അരുവാപ്പുലം വകയാര്‍ റോഡില്‍ ഗതാഗത നിയന്ത്രണം

 

konnivartha.com: അരുവാപ്പുലം വകയാര്‍ റോഡില്‍ കലുങ്ക് പണി നടക്കുന്നതിനാല്‍ ആഗസ്റ്റ് അഞ്ച് മുതല്‍ ഈ റോഡില്‍ കൂടിയുളള വാഹന ഗതാഗതം നിയന്ത്രിച്ചു.

ഈ റോഡില്‍ കൂടി വരുന്ന വാഹനങ്ങള്‍ പുളിഞ്ചാണി രാധപ്പടി റോഡ്, ഭുവനേശ്വരിപ്പടി -മൈലാടുംപാറ റേഷന്‍ കട റോഡുകളിലൂടെ തിരിഞ്ഞു പോകണമെന്ന് കോന്നി പൊതുമരാമത്ത് നിരത്ത് സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

error: Content is protected !!