സ്വാതന്ത്ര്യസ്‌മൃതി വരയരങ്ങ് : ആഗസ്റ്റ്‌ 15 ന്

 

konnivartha.com: പത്തനംതിട്ട ജില്ലാ ബാർ അസോസിയേഷന്റെയും ജില്ലാ കോടതിയുടെയും സംയുക്താഭിമുഖ്യത്തിൽ ആഗസ്റ്റ്‌ 15 നു രാവിലെ 9 മണിക്ക് സ്വാതന്ത്ര്യസമരസ്‌മൃതി വരയരങ്ങ് പത്തനംതിട്ടയിൽ മിനി സിവിൽ സ്റ്റേഷനിൽ നടക്കും.

ഇൻസ്റ്റഗ്രാമിൽ 20 മില്യനിലേറെ വ്യൂസ് നേടിയ ആദ്യമലയാളിയും ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ ചിത്രകാരനുമായ അഡ്വ : ജിതേഷ്ജി ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം വേഗവരകളിലൂടെ അവതരിപ്പിച്ച് അനശ്വര സ്വാതന്ത്ര്യ സമരസേനാനികൾക്ക് വരയാദരവ് അർപ്പിക്കും .

ജിതേഷ്ജിയുടെ സചിത്ര പ്രഭാഷണത്തിനൊപ്പം സചിത്രപ്രശ്നോത്തരിയും നടക്കും.ജില്ലയിലെ ജുഡീഷ്യൽ ഓഫീസർമാർ , കോടതി ഉദ്യോഗസ്ഥർ, അഭിഭാഷകർ ചടങ്ങിൽ പങ്കെടുക്കും

error: Content is protected !!