പ്ലസ് വൺ പ്രവേശനം : ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം

          konnivartha.com:  വിവിധ അലോട്ടമെന്റുകളിൽ അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്ത വിദ്യാർഥികൾക്ക് പ്ലസ് വൺ ഒഴിവുള്ള സീറ്റുകളിൽ പ്രവേശനം നേടുന്നതിനായി ആഗസ്റ്റ് 19 മുതൽ പിറ്റേ ദിവസം 4 മണി വരെ അപേക്ഷിക്കാം.

            എന്നാൽ നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞവർക്ക് അപേക്ഷിക്കാൻ സാധിക്കില്ല. മുൻ അലോട്ട്മെന്റുകളിൽ നോൺ-ജോയിനിങ് ആയവർ, ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിയവർ എന്നിവർക്കും അപേക്ഷിക്കാൻ സാധിക്കില്ല. നിലവിലുള്ള ഒഴിവുകൾ www.hscap.kerala.gov.inൽ  ആഗസ്റ്റ് 19 ന് രാവിലെ 9 മണിക്ക് പ്രസിദ്ധീകരിക്കും. പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ കാൻഡിഡേറ്റ് ലോഗിനിലെ Apply for Vacant Seats എന്ന ലിങ്കിലൂടെ അപേക്ഷിക്കണം. അപേക്ഷയിൽ പ്രസിദ്ധപ്പെടുത്തിയ ഒഴിവുകൾക്കനുസൃതമായി എത്ര സ്‌കൂൾ /കോഴ്സുകൾ വേണമെങ്കിലും ഓപ്ഷനായി ഉൾപ്പെടുത്താം.

error: Content is protected !!