കോന്നി താലൂക്ക് ആശുപത്രിയിൽ പൊതിച്ചോറ് വിതരണം ചെയ്തു

 

konnivartha.com: എസ് എന്‍ ഡി പി യോഗം 82-ാം നമ്പർ ശാഖായോഗം പോഷക സംഘടനയായ യൂത്ത് മൂവ്മെന്റ് നേതൃത്വത്തിൽ മാസ ചതയദിനത്തിൽ നടത്തുന്ന പൊതിച്ചോറ് വിതരണം കോന്നി താലൂക്ക് ആശുപത്രിയിൽ നടന്നു.85 പൊതികൾ വിതരണം ചെയ്തു .

ആശുപത്രി നഴ്സിംഗ് സൂപ്രണ്ട് പ്രിയ, ശാഖാ അധ്യക്ഷന്‍ സുരേഷ് ചിറ്റിലക്കാട്ട്, യൂത്ത് മൂവ്മെന്റ് അധ്യക്ഷന്‍ അഖിൽ എസ്, ജോ.സെക്രട്ടറി സിനോജ് എസ്, രക്ഷാധികാരി ശരത് എസ്, കമ്മറ്റിഅംഗം ആർച്ച എന്നിവർ പങ്കെടുത്തു.

error: Content is protected !!