നിരവധി തൊഴില്‍ അവസരങ്ങള്‍ (26/08/2023)

ആർ.സി.സിയിൽ നഴ്സിങ് അസിസ്റ്റന്റ്

       തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ നഴ്സിങ് അസിസ്റ്റന്റ് തസ്തികയിൽ കരാറിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സെപ്റ്റംബർ 8ന് വൈകിട്ട് 3.30 നകം നൽകണം. വിശദവിവരങ്ങൾക്കും അപേക്ഷ ഫോറമിനുംwww.rcctvm.gov.in

പ്രോജക്ട് ഫെല്ലോ

       കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയിൽ ഒരു പ്രോജക്ട് ഫെല്ലോയെ താത്കാലിക ഒഴിവിൽ നിയമിക്കുന്നതിന് സെപ്റ്റംബർ 5ന് രാവിലെ 10ന് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക് : www.kfri.res.in.

പാർട്ട് ടൈം സ്വീപ്പർ

പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ  പാർട്ട് ടൈം സ്വീപ്പറുടെ ഒരു താത്കാലിക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എട്ടാം ക്ലാസ് വിദ്യാഭ്യാസമാണ് യോഗ്യത. താത്പര്യമുള്ളവർ സെപ്റ്റംബർ 4ന് രാവിലെ 10ന് കോളേജിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ അസൽ  രേഖകളുമായി നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 04862 232 246 / 297 6178547005084.

ഇംഗ്ലീഷ്, മാത്തമാറ്റിക്സ് അധ്യാപക ഒഴിവ്

        നെയ്യാറ്റിൻകര സർക്കാർ പോളിടെക്നിക് കോളജിൽ ഇംഗ്ലീഷ്, മാത്തമാറ്റിക്സ് വിഷയങ്ങളിൽ ലക്ചറർമാരുടെ താത്കാലിക അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം, നെറ്റ്/പി.എച്ച്.ഡി/എംഫിൽൽൽൽൽൽ 50 ശതമാനം മാർക്കിൽ കുറയാതെ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം സെപ്റ്റംബർ 5ന് രാവിലെ 10.30ന് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0471 2222935, 9400006418

വെറ്റ്‌ലാന്റ് അനലിസ്റ്റ്, പ്രോജക്ട് സയന്റിസ്റ്റ്

ഒഴിവുകൾ

പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന തണ്ണീർതട അതോറിറ്റിയിലേക്ക് റാംസാർ തണ്ണീർതടങ്ങളുടെ കർമ്മ പരിപ്രേക്ഷ്യം നടപ്പാക്കുന്നതിന്റെ ഭാഗമായും അതോറിറ്റിയുടെ മറ്റ് സാങ്കേതിക പ്രവർത്തനങ്ങൾക്കായും രണ്ട് വെറ്റ്‌ലാൻഡ് അനലിസ്റ്റ് തസ്തികകളിലേക്കും ഒരു പ്രോജക്ട് സയന്റിസ്റ്റ് തസ്തിയിലേക്കും കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. നിർദ്ദിഷ്ട മാതൃകയിൽ പൂരിപ്പിച്ച അപേക്ഷയും വിശദമായ ബയോഡേറ്റയും സെപ്റ്റംബർ 15 വൈകുന്നേരം 5 ന് മുമ്പ് മെമ്പർ സെക്രട്ടറികേരള സംസ്ഥാന തണ്ണീർതട അതോറിറ്റി (SWAK), നാലാം നിലകെ.എസ്.ആർ.ടി.സി ബസ് ടർമിനൽ കോംപ്ലക്‌സ്തമ്പാനൂർതിരുവനന്തപുരം – 695001 എന്ന വിലാസത്തിലും swak.kerala@gmail.com എന്ന ഇ-മെയിലിലും നൽകണം. രണ്ട് തസ്തകകളിലേക്കും അപേക്ഷിക്കുന്നവർ പ്രത്യേകം അപേക്ഷകൾ നൽകണം. ഒരു അപേക്ഷയിൽ രണ്ട് തസ്തികകളിലേക്കുള്ള അപേക്ഷ സ്വീകരിക്കില്ല.

അപേക്ഷയുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ/ടേംസ് ഓഫ് റഫറൻസ്മാതൃകാ അപേക്ഷാ ഫോം എന്നിവ സംബന്ധിച്ച വിശദവിവരങ്ങൾ www.envt.kerala.gov.inwww.swak.kerala.gov.in എന്നിവയിൽ ലഭ്യമാണ്. ഫോൺ : 0471-2326264.

error: Content is protected !!