കൂടുതൽ ട്രെയിനുകൾക്ക് കേരളത്തില്‍ പുതിയ സ്റ്റോപ്പുകൾ

 

konnivartha.com: നിർത്തലാക്കിയ സ്റ്റോപ്പുകൾ റെയിൽവേ പുനഃസ്ഥാപിച്ചു തുടങ്ങി. യാത്രക്കാരുടെ എറെ കാലത്തെ ആവശ്യമായ തിരുവനന്തപുരം – മംഗലാപുരം മാവേലി എക്സ്പ്രസിന്റെ തിരൂർ സ്റ്റോപ്പ്‌ പുനസ്ഥാപിച്ചു. നിലവിൽ മാവേലി എക്സ്പ്രസ് കുറ്റിപ്പുറം വിട്ടുകഴിഞ്ഞാൽ അടുത്ത സ്റ്റോപ്പ് കോഴിക്കോടാണ്. കോവിഡ് നിയന്ത്രണത്തിനുശേഷം ഓടിത്തുടങ്ങിയപ്പോൾ ഭൂരിഭാഗം ട്രെയിനുകളുടെയും സ്റ്റോപ്പുകൾ വെട്ടിക്കുറച്ചിരുന്നു. ഈ സ്റ്റോപ്പുകളാണ് ഇപ്പോൾ പുനഃസ്ഥാപിക്കുന്നത്. അതേസമയം മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള മാവേലി എക്സ്പ്രസിന്‍റെ തിരൂർ സ്റ്റോപ്പ് നേരത്തെ തന്നെ പുനഃസ്ഥാപിച്ചിരുന്നു. ഇതുകൂടാതെ ഫറോക്കിലും മാവേലി എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിച്ചിരുന്നു.

മാവേലിക്ക് പുറമെ നിലമ്പൂർ – കൊച്ചുവേളി – നിലമ്പൂർ രാജ്യറാണി എക്സ്പ്രസ് ട്രെയിനിന്‍റെ ആലുവ സ്റ്റോപ്പും പുനസ്ഥാപിച്ചു .കണ്ണൂർ – യെസ്വന്ത്പൂർ – കണ്ണൂർ എക്സ്പ്രസിന്(16527/16528) പരപ്പനങ്ങാടി സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചു . തിരുനെൽവേലി – ഗാന്ധിധാം, തിരുനെൽവേലി-ദാദർ എന്നീ ഹംസഫർ എക്സ്പ്രസ് ട്രെയിനുകൾക്ക് ഇനി മുതൽ കാസറഗോഡ് സ്റ്റേഷനിൽ സ്റ്റോപ്പ്‌ അനുവദിച്ചു . തിരുവനന്തപുരം-മംഗലാപുരം-തിരുവനന്തപുരം മലബാർ എക്സ്പ്രസിന് ചാലക്കുടി, കുറ്റിപ്പുറം എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചു . തിരുവനന്തപുരം-മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസിന് കണ്ണൂരിലെ ഏഴിമലയിൽ സ്റ്റോപ്പ് അനുവദിച്ചു . കോട്ടയം വഴിയുള്ള എറണാകുളം-കായംകുളം-എറണാകുളം എക്സ്പ്രസിന് തൃപ്പുണിത്തുറയിലും മാവേലിക്കരയിലും സ്റ്റോപ്പ് അനുവദിച്ചതായും റെയിൽ അറിയിച്ചു.ചെന്നൈ എഗ്മോർ-ഗുരുവായൂർ-ചെന്നൈ എഗ്മോർ എക്സ്പ്രസിന് ചേർത്തലയിൽ പുതിയതായി സ്റ്റോപ്പ് ഉണ്ടാകും. ആവണീശ്വരത്തിനും കൊട്ടാരക്കരയ്ക്കും ഇടയിലുള്ള കുരി സ്റ്റേഷനിൽ ഇനിമുതൽ മധുരൈ-പുനലൂർ എക്സ്പ്രസും ഗുരുവായൂർ-പുനലൂർ എക്സ്പ്രസും നിർത്തും. തിരുനെൽവേലി-പാലക്കാട്-തിരുവനെൽവേലി എക്സ്പ്രസിന് അങ്കമാലിയിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
കൊല്ലം-ചെന്നൈ എഗ്മോർ അനന്തപുരി എക്സ്പ്രസ് സൂപ്പർ ഫാസ്റ്റാക്കി മാറ്റാനും റെയിൽവേ തീരുമാനിച്ചു. ഇതനുസരിച്ച് അന്തപുരി എക്സ്പ്രസിന്‍റെ ട്രെയിൻ നമ്പരിലും സമയത്തിലും മാറ്റമുണ്ട്.

error: Content is protected !!