കനല്‍ കര്‍മ്മ പദ്ധതി സംഘടിപ്പിച്ചു

konnivartha.com: പത്തനംതിട്ട ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ  ആഭിമുഖ്യത്തില്‍ മിഷന്‍ ശക്തിയുടെ കനല്‍ കര്‍മ്മ പദ്ധതിയുടെ നാലാമത്തെ ബോധവല്‍ക്കരണ ക്ലാസും,  സെല്‍ഫ് ഡിഫെന്‍സ് ക്ലാസും കോന്നി താവളപ്പാറ സെന്റ് തോമസ് കോളജില്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ സഹകരണത്തോടെ നടന്നു.

കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി. കെ ജോസ് കുട്ടി ഉദ്ഘാടനം നിര്‍വഹിച്ചു.  ജില്ലാ വനിത ശിശു വികസന ഓഫീസര്‍  യു.അബ്ദുല്‍ ബാരി  മുഖ്യപ്രഭാഷണം നടത്തി.ദിശ എക്സിക്യൂട്ടീവ് ഡയറക്ടറും സി ഡബ്ലിയു സി മെമ്പറുമായ ഷാന്‍ രമേശ് ഗോപന്‍  ‘ ലിംഗ നീതി സമത്വം,  ജന്‍ഡര്‍ റിലേഷന്‍ എന്ന വിഷയത്തില്‍ ക്ലാസ് എടുത്തു.

കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ.  കെ.ജെ മാത്യു,  എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍  ജയ്മി ജോഷുവ,  മിഷന്‍ ശക്തി അക്കൗണ്ട് അസിസ്റ്റന്റ്  രെഞ്ചു ആര്‍ നായര്‍ ,പത്തനംതിട്ട പോലീസ് വനിതാ സെല്‍ ഇന്‍സ്‌പെക്ടര്‍ എ.ആര്‍ ലീലാമ്മ  , സിവില്‍ പോലീസ് ഓഫീസര്‍മാരായ ആര്‍.പ്രിയാ ലക്ഷ്മി, ജസ്‌ന ജലാല്‍,പി.സുഭദ്രാ ദേവി, എന്നിവരുടെ നേതൃത്വത്തില്‍ പെണ്‍കുട്ടികള്‍ക്കായി സെല്‍ഫ് ഡിഫെന്‍സ് ട്രെയിനിംഗും  തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാ പരിപാടികളും നടന്നു.

error: Content is protected !!