ ഭാരവാഹികളായ സുധിൽ എം ,മധു ഇ കെ ,പ്രതീഷ് വി ജേക്കബ് ,സോണി ആസാദ് ,ജെഫേഴ്സൺ മാത്യു ,സജിൻ മാത്യു ജേക്കബ് ,,രാഹുൽനാഥ് , പ്രമോദ് റാം , നസീർ എ , അനുരാജ് ആലപ്പുഴ ,റോയ്‌മോൻ തോമസ് ,സന്തോഷ് പത്തനംതിട്ട ,മെഹർഷാ ,സുനിൽ സൂര്യ ,ശിവപ്രസാദ് ,ലൈജു ലക്ഷ്മണൻ ,പ്രവീൺ കുമാർ ,രാജേഷ് തിരുവനന്തപുരം ,മാത്യു ജേക്കബ് ,ബിന്ദു കെ എൻ ,ജോയ് ,ജോൺ ജെക്കബ് ,അബ്ദുൽ നാസർ ,ബിജു പൂക്കോട് ,സൂരജ് ,രാജേഷ് ചാത്തമംഗലം ,സതിദേവി ,പ്രദീപ് പാലക്കാട് ,അബ്ബാസ് ,ഷെമീർ പാലക്കാട് ,ആദർശ് കുര്യൻ ,അനിൽകുമാർ കെ എൻ ,ശിവകുമാർ ടി എസ് ,മനോജ് എം തോമസ്, ശ്രീനി പത്താമുട്ടം,ശ്രീജു പി എസ് ,ട്വിങ്കിള് ജോഷി ,സൗമ്യ പി എസ് , എന്നിവർ ധർണക്കും മാർച്ചിനും നേത്രത്വം നൽകി

error: Content is protected !!