ഒടുവില്‍ പുലി കൂട്ടില്‍ വീണു : കൂടല്‍ പാക്കണ്ടം

 

konnivartha.com:കൂടല്‍ പാക്കണ്ടത് വനം വകുപ്പ് വെച്ച കൂട്ടില്‍ പുലി വീണു . ഏറെ നാളായി നാല് പുലികള്‍ നാട്ടില്‍ കറങ്ങി നടന്നു ആടുകളെ പിടികൂടി . നാട്ടുകാര്‍ നേരില്‍ പുലിയെ കണ്ടു . വനം വകുപ്പ് ഒടുവില്‍ കൂട് വെച്ചു . ഇന്നലെ രാത്രിയില്‍ ഒരു പുലി കൂട്ടില്‍ വീണു .

കൂടല്‍ ,പാക്കണ്ടം ,അതിരുങ്കല്‍ മേഖലയില്‍ പുലിയുടെ ശല്യം കൂടുതല്‍ ആണ് . പ്രദേശ വാസികളുടെ നാല് ആടുകളെ ആണ് ഏതാനും ദിവസം മുന്നേ കൊന്നു തിന്നത് . ജനങ്ങള്‍ അതീവ ഭീതിയില്‍ ആണ് .ഇനിയും മൂന്നു പുലികള്‍ കൂടി ഉണ്ടെന്നു നാട്ടുകാര്‍ പറയുന്നു

കഴിഞ്ഞ വര്‍ഷം പുലി റോഡിലൂടെ നടന്നു പോകുന്നത് സി സി ടി വിയില്‍ പതിഞ്ഞിരുന്നു .അന്ന് കൂട് വെച്ചെങ്കിലും വീണില്ല . ഏതാനും ദിവസമായി പ്രദേശങ്ങളില്‍ പുലിയുടെ സാന്നിധ്യം ഉണ്ട് . തോട്ടങ്ങളിലെ അടിക്കാടുകള്‍ നീക്കം ചെയ്യണം എന്ന് നാട്ടുകാര്‍ ആവശ്യം ഉന്നയിക്കുന്നു എങ്കിലും ഭൂമിയുടെ ഉടമകള്‍ ഇത് ചെയ്തിട്ടില്ല . പഞ്ചായത്ത് നേരിട്ടു ഇടപെട്ട് അടിക്കാടുകള്‍ നീക്കം ചെയ്യാന്‍ ഉടമകള്‍ക്ക് നോട്ടീസ് നല്‍കണം എന്നും ആവശ്യം ഉയര്‍ന്നു . ഇനിയും കൂട്ടമായി പുലികള്‍ ഉണ്ടെന്നു ആണ് നാട്ടുകാര്‍ പറയുന്നത് .

നാല് പുലികളെ ഒന്നിച്ചു കണ്ടിരുന്നു .ഇതില്‍ ഒരെണ്ണം ആണ് കൂട്ടില്‍ വീണത്‌ .ബാക്കി മൂന്നു പുലികളെ കൂടി പിടിക്കാന്‍ സ്ഥിരമായി ഇവിടെ കൂട് വെക്കണം എന്നും നാട്ടുകാര്‍ ആവശ്യം ഉന്നയിച്ചു. ഇപ്പോള്‍ കൂട്ടില്‍ വീണ പുലിയ്ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍ ഗവി വനത്തില്‍ തുറന്നു വിട്ടു .

error: Content is protected !!